SN University announces first UG batch results  SN University
Career

എസ് എൻ യൂണിവേഴ്സിറ്റി; ആദ്യ യു ജി ബാച്ചിന്റെ ഫലം പ്രഖ്യാപിച്ചു,റെക്കോർഡ് വേഗത്തിൽ മൂല്യനിർണ്ണയം

ആഗസ്റ്റ് 31 ന് നടന്ന അവസാന പരീക്ഷക്ക് ശേഷം 19 ദിവസത്തിനുള്ളിൽ പരീക്ഷഫലം പ്രഖ്യാപിക്കാൻ കഴിഞ്ഞു എന്ന പ്രത്യേകതയുമുണ്ട്. ആകെ പരീക്ഷ എഴുതിയവർ 2225 പേരാണ്. ഇവരിൽ 1180 പേർ വിജയിച്ചു. 53.03 ആണ് വിജയശതമാനം.

സമകാലിക മലയാളം ഡെസ്ക്

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആദ്യ ബാച്ച് ആറാം സെമസ്റ്റര്‍ യുജി (2022-അഡ്മിഷന്‍) മലയാളം,ഇംഗ്ലീഷ്,അറബിക്,ഹിന്ദി,സംസ്കൃതം പ്രോഗ്രാമുകളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2022 ഒക്ടോബർ മാസം മുതൽ ആരംഭിച്ച യുജി പ്രോഗ്രാമുകളുടെ അന്തിമപരീക്ഷാഫലങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സർവകലാശാലയ്ക്ക് കഴിഞ്ഞു.

ആഗസ്റ്റ് 31 ന് നടന്ന അവസാന പരീക്ഷക്ക് ശേഷം 19 ദിവസത്തിനുള്ളിൽ പരീക്ഷഫലം പ്രഖ്യാപിക്കാൻ കഴിഞ്ഞു എന്ന പ്രത്യേകതയുമുണ്ട്. ആകെ പരീക്ഷ എഴുതിയവർ 2225 പേരാണ്. ഇവരിൽ 1180 പേർ വിജയിച്ചു. 53.03 ആണ് വിജയശതമാനം. യു ജി പരീക്ഷയിൽ വിജയം കൈവരിച്ച എല്ലാവർക്കും യൂണിവേഴ്സിറ്റിയുടെ അടുത്ത പി ജി ബാച്ചിലേക്ക് അഡ്മിഷൻ നേടുന്നതിനുള്ള അവസരവും സർവകലാശാല നൽകിയിട്ടുണ്ട്. ഇതിനായി അഡ്മിഷൻ സെപ്റ്റംബർ 25 വരെ നീട്ടിയിട്ടുണ്ട്.

പരീക്ഷാ ഫലം വിവിധ ലേണർ സപ്പോർട്ട് സെന്ററുകളുടെ ക്രമത്തിൽ www.sgou.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അസൈൻമെന്റുകൾ സമർപ്പിച്ചിട്ടില്ലാത്ത പഠിതാക്കളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ല. പഠിതാക്കളുടെ കോഴ്സുകൾ തിരിച്ചുള്ള മാർക്കുകൾ സർവകലാശാല വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.

സെമസ്റ്റർ ഗ്രേഡ് കാർഡുകൾ പഠിതാക്കളുടെ ലോഗിനിൽ നിന്നും സർവകലാശാലയിൽ നിന്നുമുള്ള അറിയിപ്പ് ലഭിച്ചതിനു ശേഷം ഡൗൺലോഡ് ചെയ്യാം. പുനർമൂല്യനിർണ്ണയത്തിനും ഉത്തരക്കടലാസ്സിന്റെ സോഫ്റ്റ് കോപ്പി ലഭിക്കുന്നതിനും, അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി യൂണിവേഴ്സിറ്റി അറിയിക്കും.

Education news: SN University announces first UG batch results with record fast evaluation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

വരുണിന്റെ ബോഡി കിട്ടിയാലും എന്റെ കണ്ണട കിട്ടില്ല; അതോടെ തപ്പല്‍ നിര്‍ത്തി; നവ്യയുടെ സെല്‍ഫ് ട്രോള്‍

'എല്ലായ്പ്പോഴും വീണു, ഹൃദയത്തിനു മുറിവേറ്റു'... കെട്ടിപ്പി‌ടിച്ച് പൊട്ടിക്കരഞ്ഞ് ഹർമൻപ്രീതും സ്മൃതി മന്ധാനയും (വിഡിയോ)

ജനസംഖ്യയേക്കാള്‍ കുടുതല്‍ ആധാര്‍ ഉടമകള്‍; കേരളത്തില്‍ അധികമുള്ളത് 49 ലക്ഷത്തിലധികം

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

SCROLL FOR NEXT