Sree Narayana Guru Open University Signs MoUs with Five Institutions to Enhance Practical Skills in Dance, Music, Yoga, Security Management and Healthcare. file
Career

ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പുതിയ ഡിപ്ലോമ പ്രോഗ്രാമുകൾ

യോഗ, ആരോഗ്യ പരിപാലനം എന്നിവ മുൻനിർത്തി 'ഡിപ്ലോമ ഇൻ യോഗ ആൻഡ് വെൽനസ്' (Diploma in Yoga and Wellness), 'സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ യോഗ ആൻഡ് വെൽനസ്' (Certificate Course in Yoga and Wellness) എന്നീ കോഴ്‌സുകൾ ആരംഭിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പഠിതാക്കൾക്ക് നൃത്തം, സംഗീതം, യോഗ, സുരക്ഷാ മാനേജ്‌മെന്റ്, ആരോഗ്യ പരിചരണം തുടങ്ങിയ മേഖലകളിൽ പ്രായോഗിക പരിശീലനവും കഴിവുകളും വർദ്ധിപ്പിക്കുന്നതിനായി അഞ്ച് പ്രമുഖ അക്കാദമിക്, കലാ-സാംസ്കാരിക, ഗവേഷണ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ചു.

പ്രധാന കോഴ്‌സുകളും പങ്കാളിത്ത സ്ഥാപനങ്ങളും

1. വേ ടു ആനന്ദമയ യോഗ – കളരി റിസർച്ച് സെന്റർ (കൊല്ലം)

യോഗ, ആരോഗ്യ പരിപാലനം എന്നിവ മുൻനിർത്തി 'ഡിപ്ലോമ ഇൻ യോഗ ആൻഡ് വെൽനസ്' (Diploma in Yoga and Wellness), 'സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ യോഗ ആൻഡ് വെൽനസ്' (Certificate Course in Yoga and Wellness) എന്നീ കോഴ്‌സുകൾ ആരംഭിക്കും.

2. സോൾ ഓഫ് മ്യൂസിക് (കൊച്ചി)

ക്ലാസിക്കൽ മ്യൂസിക്, ഹിന്ദുസ്ഥാനി മ്യൂസിക്, വെസ്റ്റേൺ വോക്കൽ മ്യൂസിക്, ചലച്ചിത്ര ഗാന പരിശീലനം എന്നിവ ഉൾപ്പെടുത്തി വിവിധ ബിരുദാനന്തര/ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകൾ സംഘടിപ്പിക്കും.

3. നാട്യ ആർട്സ് ഇന്നൊവേഷൻ പ്രൈവറ്റ് ലിമിറ്റഡ് (കോഴിക്കോട്)

ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയിലെ പ്രായോഗിക പഠനത്തിനായി 'ഡിപ്ലോമ ഇൻ പെർഫോമിങ് ആർട്സ്' (Diploma Course in Performing Arts) പ്രോഗ്രാം നടപ്പിലാക്കും.

4. സി.ഐ.എസ്.എം. (CISM) എഡ്യൂക്കേഷൻ റിസർച്ച് സെന്റർ (എറണാകുളം)

വ്യവസായ സുരക്ഷാ മേഖലയിലെ വർദ്ധിച്ചുവരുന്ന തൊഴിൽ സാധ്യതകൾ കണക്കിലെടുത്ത് 'ഡിപ്ലോമ ഇൻ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത്' (Diploma in Occupational Safety and Health) കോഴ്‌സ് ആരംഭിക്കും.

5. പാവുമ്പാസ് ക്രിയേറ്റിവിറ്റി ഗാർഡൻ – പെർഫോം കോളേജ് ഓഫ് സ്കിൽ ഡെവലപ്‌മെന്റ് (കൊല്ലം)

ഗർഭകാല, പ്രസവാനന്തര ശുശ്രൂഷാ മേഖലകളിൽ പ്രായോഗിക പരിശീലനം നൽകുന്ന 'ഡിപ്ലോമ ഇൻ ബർത്ത് ജേർണി കെയർ (ആന്റിനേറ്റൽ & പോസ്റ്റ്‌പാർട്ടം കെയർ)' പ്രോഗ്രാം നൽകും.

പരമ്പരാഗത കലാ രൂപങ്ങളിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും ആധുനിക വ്യവസായ-ആരോഗ്യ മേഖലകൾക്ക് അനുയോജ്യമായ പ്രൊഫഷണൽ പരിശീലനങ്ങൾ നേടുന്നതിന് ഒരുപോലെ ഊന്നൽ നൽകുന്നതാണ് ഈ അക്കാദമിക് സഹകരണങ്ങൾ.

ഉന്നതവിദ്യാഭ്യാസത്തെ കൂടുതൽ അർത്ഥപൂർണ്ണവും സമൂഹത്തിന് ഉപയോഗപ്രദവുമാക്കാൻ ഈ പുതിയ പദ്ധതികൾ വഴിതെളിക്കും എന്നാണ് വിലയിരുത്തൽ.

Sree Narayana Guru Open University Signs MoUs with Five Institutions to Enhance Practical Skills in Dance, Music, Yoga, Security Management and Healthcare.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്താണ് കാറുകളിലെ ‘ബ്ലാക്ക് ബോക്സ്’? നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ ഇഡിആർ നിർണായകമാകുന്നത് എങ്ങനെ?

'അക്കൗണ്ടില്‍ എത്ര കിട്ടി, പെയ്ഡ് പ്രൊമോഷനാണോ?'; സിജെപി സമരത്തെ പിന്തുണച്ചു, കമന്റുകള്‍ കണ്ട് ഞെട്ടി: ഗൗരി കിഷന്‍

ബാല്‍ക്കണിയിലോ ടെറസിലോ നില്‍ക്കരുത് ! സൗദിയില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

ബ്രേക്ക്ഫാസ്റ്റിന് ബ്രെഡ് ആണോ? വാങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ

'നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകള്‍; മക്കള്‍ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാനാവില്ല'