കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി രജിസ്ട്രാർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ തസ്തിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.ഔദ്യോഗിക വെബ്സൈറ്റ് മുഖേന (www.sgou.ac.in) നവംബർ 22ന് മുൻപ് അപേക്ഷിക്കാം.
പ്രായപരിധി, യോഗ്യത,പ്രവർത്തി പരിചയം എന്നിവ സംബന്ധിച്ച വിശദമായ നോട്ടിഫിക്കേഷൻ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ( www.sgou.ac.in) ലഭ്യമാണ്.അപേക്ഷ ഫീസായി ജനറൽ വിഭാഗത്തിന് 5000രൂപ, എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 1000 രൂപ. രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടക്കണം.
ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി, മറ്റു അനുബന്ധ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 27ന് മുമ്പായി രജിസ്ട്രാർ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, കുരീപ്പുഴ,കൊല്ലം - 691601 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾ aca3.sreenarayanaguruou@gmail.com എന്ന മെയിൽ ഐ ഡിയിലേക്ക് ഇ- മെയിൽ അയക്കേണ്ടതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates