റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് (RITES) സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അകെ 150 ഒഴിവുകളാണ് ഉള്ളത്. എഞ്ചിനീറിങിൽ ഡിപ്ലോമ പൂർത്തിയാക്കിവർക്ക് അപേക്ഷിക്കാം. കേരളത്തിലും ഒഴിവ് ഉണ്ട്. കരാർ നിയമനം ആയിരിക്കും. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 30-12-2025.
വിദ്യാഭ്യാസ യോഗ്യത: താഴെ പറയുന്ന വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ എഞ്ചിനീയറിങ് ഡിപ്ലോമ പൂർത്തിയാക്കിരിക്കണം.
ഡിപ്ലോമ മെക്കാനിക്കൽ എഞ്ചിനീയറിങ്
പ്രൊഡക്ഷൻ എഞ്ചിനീയറിങ്
പ്രൊഡക്ഷൻ & ഇൻഡസ്ട്രിയൽ എഞ്ചിനീയറിങ്
മാനുഫാക്ചറിംഗ് എഞ്ചിനീയറിങ്
മെക്കാനിക്കൽ & ഓട്ടോമൊബൈൽ എഞ്ചിനീയറിങ്
പ്രവൃത്തിപരിചയം: ബന്ധപ്പെട്ട എഞ്ചിനീയറിങ് മേഖലയിൽ 02 വർഷം. അപ്രന്റീസ്ഷിപ്പ് പരിശീലന കാലയളവ് പരിചയമായി പരിഗണിക്കും.
ശമ്പളം: 29,735 രൂപ വരെ
പരമാവധി പ്രായപരിധി: 40 വയസ്സ്
പ്രായ ഇളവ്: സംവരണ വിഭാഗത്തിലുൾപ്പെട്ടവർക്ക് സർക്കാർ ഉത്തരവുകൾ പ്രകാരമുള്ള ഇളവ്
തെരഞ്ഞെടുപ്പ് പ്രക്രിയ: എഴുത്തുപരീക്ഷയുടെയും,ഡോക്യുമെന്റ് സൂക്ഷ്മപരിശോധനയുടെയും അടിസ്ഥാനത്തിൽ അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കും.
ദക്ഷിണേന്ത്യയിൽ ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, കേരളം, തമിഴ്‌നാട്, പുതുച്ചേരി & ലക്ഷദ്വീപ് എന്നി സ്ഥലങ്ങളാണ് നിയമനം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. https://www.rites.com/Upload/Career/M_121-125_25_adv_pdf-2025-Dec-09-17-24-0.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates