RGSSH Announces Recruitment for 35 Faculty Posts Pexels
Career

രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ; പ്രൊഫസർ തസ്തികയിൽ 35 ഒഴിവുകൾ; 3,05,000 രൂപ വരെ ശമ്പളം

വിവിധ ഡിപ്പാർട്മെന്റുകളിൽ പ്രൊഫസർ, അസ്സോസിയേറ്റ് പ്രൊഫസർ,അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലാണ് നിയമനം നടത്തുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 1,95,000 രൂപ മുതൽ 3,05,000 രൂപ വരെ ശമ്പളം ലഭിക്കും

Author : സമകാലിക മലയാളം ഡെസ്ക്

രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ (RGSSH) പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു. അകെ 35 ഒഴിവുകളാണ് ഉള്ളത്.

ഉദ്യോഗാർത്ഥികൾക്ക് ഹോസ്പിറ്റലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 15-12-2025.

വിവിധ ഡിപ്പാർട്മെന്റുകളിൽ പ്രൊഫസർ, അസ്സോസിയേറ്റ് പ്രൊഫസർ,അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലാണ് നിയമനം നടത്തുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 1,95,000 രൂപ മുതൽ 3,05,000 രൂപ വരെ ശമ്പളം ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് എം.ബി.ബി.എസ്, എം.ഡി/എം.എസ് അല്ലെങ്കിൽ തത്തുല്യമായാ യോഗ്യതയും എൻ.എം.സി മാനദണ്ഡങ്ങൾ അനുസരിച്ച് സൂപ്പർ സ്പെഷ്യാലിറ്റി വിഷയങ്ങൾക്ക് ഡി.എം./എം.സി.എച്ച് ആവശ്യമാണ്.

പ്രൊഫസർ – ഒഴിവുകൾ

  • ഗാസ്ട്രോഎന്ററോളജി – 1 ഒഴിവ്

  • ജി.ഐ. സർജറി – 1 ഒഴിവ്

  • നെഫ്രോളജി – 1 ഒഴിവ്

  • യൂറോളജി – 1 ഒഴിവ്

  • റേഡിയോളജി – 1 ഒഴിവ്

അസ്സോസിയേറ്റ് പ്രൊഫസർ – ഒഴിവുകൾ

  • എൻഡോക്രിനോളജി – 1 ഒഴിവ്

  • ഗാസ്ട്രോഎന്ററോളജി – 1 ഒഴിവ്

  • ജി.ഐ. സർജറി – 1 ഒഴിവ്

  • നെഫ്രോളജി – 1 ഒഴിവ്

  • യൂറോളജി – 1 ഒഴിവ്

അസിസ്റ്റന്റ് പ്രൊഫസർ – ഒഴിവുകൾ

  • ബയോകെമിസ്ട്രി – 2 ഒഴിവ്

  • എൻഡോക്രിനോളജി – 1 ഒഴിവ്

  • ക്ലിനിക്കൽ ഹേമറ്റോളജി – 1 ഒഴിവ്

  • ക്രിട്ടിക്കൽ കെയർ – 4 ഒഴിവ്

  • ഗാസ്ട്രോഎന്ററോളജി – 4 ഒഴിവ്

  • ജി.ഐ. സർജറി – 3 ഒഴിവ്

  • നെഫ്രോളജി – 3 ഒഴിവ്

  • റ്യൂമറ്റോളജി – 1 ഒഴിവ്

  • യൂറോളജി – 2 ഒഴിവ്

  • റേഡിയോളജി – 4 ഒഴിവ്

കൂടുതൽ വിവരങ്ങൾക്ക് https://health.delhi.gov.in/ അല്ലെങ്കിൽ https://rgssh.delhi.gov.in/ സന്ദർശിക്കുക.

Career news: RGSSH Announces Recruitment for 35 Faculty Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വരാന്തയില്‍ പോലും കോണ്‍ഗ്രസ് കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ പ്രമേയം

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT