അവർ ചെയ്യുന്നത് തെമ്മാടിത്തരമാണെന്ന് പറയാന്‍ ആരുമില്ല, നടി ഇഷ്ടമുള്ള ഉടുപ്പിടുമ്പോള്‍ സംസ്‌കാരം പഠിപ്പിക്കാന്‍ എത്ര പേരാണ്: ഐശ്വര്യ ലക്ഷ്മി

സോഷ്യല്‍ മീഡിയയില്‍ ഉള്ളവരെല്ലാം യഥാര്‍ത്ഥ ആരാധകരാണെന്ന് കരുതുന്നില്ല. സ്‌നേഹമില്ലാത്തവര്‍ക്ക് മാത്രമേ അങ്ങനെയൊക്കെ ചെയ്യാനാകൂ
Aishwarya Lekshmi
Aishwarya Lekshmi
Updated on: 
1 min read

മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും നിറസാന്നിധ്യമാണ് ഐശ്വര്യ ലക്ഷ്മി. തമിഴില്‍ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിക്കാന്‍ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇല്ലെങ്കിലും ഐശ്വര്യയുടെ ചിത്രങ്ങളും സിനിമയിലെ രംഗങ്ങളുമെല്ലാം വൈറലാകാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഉള്ളവരെല്ലാം ആരാധകരല്ലെന്നാണ് ഐശ്വര്യ പറയുന്നത്.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ലഭിക്കുന്ന ആരാധകരുടെ സ്‌നേഹത്തെക്കുറിച്ച് സംസാരിക്കവെയായിരുന്നു നടിയുടെ പരാമര്‍ശം. '' അറിയാത്ത ആളുകള്‍ സ്‌നേഹിക്കുക എന്നത് ശരിക്കും ബ്ലെസ്സിങ് അല്ലേ? നമ്മള്‍ ചെയ്യുന്നത് ശരിയാകുന്നുണ്ട് എന്നല്ലേ അതിനര്‍ത്ഥം. എനിക്കത് ഒരു തരം വാലിഡേഷനും കൂടിയാണ്. കൂടുതല്‍ ആരാധകരുള്ളവരെ ആണല്ലോ ഫിലിം മേക്കേഴ്‌സ് കാസ്റ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുക'' ഐശ്വര്യ പറയുന്നു.

''തിയേറ്ററില്‍ അത്ര ശ്രദ്ധിക്കാതെ പോയ ചിത്രങ്ങളാണ് അര്‍ച്ചന 31, ഹലോ മമ്മി, ഇതെല്ലാം. ഈ സിനിമകളില്‍ ആണ് എന്നെ ഏറെ ഇഷ്ടം എന്ന് ചിലര്‍ പറയാറുണ്ട്. അതു കൂടുതല്‍ സന്തോഷം തരാറുണ്ട്. പക്ഷെ സോഷ്യല്‍ മീഡിയയില്‍ ഉള്ളവരെല്ലാം യഥാര്‍ത്ഥ ആരാധകരാണെന്ന് കരുതുന്നില്ല. മോശം എഐ ഇമേജ് ഉണ്ടാക്കുക. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുക, സ്‌നേഹമില്ലാത്തവര്‍ക്ക് മാത്രമേ അങ്ങനെയൊക്കെ ചെയ്യാനാകൂ'' എന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്.

''പബ്ലിക് സ്‌പേസില്‍ നടിയുടെ ശരീരഭാഗങ്ങളിലേക്ക് സൂം ചെയ്ത് ചിത്രങ്ങള്‍ എടുത്ത് പോസ്റ്റ് ചെയ്യുന്നവരുണ്ട്. അവരുടെ പോസ്റ്റിന് താഴെ ചെന്നു നിങ്ങള്‍ ചെയ്യുന്നത് തെമ്മാടിത്തരമാണെന്ന് പറയാന്‍ ആരുമില്ല. അതേ നടി തനിക്കിഷ്ടമുള്ള വെസ്റ്റേന്‍ ഉടുപ്പിടുമ്പോള്‍ അതിന് താഴെ വന്ന് സംസ്‌കാരം പഠിപ്പിക്കാന്‍ എത്ര പേരാണ്'' എന്നാണ് ഐശ്വര്യ ലക്ഷ്മി ചോദിക്കുന്നത്.

Aishwarya Lekshmi
'ലാലേട്ടന്‍ വീട്ടിലേക്ക് വിളിച്ചോ? ക്ഷണിച്ചത് സ്‌ക്രിപ്റ്റഡ് ആയിരുന്നോ?'; മറുപടിയുമായി ആദിലയും നൂറയും
Aishwarya Lekshmi
നേഹ സക്സേന നായികയാകുന്ന മലയാളം ഫാന്റസി ലവ് സ്റ്റോറി സീരീസ്; 'സുദേവനും സുബലക്ഷ്മിയും' ഫസ്റ്റ് ലുക്ക്
Aishwarya Lekshmi
'രവി വർമയുടെ പെയിന്റിങ് പോലെ ആയിരിക്കണമെന്ന് സന്തോഷ് പറഞ്ഞു, സ്കിൻ കളർ അല്ല ഉപയോ​ഗിച്ചത്'; കാവ്യയുടെ മേക്കപ്പിന് പിന്നിൽ
Summary

Aishwarya Lekshmi about social media fans and asks why nobody is question inappropirate posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Raaka, Aishwarya Lekshmi
Aishwarya Lekshmi
Aishwarya Lekshmi
Aishwarya Lekshmi
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com