RRB NTPC Undergraduate Recruitment 2026 1688 Vacancies for Plus Two Candidates. @Aniket46_
Career

റെയിൽവേയിൽ 1688 ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ഇന്ന് മുതൽ അപേക്ഷിക്കാം

കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട്‌സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, ട്രെയിൻസ് ക്ലർക്ക് എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

പ്ലസ് ടു കഴിഞ്ഞവർക്ക് റെയിൽവേയിൽ ജോലി നേടാൻ അവസരം. അണ്ടർഗ്രാജുവേറ്റ് വിഭാഗത്തിൽ 1,688 ഒഴിവുകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം റെയിൽവേ പുറത്തിറക്കി. കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട്‌സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, ട്രെയിൻസ് ക്ലർക്ക് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. അപേക്ഷകൾ നവംബർ 13 വരെ ഓൺലൈനായി സമർപ്പിക്കാം.

ഒഴിവുകൾ

  • കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലർക്ക് – 700

  • അക്കൗണ്ട്‌സ് ക്ലർക്ക് കം ടൈപ്പിസ്റ്റ് – 200

  • ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് – 600

  • ട്രെയിൻസ് ക്ലർക്ക് – 188

യോഗ്യത

  • അംഗീകൃത ബോർഡിൽ നിന്ന് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.

  • ജനറൽ വിഭാഗത്തിന് 50 ശതമാനം മാർക്ക് ആവശ്യമാണ്.

  • എന്നാൽ പട്ടികജാതി-പട്ടികവർഗം, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ, പ്ലസ് ടുവിനേക്കാൾ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ എന്നിവർക്ക് ഈ നിബന്ധനയിൽ ഇളവുണ്ട്.

  • ആവശ്യമായ വിദ്യാഭ്യാസ യോഗ്യത 2026 നവംബർ 13നകം നേടിയിരിക്കണം.

പ്രായപരിധി

അപേക്ഷകന്റെ പ്രായം 18നും 30നും ഇടയിൽ ആയിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് അഞ്ച് വർഷം വരെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് വിഭാഗമനുസരിച്ച് 10 മുതൽ 15 വർഷം വരെ പ്രായപരിധിയിൽ ഇളവുണ്ട്.

ശമ്പളം

തസ്തിക അനുസരിച്ച് ഏഴാം ശമ്പള കമ്മിഷൻ പ്രകാരം ലെവൽ രണ്ട്, മൂന്ന് ശമ്പള സ്കെയിലുകളിലാണ് നിയമനം. കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലർക്ക് തസ്തികയിൽ തുടക്ക അടിസ്ഥാന ശമ്പളം 21,700 രൂപയാണ്. മറ്റ് തസ്തികകളിൽ 19,900 രൂപയാണ് അടിസ്ഥാന ശമ്പളം.

തിരഞ്ഞെടുപ്പ്

കംപ്യുട്ടർ അധിഷ്ഠിത പരീക്ഷയുടെ രണ്ട് ഘട്ടങ്ങൾ (CBT 1, CBT 2), രേഖാപരിശോധന, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പ്രത്യേക ടൈപ്പിങ് സ്കിൽ ടെസ്റ്റ് ഉണ്ടായിരിക്കില്ല. ഒന്നാം ഘട്ട പരീക്ഷയിൽ 100 ചോദ്യങ്ങളും രണ്ടാം ഘട്ട പരീക്ഷയിൽ 120 ചോദ്യങ്ങളുമുണ്ടാകും.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

എങ്ങനെ അപേക്ഷിക്കാം?

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://rrb.indianrailways.gov.in/ വഴി വിജ്ഞാപനവും അപേക്ഷാ നടപടികളും പരിശോധിക്കാം.

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://www.rrbapply.gov.in/#/auth/home

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.rrbapply.gov.in/assets/forms/CEN_07_2026_NTPC_UG.pdf

RRB NTPC Undergraduate Recruitment 2026 1688 Vacancies for Plus Two Candidates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

ചർമം തിളങ്ങണോ? പുറമെ മാത്രം പോരാ, ഡയറ്റിൽ ഉൾപ്പെടുത്തണം ഈ 5 പഴങ്ങൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണി പ്രതിഷേധം: ചെന്നൈയിൽ ആദ്യമായി തെരുവിലിറങ്ങി ടിവികെ

ആറ് സ്പീഡ് ഗിയര്‍ ബോക്‌സ്, സ്‌പോര്‍ട്‌സ് ഷിഫ്റ്റര്‍, അഞ്ച് ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ; പള്‍സര്‍ എന്‍250 എസ്എസ് ഉടന്‍ വിപണിയില്‍

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ