Spot allotment for vacant seats in Allied Health Sciences courses on 16th  AI Gemini
Career

അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് 16 ന്, യുജിസി-നെറ്റ് പരിശീലനത്തിന് അപേക്ഷിക്കാം

ആയുർവേദ ബിരുദാനന്തര ബിരുദ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട സ്‌ട്രേ വേക്കൻസി ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു.

സമകാലിക മലയാളം ഡെസ്ക്

അലൈഡ് ഹെൽത്ത് സയൻസസ് കോഴ്‌സുകളിൽ 2025-26 അദ്ധ്യയന വർഷത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് ഡിസംബർ 16 ന് എൽ ബി എസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ രാവിലെ 10 ന് നടക്കും.

മുൻ അലോട്ട്‌മെന്റുകളിലൂടെ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിരാക്ഷേപപത്രം ഓൺലൈനായി സമർപ്പിക്കണം. ഒഴിവുകളുടെ വിശദാംശങ്ങൾ www.lbscentre.kerala.gov.in ൽ അലോട്ട്‌മെന്റിനു മുൻപ് പ്രസിദ്ധീകരിക്കും.

അലോട്ട്‌മെന്റ് ലഭിക്കുന്നവർ അന്നേ ദിവസം ഫീസടയ്ക്കണം. അലോട്ട്‌മെന്റിനുശേഷം കോഴ്‌സ്/കോളേജ് മാറ്റം അനുവദിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് : വെബ് സൈറ്റ് : www.lbscentre.kerala.gov.in. ഫോൺ: 0471-2560361, 362, 363, 364,

പിജി ആയുർവേദം: രണ്ടാം ഘട്ട സ്‌ട്രേ വേക്കൻസി ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു

2025-26 അധ്യയന വർഷത്തെ ആയുർവേദ ബിരുദാനന്തര ബിരുദ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട സ്‌ട്രേ വേക്കൻസി പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുൾപ്പെടുന്ന പുതുക്കിയ താൽക്കാ ലിക റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

ലിസ്റ്റുകൾ സംബന്ധിച്ച പരാതികൾ ഡിസംബർ 15 രാവിലെ 10 നകം ceekinfo.cee@kerala.gov.in ഇമെയിൽ മുഖാന്തിരം അറിയിക്കണം. ഫോൺ: 0471-2332120, 0471-2338487, 0471-2525300.

സ്‌ട്രേ വേക്കൻസി ഓപ്ഷൻ രജിസ്റ്റർ ചെയ്യാം

2025-26 അദ്ധ്യയന വർഷത്തെ ബി ഡി എസ് കോഴ്‌സുകളുടെ സ്ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്‌മെന്റിന് ശേഷം ഒഴിവുളള സീറ്റുകൾ നികത്തുന്നതിനായി സ്പെഷ്യൽ സ്ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്‌മെന്റും ആയുർവേദ/ഹോമിയോ/സിദ്ധ/യുനാനി/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള മൂന്നാംഘട്ട സ്‌ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിന് ശേഷം ഒഴിവുളള സീറ്റുകൾ നികത്തുന്നതിനായി നാലാംഘട്ട സ്‌ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്‌മെന്റും നടത്തുന്നു.

പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച കേരള സ്റ്റേറ്റ് മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള വിദ്യാർത്ഥികൾക്ക് ഡിസംബർ 15 ഉച്ചയ്ക്ക് 1 മണി വരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഹെൽപ് ലൈൻ നമ്പർ : 0471 2525300.

ന്യൂനതകൾ പരിഹരിക്കാൻ അവസരം

2025-26 അധ്യയന വർഷം സംസ്ഥാനത്തെ ആയുർവേദ (BAMS), ഹോമിയോപ്പതി (BHMS), സിദ്ധ (BSMS), യുനാനി (BUMS) കോഴ്‌സുകളിൽ പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുകയും NTA നടത്തിയ നീറ്റ് (യു.ജി)-2025 പരീക്ഷയിൽ നിശ്ചിത യോഗ്യത നേടുകയും ചെയ്ത വിദ്യാർത്ഥികൾക്ക് അവരുടെ നീറ്റ് (യു.ജി)-2025 ഫലം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിക്കുന്നതിന് ഡിസംബർ 15 രാവിലെ 11 വരെ www.cee.kerala.gov.in ൽ സൗകര്യം ലഭ്യമാണ്.

2025-26 അധ്യയന വർഷത്തെ ആയൂർവേദ/ഹോമിയോ/സിദ്ധ/യുനാനി കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് പുതുതായി ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷയോടൊപ്പം സമർപ്പിച്ച ഫോട്ടോ, ഒപ്പ്, നേറ്റിവിറ്റി, പത്താം ക്ലാസ്സ് സർട്ടിഫിക്കറ്റ്, നാഷണാലിറ്റി എന്നിവയിൽ ന്യൂനതകൾ ഉണ്ടെങ്കിൽ പരിഹരിക്കുന്നതിനും അപേക്ഷാ ഫീസ് അടയ്ക്കുവാനുണ്ടെങ്കിൽ അവ അടയ്ക്കുന്നതിനും അവസരം നൽകുന്നു.

വിദ്യാർത്ഥികൾക്ക് ഡിസംബർ 15 രാവിലെ 11 വരെ www.cee.kerala.gov.in മുഖേന അപാകതകൾ പരിഹരിക്കാം. വിശദ വിവരങ്ങൾക്ക് ഫോൺ : 0471 2525300.

യുജിസി-നെറ്റ് പരിശീലനം

തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ എച്ച് ആർ ഡിയുടെ റീജിയണൽ സെന്ററിൽ കോളജ് വിദ്യാർഥികൾക്കായി യുജിസി-നെറ്റ് (കമ്പ്യൂട്ടർ സയൻസ്, കോമേഴ്സ് എന്നീ വിഷയങ്ങളും ജനറൽ പേപ്പറും) പരിശീലനം നൽകുന്നു. താൽപ്പര്യമുള്ളവർക്ക് ഫോൺ: 8547005087, 9495069307, 9400519491, 0471-2660512 നമ്പറുകളിൽ ബന്ധപ്പെടാം.

Education News: Spot allotment for vacant seats in government/self-financing colleges in Allied Health Sciences courses will be held on December 16 at LBS Centre District Facilitation Centres.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പണം വാങ്ങിയതിന് തെളിവില്ല, ഫോണ്‍ വിളിയിലും സംശയം'; ദിലീപ് ഉള്‍പ്പെട്ട ഗൂഢാലോചന തള്ളി കോടതി, വിധി പകർപ്പ് പുറത്ത്

'പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കണം, ഇരയുടെ മോതിരം തിരികെ നല്‍കണം'; വിധിയിലെ പ്രധാന നിര്‍ദേശങ്ങള്‍

7 വിക്കറ്റുകൾ പിഴുത് മുഹമ്മദ് റെയ്ഹാൻ; മുംബൈയെ മെരുക്കി കേരളം

'ടി20 ലോകകപ്പ് ജിയോസ്റ്റാറില്‍ തന്നെ ലൈവ് കാണാം'; ആ വാര്‍ത്തകളെല്ലാം തെറ്റ്

വിമാനടിക്കറ്റ് നിരക്കിന് സ്ഥിരമായി പരിധി നിശ്ചയിക്കുന്നത് പ്രായോഗികമല്ല; വ്യോമയാന മന്ത്രി

SCROLL FOR NEXT