Sainik School Kodagu Announces 4 Vacancies sskg07_official
Career

സൈനിക് സ്കൂളിൽ ആർട്ട് മാസ്റ്റർ, വാർഡ് ബോയ് തസ്തികയിൽ ഒഴിവ്; ജോലി കർണാടകയിൽ

ആർട്ട് മാസ്റ്ററിന് 21 മുതൽ 35 വയസ്സ് വരെയും വാർഡ് ബോയിക്ക് 18 മുതൽ 50 വയസ്സ് വരെയുമാണ് പ്രായപരിധി. ആർട്ട് മാസ്റ്റർക്ക് 40,000 രൂപയും വാർഡ് ബോയിക്ക് 22,000 രൂപയുമാണ് ശമ്പളം ലഭിക്കുക.

സമകാലിക മലയാളം ഡെസ്ക്

കർണാടകയിലെ കൊടക് സൈനിക് സ്കൂളിൽ ആർട്ട് മാസ്റ്റർ, വാർഡ് ബോയ് തസ്തികകളിൽ നിയമനം നടത്തുന്നു. അകെ 04 ഒഴിവുകലാണ് ഉള്ളത്. ഉദ്യോഗാർത്ഥികൾക്ക് സൈനിക് സ്കൂൾ കൊടക് വെബ്സൈറ്റ് വഴി ഓഫ്‌ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 26-12-2025.

ആർട്ട് മാസ്റ്റർ - യോഗ്യതകൾ: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഫൈൻ ആർട്ട്/ആർട്ട്/ഡ്രോയിംഗ്/പെയിന്റിംഗ് വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നോ സർവകലാശാലയിൽ നിന്നോ കുറഞ്ഞത് 4 വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ പെയിന്റിംഗ്/സ്കെച്ചിംഗ് സ്പെഷ്യലൈസേഷനോടെ ഫൈൻ ആർട്ടിൽ മാസ്റ്റേഴ്സ് ബിരുദം.

ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 02 വർഷത്തെ അധ്യാപന പരിചയം. ഇംഗ്ലീഷ് & ഹിന്ദി ഭാഷകളിൽ മികച്ച ആശയവിനിമയം നടത്താൻ കഴിയണം. കമ്പ്യൂട്ടർ ആപ്ലിക്കേഷനെക്കുറിച്ചുള്ള പരിജ്ഞാനം.

വാർഡ് ബോയി: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം പാസായിരിക്കണം. നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോഴ്സിന്റെ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.

ആർട്ട് മാസ്റ്ററിന് 21 മുതൽ 35 വയസ്സ് വരെയും വാർഡ് ബോയിക്ക് 18 മുതൽ 50 വയസ്സ് വരെയുമാണ് പ്രായപരിധി. ആർട്ട് മാസ്റ്റർക്ക് 40,000 രൂപയും വാർഡ് ബോയിക്ക് 22,000 രൂപയുമാണ് ശമ്പളം ലഭിക്കുക.

കൂടുതൽ വിവരങ്ങൾക്ക് https://sainikschoolkodagu.edu.in/ സന്ദർശിക്കുക.

Job alert: Sainik School Kodagu Recruitment for Art Master & Ward Boy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിനെ തിരിച്ചെടുക്കാന്‍ ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് 'അമ്മ'

ദിലീപിനെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല; കോടതി തീരുമാനം തെളിവുകളുടെ അടിസ്ഥാനത്തില്‍; വിഡി സതീശന്‍

'ലോക'യുടെ വിജയത്തോടെ താരങ്ങള്‍ പേടിയില്‍; ആ നടന്‍ ഉപേക്ഷിച്ചത് അഞ്ച് സിനിമകള്‍: ജീത്തു ജോസഫ്

എം.ഫാം കോഴ്‌സ്: താത്ക്കാലിക മോപ് - അപ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ഇതുവരെ റീഫണ്ടായി നല്‍കിയത് 827 കോടി രൂപ; പകുതി ബാഗേജുകളും തിരിച്ചുനല്‍കി ഇന്‍ഡിഗോ

SCROLL FOR NEXT