KITE Victers to Start SSLC live phone-in classes and special revision sessions for Plus One and Plus Two students starting March 8 New Indian Express
Career

എസ്എസ്എൽസി ലൈവ് ഫോൺ-ഇൻ ക്ലാസുകളും പ്ലസ് വൺ, പ്ലസ് ടു റിവിഷൻ പ്രോഗ്രാമും, കൈറ്റ് വിക്ടേഴ്‌സിൽ മാർച്ച് എട്ട് മുതൽ

ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ലൈവ് ഫോൺ ഇൻ ക്ലാസുകൾ പരീക്ഷകളുടെ തലേദിവസം ആയിരിക്കും നടത്തുക

സമകാലിക മലയാളം ഡെസ്ക്

എസ് എസ് എൽ സി കുട്ടികൾക്ക് സംശയ നിവാരണത്തിന് അവസരം നൽകുന്ന ലൈവ് ഫോൺ-ഇൻ ക്ലാസുകളുമായി കൈറ്റ് വിക്ടേഴ്സ്. ഓരോ വിഷയത്തിനും ഒന്നര മണിക്കൂർ ദൈർഘ്യമാണുണ്ടായിരിക്കുക. മാർച്ച് എട്ട് മുതൽ ക്ലാസ് ആരംഭിക്കും,

പരീക്ഷയുടെ തലേദിവസം വൈകിട്ട് 5.30 നാണ് ലൈവ് ആരംഭിക്കുക. ഓരോ വിഷയത്തിനും ഒന്നര മണിക്കൂർ ദൈർഘ്യമാണുണ്ടായിരിക്കുക.

പത്താം ക്ലാസുകാർക്കായി മാർച്ച് എട്ടിന് ഇംഗ്ലീഷ്, 10-ന് ഭാഷാവിഷയങ്ങൾ, 12-ന് ഹിന്ദി, 15-ന് മാത്സ്, 17-ന് ഫിസിക്‌സ്, 22-ന് സോഷ്യൽ സയൻസ്, 24-ന് കെമിസ്ട്രി, 29-ന് ബയോളജി എന്നിങ്ങനെയാണ് ലൈവ് ഫോൺ ഇൻ ക്രമീകരിച്ചിരിക്കുന്നത്.

ഇതിന് പുറമെ പ്ലസ് വൺ, പ്ലസ്ടു വിദ്യാർത്ഥികൾക്കായി ഒന്നര മണിക്കൂർ റിവിഷൻ ക്ലാസുകളും സംപ്രേഷണം നടത്തും. രാവിലെ 8.30, ഉച്ചയ്ക്ക് 11 മണി, വൈകുന്നേരം മൂന്ന് മണി, രാത്രി എട്ട് മണി എന്നിങ്ങനെയാണ് പ്ലസ്ടു റിവിഷന്റെ സമയക്രമം.

മാർച്ച് അഞ്ചിന് ഫിസിക്‌സ്, ആറിന് കമ്പ്യൂട്ടർ സയൻസ്, എട്ടിന് അക്കൗണ്ടൻസി, ഒമ്പതിന് യഥാക്രമം കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, മാർച്ച് 11-ന് കമ്പ്യൂട്ടർ സയൻസും ഭാഷാ വിഷയങ്ങളും, 16-ന് മാത്സ്, 18-ന് ഇക്കണോമിക്‌സ്, 23-ന് ബോട്ടണി, സുവോളജി, പൊളിറ്റിക്കൽ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, 25-ന് ജ്യോഗ്രഫി, 27-ന് ഇംഗ്ലീഷ് എന്നിങ്ങനെയാണ് സംപ്രേഷണം ചെയ്യുക,

പത്താംക്ലാസ്, പ്ലസ് വൺ, പ്ലസ് ടു പൊതുപരീക്ഷയ്ക്ക് പ്രയോജനപ്രദമാകുന്ന വിധത്തിൽ എഴുപതിലധികം റിവിഷൻ ക്ലാസുകൾ youtube.com/itsvicters ചാനലിൽ ലഭ്യമാണ്.

ലൈവ് ഫോൺ-ഇൻ പ്രോഗ്രാമിലേയ്ക്ക് വിളിക്കേണ്ട ടോൾഫ്രീ നമ്പർ: 18004259877.

Education News: KITE Victers will begin SSLC live phone-in classes and special revision programmes for Plus One and Plus Two students from March 8. Check schedule and details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളത്തിന് വേണ്ടത് ചടുലനേതൃത്വം'; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ച് വീണ്ടും കെ സുധാകരന്‍; കോണ്‍ഗ്രസില്‍ അതൃപ്തി

വോട്ട് ചെയ്ത വിരലിലെ തൊലി പൊളിഞ്ഞു, നഷ്ടപരിഹാരം ആവശ്യപ്പെട്ട് വോട്ടർ

വാഹനാപകടത്തിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചീറ്റ്, മദ്യപിച്ചിരുന്നില്ലെന്ന് പൊലീസ് റിപ്പോർട്ട്

മലക്കപ്പാറയില്‍ വയോധികയെ പുലി കൊന്നു; ശരീരഭാഗങ്ങള്‍ ഭക്ഷിച്ച നിലയില്‍

ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ നോക്കേണ്ടെന്ന് ട്രംപ്, ഹോര്‍മൂസില്‍ കരുതലോടെ ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT