Thiruvananthapuram Medical College Recruitment for Senior Resident Vacancy in Critical Care Medicine. 
Career

സർക്കാർ മെഡിക്കൽ കോളജ്: ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിൽ ഒഴിവ്

നിയമനം നടത്തുന്നതിന് ആഗസ്റ്റ് 24 ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ രാവിലെ 11 ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിൽ നിയമനം നടത്തുന്നു. സീനിയർ റസിഡന്റ് തസ്തികയിലേക്ക് അടുത്ത ഒരു വർഷത്തേക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവിലേക്കാണ് നിയമനം. കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്.

ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിലുള്ള പി.ജിയും ടി.സി.എംസി രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രസ്തുത വിഷയത്തിൽ പി ജി ഉള്ളവരുടെ അഭാവത്തിൽ അനസ്‌തേഷ്യോളജി, ജനറൽ മെഡിസിൻ, പൾമണറി മെഡിസിൻ വിഭാഗത്തിൽ പി ജി ഉള്ളവരെയും പരിഗണിക്കും.

നിയമനം നടത്തുന്നതിന് ആഗസ്റ്റ് 24 ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ രാവിലെ 11 ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. താത്പര്യമുള്ളവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം.

Thiruvananthapuram Medical College Recruitment for Senior Resident Vacancy in Critical Care Medicine.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപിയില്‍ അഴിച്ചുപണി: കെ സുരേന്ദ്രൻ ദേശീയ സെക്രട്ടറി; അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി; സ്മൃതി ഇറാനി ജനറൽ സെക്രട്ടറി

'മനസു കൊണ്ട് ജെൻ സി ആവുക; അല്ലെങ്കിൽ നമുക്ക് ഈ കാലത്ത് ജീവിച്ച് പോകാൻ വലിയ പാടാ'

'കൊച്ചിയിൽ വച്ച് ഞങ്ങൾ ​ഗാം​ഗുലിയെ പറ്റിച്ചു; സച്ചിനും ദ്രാവിഡും ഒപ്പം നിന്നു!'

ജോലിയോ വേതനമോ ലഭിച്ചില്ല, അടച്ചിട്ട മുറിയില്‍ ജീവിതം; സൗദിയില്‍ വിസ തട്ടിപ്പിനിരയായി മലയാളി നഴ്‌സുമാര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 67 lottery result