‘She said she knows nothing’: CEO hires Student in five minutes. What impressed the CEO of the software company?  Freepik.com representative purpose only
Career

'എനിക്ക് ഒന്നും അറിയില്ല', എന്ന് വിദ്യാർത്ഥിനിയുടെ മറുപടി, എന്നിട്ടും അഞ്ച് മിനിറ്റിനുള്ളിൽ ജോലി നൽകി സോഫ്റ്റ് വെയർ കമ്പനി;കാരണങ്ങൾ വ്യക്തമാക്കി സിഇഒ

ക്രൊയേഷ്യൻ സോഫ്റ്റ്‌വെയർ സ്ഥാപനമായ കോഡ് ഓഫ് അസിന്റെ സിഇഒയും സ്ഥാപകനുമായ സാൻഡി സ്ലോൻജാക്ക്, വെറും അഞ്ച് മിനിറ്റിനുള്ളിൽ ഒരു കോളേജ് വിദ്യാർത്ഥിനിയെ ജോലിക്കെടുത്തു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സമകാലിക മലയാളം ഡെസ്ക്

തൊഴിൽ മേഖലയിൽ നിയമനത്തിന് അനുഭവസമ്പത്തും അറിവും ഉൾപ്പടെയുള്ളവർ തമ്മിൽ കനത്ത മത്സരം നടക്കുമ്പോൾ ഒന്നും അറിയില്ലെന്ന് പറഞ്ഞ ഒരു പെൺകുട്ടിക്ക് ജോലി നൽകി സോഫ്റ്റ് വെയർ കമ്പനി.

തനിക്ക് "ഒന്നും അറിയില്ല" എന്ന് മറുപടി നൽകിയ വിദ്യാർത്ഥിനിക്ക് അഞ്ച് മിനിറ്റിനുള്ളിലാണ് ക്രൊയേഷ്യൻ സോഫ്റ്റ് വെയർ കമ്പനി ജോലി നൽകിയത്. ആ കഥ കമ്പനിയുടെ സിഇഒ എക്സ് പോസ്റ്റിലൂടെ പുറംലോകത്തെ അറിയിച്ചു.

ക്രൊയേഷ്യൻ സോഫ്റ്റ്‌വെയർ സ്ഥാപനമായ കോഡ് ഓഫ് അസിന്റെ സിഇഒയും സ്ഥാപകനുമായ സാൻഡി സ്ലോൻജാക്ക്, വെറും അഞ്ച് മിനിറ്റിനുള്ളിൽ ഒരു കോളേജ് വിദ്യാർത്ഥിനിയെ ജോലിക്കെടുത്തു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ആ തീരുമാനത്തെക്കുറിച്ച് അദ്ദേഹം എക്സിൽ എഴുതിയ പോസ്റ്റ് വൈറലായി. സി ഇ ഒയുടെ നിയമന അവബോധത്തെയും മിക്ക ഉദ്യോഗാർത്ഥികളും മറച്ചുവെക്കുന്ന കാര്യങ്ങൾ തുറന്നു പറഞ്ഞ വിദ്യാർത്ഥിനിയുടെ ധൈര്യത്തെയും ആ പോസ്റ്റിൽ നിരവധി ആളുകൾ പ്രശംസിക്കുന്നു.

സ്ലോൻജാക്കിന്റെ പോസ്റ്റ് ഇങ്ങനെയാണ് തുടങ്ങുന്നത് : "ഇന്ന് ഞാൻ ഒരു കോളജ് വിദ്യാർത്ഥിനിയുമായി വെറും അഞ്ച് മിനിറ്റ് സംസാരിച്ചതിന് ശേഷം ആ കുട്ടിയെ ജോലിക്കെടുത്തു."

ആ ഉദ്യോഗാർത്ഥി ഒരു ജോബ് പോർട്ടലിലൂടെയോ റിക്രൂട്ട്‌മെന്റ് പരസ്യത്തിലൂടെയോ അപേക്ഷിച്ചിരുന്നില്ല. കമ്പനിയിൽ സജീവമായ ഒഴിവുകൾ ഇല്ലാതിരുന്നിട്ടും നേരിട്ട് ഒരു അപേക്ഷ അയയ്ക്കാൻ അവർക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. ആ തീരുമാനം സിഇഒയുടെ ശ്രദ്ധ പിടിച്ചുപറ്റി.

സംഭാഷണത്തിനിടയിൽ, വിദ്യാർത്ഥി ഒന്നും പഠിച്ചതായോ തനിക്ക് എല്ലാം അറിയാമെന്നോ അവകാശപ്പെട്ടില്ല. പകരം, വ്യക്തമായി പറഞ്ഞു: "എനിക്ക് ഒന്നും അറിയില്ല." നിരവധി അപേക്ഷകർ അവരുടെ കഴിവുകൾ ഊതിപ്പെരുപ്പിക്കുന്ന ഒരു ലോകത്ത് ആ സത്യസന്ധത നവോന്മേഷം പകർന്നതായിരുന്നുവെന്ന് സ്ലോൻജാക്ക് പറഞ്ഞു.

പക്ഷേ, അവരുടെ സത്യസന്ധത മാത്രമായിരുന്നില്ല വിദ്യാർത്ഥിനിക്ക് ജോലി ലഭിക്കാൻ കാരണമായത്. പഠിക്കാനുള്ള ആഗ്രഹം, പ്രതികരണങ്ങളോടുള്ള തുറന്ന സമീപനം, മികച്ച ആശയവിനിമയ കഴിവുകൾ എന്നിവ ആ വിദ്യാർത്ഥിനി പ്രകടിപ്പിച്ചു - ദീർഘകാല വിജയത്തെ നിർവചിക്കുന്ന ഗുണങ്ങളാണിവയെന്ന് സ്ലോൻജാക്ക് വിശ്വസിക്കുന്നു.

സത്യസന്ധതയ്ക്കപ്പുറം, കഠിനാധ്വാനം ചെയ്യാനും കഴിയുന്നത്ര പഠിക്കാനുമുള്ള സന്നദ്ധത വിദ്യാർത്ഥിനി പ്രകടിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

തന്നെ ഏറ്റവും ആകർഷിച്ചത് വിദ്യാർത്ഥിനിയുടെ മുൻകൈയ്യെടുക്കാനുള്ള താൽപ്പര്യമാണ് അദ്ദേഹം എഴുതി. തന്റെ കഴിവുകളും താൽപ്പര്യവും പ്രകടിപ്പിക്കുന്നതിനായി വിദ്യാർത്ഥിനി ഒഴിവുസമയങ്ങളിൽ വ്യക്തിഗത പ്രോജക്ടുകളിൽ സ്വതന്ത്രമായി പ്രവർത്തിച്ചിരുന്നു.

ബുദ്ധിശക്തി, അഭിലാഷം, മൂന്ന് മാസത്തേക്ക് മിനിമം വേതനത്തിന് ജോലി ചെയ്യാനുള്ള സന്നദ്ധത എന്നിവ വിദ്യാർത്ഥിനി ജോലിക്ക് അനുയോജ്യയെന്ന് ബോധ്യപ്പെടുത്തി.

ജോലിക്ക് വേണ്ടുന്ന എല്ലാ ആവശ്യകതകളും നിറവേറ്റുന്ന, ചെക്ക്‌ലിസ്റ്റിലെ എല്ലാ മാനദണ്ഡങ്ങളും പാലിക്കുകയും വിജയിക്കുകയും ചെയ്തു, നിയമനം നൽകി, അദ്ദേഹം എക്സിൽ എഴുതി.

Career News: In a hiring story that has caught the internet’s attention, Sandi Slonjsak, CEO and founder of software agency Code of Us in Croatia, offered a job to a college student just five minutes into their conversation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

SCROLL FOR NEXT