കുസെക്: ടെക്നിഷ്യൻ ഗ്രേഡ് 1 തസ്തികയിലേക്ക് നിയമനം നടത്തുന്നു

ദിവസവേതന അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജിയിൽ ഐടിഐയാണ് അടിസ്ഥാന യോഗ്യത ആയി വേണ്ടത്.
CUSAT JOB
Recruitment for Technician Position at CUSATMETA AI
Updated on
1 min read

കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റിറ്റി കോളേജ് ഓഫ് എൻജിനീയറിങ്, കുട്ടനാട് (കുസെക്) ക്യാമ്പസ്സിൽ ടെക്നിഷ്യൻ ഗ്രേഡ് 1 തസ്തികയിലേക്ക് നിയമനം നടത്തുന്നു. ദിവസവേതന അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജിയിൽ ഐടിഐയാണ് അടിസ്ഥാന യോഗ്യത ആയി വേണ്ടത്.

CUSAT JOB
പി ജി ആയുർവേദ,ഹോമിയോ കോഴ്സുകൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ, എം. ടെകിന് സ്പോട്ട് അഡ്മിഷൻ

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 27ന് രാവിലെ 11 മണിക്ക് കുസെക് ക്യാമ്പസ്സിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0477-2707500, 9656225652, 9447706426 എന്ന നമ്പറുകളിൽ ബന്ധപെടുക.

CUSAT JOB
അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ ഫാക്കൽറ്റി, റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ

ടെക്‌നീഷ്യൻ ഒഴിവ്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിൽ കരാർ അടിസ്ഥാനത്തിൽ ടെക്‌നീഷ്യൻ ഗ്രേഡ് 2 ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കെമിസ്ട്രി / സുവോളജി വിഷയത്തിൽ ബിരുദവും അനുബന്ധ വിഷയമായി കെമിസ്ട്രി പഠിച്ചവർ അല്ലെങ്കിൽ ഫിഷറി സയൻസിൽ ബിരുദമാണ് യോഗ്യത. 2 വർഷ ലബോറട്ടറി പ്രവർത്തന പരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 10ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

അപേക്ഷയുടെ ഒപ്പിട്ട ഹാർഡ് കോപ്പി, പ്രായം, യോഗ്യത മുതലായവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പുകൾ സഹിതം ‘രജിസ്ട്രാർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കൊച്ചി-22’ എന്ന വിലാസത്തിൽ സെപ്റ്റംബർ 17ന് മുൻപായി ലഭിക്കത്തക്കവിധം അയക്കണം.

Summary

Job news: Recruitment for Technician Position at CUSAT

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com