UCSL Recruitment 2026 Four Supervisor Mechanical Vacancies for ITI and Diploma Candidates Apply by October 8. AI IMAGE
Career

ഉഡുപ്പി ഷിപ്പ്‌യാർഡിൽ സൂപ്പർവൈസർ ആകാം; ITI,ഡിപ്ലോമ യോഗ്യത

നിയമനം ലഭിക്കുന്നവർക്ക് ഒന്നാം വർഷം പ്രതിമാസം 40,650 രൂപയാണ് ശമ്പളം. രണ്ടാം വർഷം 41,490 രൂപയും മൂന്നാം വർഷം 42,355 രൂപയും നാലാം വർഷം 43,246 രൂപയും അഞ്ചാം വർഷം 44,164 രൂപയും ലഭിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ (UCSL) സൂപ്പർവൈസർ (മെക്കാനിക്കൽ) തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 04 ഒഴിവുകളാണ് ഉള്ളത്. ഐ.ടി.ഐ, എഞ്ചിനീയറിങ് ഡിപ്ലോമ യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 08

യോഗ്യത

മെക്കാനിക്കൽ എഞ്ചിനീയറിങിൽ 3 വർഷത്തെ ഡിപ്ലോമയും, ഷിപ്പ് ബിൽഡിംഗ്/റിപ്പയർ അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ കുറഞ്ഞത് 7 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ഇതിൽ രണ്ട് വർഷം സൂപ്പർവൈസറി തസ്തികയിൽ ആയിരിക്കണം.

അല്ലെങ്കിൽ വെൽഡിംഗ്, ഷീറ്റ് മെറ്റൽ, ഫിറ്റർ, പ്ലംബർ തുടങ്ങിയ ട്രേഡുകളിൽ ഐ.ടി.ഐ (ITI) യോഗ്യതയും, 15 വർഷത്തെ പ്രവൃത്തിപരിചയവും. ഇതിൽ 3 വർഷം സൂപ്പർവൈസറി തസ്തികയിൽ ആയിരിക്കണം

ശമ്പളം

നിയമനം ലഭിക്കുന്നവർക്ക് ഒന്നാം വർഷം പ്രതിമാസം 40,650 രൂപയാണ് ശമ്പളം. രണ്ടാം വർഷം 41,490 രൂപയും മൂന്നാം വർഷം 42,355 രൂപയും നാലാം വർഷം 43,246 രൂപയും അഞ്ചാം വർഷം 44,164 രൂപയും ലഭിക്കും. ഇതിന് പുറമെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

പ്രായപരിധി

അപേക്ഷകന്റെ പ്രായം 45 വയസിൽ കൂടരുത്. അതായത് 1981 ഒക്ടോബർ 9നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം അപേക്ഷകർ. OBC വിഭാഗത്തിന് മൂന്ന് വർഷവും SC/ST വിഭാഗത്തിന് അഞ്ച് വർഷവും പ്രായപരിധിയിൽ ഇളവുണ്ട്.

അപേക്ഷാ ഫീസ് 300 രൂപയാണ്. SC/ST വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് നൽകേണ്ട. അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനം സന്ദർശിക്കുക.

https://cochinshipyard.in/uploads/career/ba451469697122679108e1f5828a4a76.pdf

UCSL Recruitment 2026 Four Supervisor Mechanical Vacancies for ITI and Diploma Candidates Apply by October 8.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് കമ്മീഷണര്‍ 48 മണിക്കൂറിനകം രാജിവെക്കണം'; ഇല്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭമെന്ന് സിജെപി

'ഒരു മരത്തിൽ നൂറ് തവണ എന്നെ കയറ്റിച്ച ആളാണ്, നീ വൺ മോർ പറഞ്ഞ സ്ഥിതിക്ക് തീരുമാനമായി'; നിവിൻ പറഞ്ഞതു കേട്ട് ടെൻഷനായെന്ന് സൂരി

ജോ റൂട്ടിന്റെ ഇളയ സഹോദരൻ, 'ബില്ലി റൂട്ട്' ക്രിക്കറ്റ് മതിയാക്കി

ബിജെപി പശ്ചിമ ബംഗാളില്‍ അധികാരം പിടിച്ചത് ഭീമമായ തുക ഇറക്കി; തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകള്‍ പുറത്ത്

കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്; പി.എച്ച്.ഡി ഉള്ളവർക്ക് അവസരം