The Kerala High Court has announced 17 Office Attendant vacancies AI IMAGE
Career

10-ാം ക്ലാസ് മതി, കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡറാകാം; അപേക്ഷാ തീയതി അറിയാം !

ഒഴിവുകളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡർ തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 17 ഒഴിവുകളാണ് ഉള്ളത്. ഒഴിവുകളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 26 വരെ സമർപ്പിക്കാം. അപേക്ഷകൾ ഔദ്യോഗിക വെബ്സൈറ്റ് വഴി സമർപ്പിക്കണം.

വിദ്യാഭ്യാസ യോഗ്യത

അപേക്ഷകർ പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർ ആയിരിക്കണം. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയില്ല.

പ്രായ പരിധി

ജനറൽ വിഭാഗത്തിന് 18 മുതൽ 40 വയസ് വരെയുള്ളവർക്ക് ആണ് അവസരം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാർ നിയമനങ്ങൾ പ്രകാരമുള്ള ഇളവുകൾ ലഭിക്കും.

ശമ്പളം

നിയമനം ലഭിക്കുന്നവർക്ക് 23,000 രൂപ മുതൽ 50,200 രൂപ വരെ ശമ്പളം ലഭിക്കാം.

അപേക്ഷ ഫീസ്

ജനറൽ വിഭാഗത്തിന് 500 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി,എസ്.ടി വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും തൊഴിൽ ഇല്ലാത്ത ഭിന്നശേഷിക്കാർക്കും ഫീസില്ല.

തിരഞ്ഞെടുപ്പ് പ്രക്രിയ

എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. എഴുത്ത് പരീക്ഷയ്ക്ക് 100 മാർക്കാണ്. 75 മിനിറ്റാണ് സമയം.

ജനറൽ നോളജ് & കറന്റ് അഫയേഴ്സ്,ന്യൂമറിക്കൽ എബിലിറ്റി,മെന്റൽ എബിലിറ്റി,ജനറൽ ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ നിന്നാകും ചോദ്യങ്ങൾ വരിക. ഇംഗ്ലീഷ്,മലയാളം ഭാഷയിൽ ചോദ്യങ്ങൾ ഉണ്ടാകും. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ,തൃശൂർ,കോഴിക്കോട് എന്നി സ്ഥലങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://hckrecruitment.keralacourts.in/hckrecruitment/

FILE NAME : Notification issued - Office Attendant (21/2026).

The Kerala High Court has announced 17 Office Attendant vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മദ്യത്തിന്റെ ഉറവിടം കണ്ടെത്തണം'; ആന്റോ അഗസ്റ്റിന്‍ എക്‌സൈസ് കസ്റ്റഡിയില്‍, നാളെ ഉച്ചവരെ ചോദ്യം ചെയ്യും

പീഡന കേസിൽ ഒരു മാസം ജയിലിൽ; ഡൽഹി ക്യാപിറ്റൽസ് താരത്തിന് ജാമ്യം

36 കിലോമീറ്റര്‍ റേഞ്ച്, സ്വിഫ്റ്റ്, ബലേനോ, ഡിസൈര്‍ സിഎന്‍ജി എഎംടി വേരിയന്റുകള്‍ വിപണിയില്‍; അറിയാം പ്രത്യേകതകള്‍

നിലവിലെ എംഎല്‍എ ക്ഷണിച്ചു, മുന്‍ എംഎല്‍എ പാലം ഉദ്ഘാടനം ചെയ്തു; ഫലകത്തില്‍ പേരില്ല, 'പൂഞ്ഞാര്‍ എംഎല്‍എ' മാത്രം

ഷെയ്ൻ വോണിന് ശേഷം ആദ്യ സ്പിന്നർ; ആദം സാംപയ്ക്ക് നേട്ടം