temporary job vacancies colleges folklore academy ChatGPT Imag
Career

താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ആയുഷ് (ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി) വിഭാഗത്തിലെ ക്ലിനിക്കൽ സ്ഥാപനങ്ങളുടെ പരിശോധന, നിലവാരം വിലയിരുത്തൽ എന്നിവ നടത്തുന്നതിനാണ് അസസ്സർമാരുടെ നിയമനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം ബാ‍ർട്ടൺ ഹിൽ എഞ്ചിനിയറിങ് കോളേജ്,കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജ്,കേരള ഫോക്‌ലോർ അക്കാദമിയുടെ കോട്ടയം വെളളാവൂർ സബ്‌സെന്റർ എന്നിവിടങ്ങളിൽ താൽക്കാലിക ഒഴിവുകളിലേക്കും കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്സിലെ അസസ്സർമാരുടെ പാനലിലേക്കും അപേക്ഷിക്കാം.

ട്രേഡ്സ്മാൻ നിയമനം

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എഞ്ചിനിയറിങ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ് (മെഷിനിസ്റ്റ്) വിഭാഗത്തിൽ ട്രേഡ്സ്മാന്റെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.

ഓഗസ്റ്റ് 25 രാവിലെ 10 ന് അഭിമുഖവും പ്രായോഗിക പരീക്ഷയും നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: http://gecbh.ac.in, ഫോൺ:0471 2300484.

ഇന്റർപ്രട്ടർ ഒഴിവ്

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എഞ്ചിനിയറിങ് ഹിയറിങ് ഇംപയേർഡ് ബാച്ചിൽ ഗസ്റ്റ് ഇന്റർപ്രട്ടർ തസ്തികയിൽ 2025-26 അധ്യയന വർഷത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നു.

എംഎസ്ഡബ്ല്യു/എംഎ സൈക്കോളജി/എംഎ സോഷ്യോളജിയും ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇന്റർപ്രട്ടേഷനിൽ ഡിപ്ലോമയുമാണ് യോഗ്യത.

താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 26 രാവിലെ 10 ന് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിന് ഹാജരാകണം.

കോർഡിനേറ്റർ കം ക്ലർക്ക്

കേരള ഫോക്‌ലോർ അക്കാദമിയുടെ കോട്ടയം വെളളാവൂർ സബ്‌സെന്ററിൽ ദിവസവേതനാടിസ്ഥാനത്തിൽ കോർഡിനേറ്റർ കം ക്ലർക്ക് തസ്തികയിൽ ഒഴിവ്.

ഈ ഒഴിവ് നികത്തുന്നതിനായി ഓഗസ്റ്റ് 30 രാവിലെ 11ന് അഭിമുഖം നടക്കും. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.

താൽപ്പര്യമുള്ളവർ കോട്ടയം വെള്ളാവൂർ സബ്‌സെന്ററിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം.

അസസ്സർ പാനൽ

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്സിലെ അസസ്സർമാരുടെ പാനലിൽ ഉൾപ്പെടുത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.

ആയുഷ് (ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി) വിഭാഗത്തിലെ ക്ലിനിക്കൽ സ്ഥാപനങ്ങളുടെ പരിശോധന, നിലവാരം വിലയിരുത്തൽ എന്നിവ നടത്തുന്നതിനാണ് അസസ്സർമാരെ നിയോഗിക്കുന്നത്.

യോഗ്യരായവർക്ക് ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റിൽ നൽകിയിട്ടുള്ള നിർദ്ദിഷ്ട ഫോർമാറ്റിൽ പൂരിപ്പിച്ച അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം സെപ്തംബർ 30ന് മുമ്പ് ayushassessor2025@yahoo.com ൽ ലഭ്യമാക്കണം.

വിശദവിവരങ്ങൾക്ക്: https://clinicalestablishments.kerala.gov.in , ഫോൺ: 0471 2966523, 9188934432.

Job News:Temporary vacancies at Barton Hill Engineering College, Thiruvananthapuram, Kaimanam Government Women's Polytechnic College, and Kerala Folklore Academy's Kottayam Vellavur Subcenter.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

50 രൂപ പ്രതിഫലം കൊണ്ട് താജ്മഹൽ കാണാൻ പോയ ചെറുപ്പക്കാരൻ! ഇന്ന് അതിസമ്പന്നൻ; കഠിനാധ്വാനത്തിലൂടെ ഷാരുഖ് പടുത്തുയർത്തിയ സാമ്രാജ്യം

'ദോശ' കല്ലിൽ ഒട്ടിപ്പിടിക്കുന്നുണ്ടോ? ഈ 3 വഴികൾ പരീക്ഷിക്കൂ!

ട്രെയിനുകളുടെ ബാറ്ററി മോഷ്ടിച്ച് വില്‍പ്പന; ഒരുവര്‍ഷത്തിനിടെ 134 ബാറ്ററികള്‍ കവര്‍ന്നു; അഭിഭാഷകന്‍ അറസ്റ്റില്‍

4,410 കിലോ ഭാരം, ആശയവിനിമയ ഉപഗ്രഹവുമായി 'ബാഹുബലി' ഇന്ന് കുതിച്ചുയരും; ചരിത്രനിമിഷത്തിന് ഉറ്റുനോക്കി രാജ്യം

SCROLL FOR NEXT