SSC CHSL Recruitment 2,536 Vacancies for 12th Pass Candidates,One Week Left to Apply ai image
Career

ഇനി 7 ദിവസം മാത്രം; പ്ലസ് ടു കഴിഞ്ഞവർക്ക് കേന്ദ്ര സർക്കാരിൽ ജോലി, 2,536 ഒഴിവുകൾ

ലോവർ ഡിവിഷൻ ക്ലർക്ക് (LDC)/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (JSA), ഡാറ്റ എൻട്രി ഓപ്പറേറ്റർ (DEO) തുടങ്ങിയ 2,536 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവർക്ക് കേന്ദ്ര സർക്കാരിൽ ജോലി നേടാൻ അവസരം. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) നടത്തുന്ന കംബൈൻഡ് ഹയർ സെക്കന്ററി ലെവൽ (CHSL) എക്സാമിനേഷിന് അപേക്ഷിക്കാൻ ഇനി ഒരു ആഴ്ച കൂടി. ലോവർ ഡിവിഷൻ ക്ലർക്ക് (LDC)/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (JSA), ഡാറ്റ എൻട്രി ഓപ്പറേറ്റർ (DEO) തുടങ്ങിയ 2,536 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 10.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

തസ്തികയും ഒഴിവുകളും

ലോവർ ഡിവിഷൻ ക്ലർക്ക് (LDC) / ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (JSA), ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO), DEO ഗ്രേഡ് ‘A’ ഇനി വിഭാഗത്തിലാണ് ഒഴിവുകൾ ഉള്ളത്. അകെ 2,536 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എണ്ണം ഇനിയും വർധിപ്പിക്കാം.

വിദ്യാഭ്യാസ യോഗ്യത

DEO/DEO Grade ‘A’: ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ അംഗീകൃത ബോർഡിൽ നിന്ന് സയൻസ് സ്ട്രീമിൽ 12-ാം ക്ലാസ് വിജയിച്ചവരും മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചവരുമായിരിക്കണം.

LDC/JSA, മറ്റ് DEO/DEO Grade ‘A’ തസ്തികകൾ: അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം.

12-ാം ക്ലാസ് പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. എന്നാൽ 2026 ഒക്ടോബർ 7നകം പരീക്ഷാഫലം പ്രഖ്യാപിച്ചിരിക്കണം. ഫലം പ്രഖ്യാപിക്കുന്ന നടപടിയിലുള്ളവർക്ക് യോഗ്യത ഉണ്ടായിരിക്കില്ല.

പ്രായപരിധി

  • അപേക്ഷകരുടെ പ്രായം 18 മുതൽ 27 വയസ് വരെയാണ് പ്രായപരിധി.

  • 2026 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

  • സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.

  • മൂന്ന് വർഷമോ അതിൽ കൂടുതലോ സ്ഥിരം സർവീസുള്ള കേന്ദ്ര സർക്കാർ സിവിലിയൻ ജീവനക്കാർക്ക് പരമാവധി 40 വയസ് വരെ പ്രായ ഇളവ് ലഭിക്കും.

തെരഞ്ഞെടുപ്പ് പ്രക്രിയ

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയിലൂടെയാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. ടയർ -I ൽ ഇംഗ്ലീഷ്, ജനറൽ ഇന്റലിജൻസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ അവയർനെസ് എന്നീ വിഷയങ്ങളിൽ 100 ചോദ്യങ്ങളുണ്ടാകും.

ടയർ -IIൽ മാത്തമാറ്റിക്സ്, റീസണിങ്, ഇംഗ്ലീഷ്, ജനറൽ അവയർനെസ്, കംപ്യുട്ടർ നോളജ് എന്നിവ ഉൾപ്പെടും. DEO തസ്തികയ്ക്ക് സ്കിൽ ടെസ്റ്റും LDC/JSA തസ്തികയ്ക്ക് ടൈപ്പിംഗ് ടെസ്റ്റും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://ssc.gov.in/api/attachment/uploads/masterData/NoticeBoards/Notice_of_adv_chsl_2026.pdf

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://ssc.gov.in/login

SSC CHSL Recruitment 2,536 Vacancies for 12th Pass Candidates,One Week Left to Apply.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഇന്ന് തീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്

'ഫെയ്സ് യോ​ഗയെങ്കിലും ചെയ്തു കൂടേ'; പാരീസ് ഫാഷൻ വീക്കിന് പിന്നാലെ ഐശ്വര്യ റായ്ക്കെതിരെ ബോഡി ഷെയിമിങ്

'തീരുമാനങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെ; മുന്നണിയിൽ കൂടിയാലോചനകളില്ല': മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് അടൂർ പ്രകാശ്

‌വീട്ടുപറമ്പിലും മികച്ച വരുമാനം: കോവല്‍ കൃഷി ചെയ്യാം എളുപ്പത്തില്‍

മന്ത്രി ഒജെ ജനീഷിന്റെ കാറിന് നേരെ ചാടിവീണ് കല്ലുകൊണ്ടിടിച്ചു; അകമ്പടി പോയ പൊലീസ് ജീപ്പിന്റെ താക്കോലൂരി ഡിവൈഎഫ്ഐ; നീലേശ്വരത്ത് ലാത്തിച്ചാർജ്ജ്