കേരള സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള ടെക്നോപാർക്കിൽ തിരുവനന്തപുരത്ത് നിലിവുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ചീഫ് സെക്യൂരിറ്റി ഓഫീസർ, അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ) തസ്തികകളിലാണ് ഒഴിവുള്ളത്. 29200- 62400 രൂപവരെയും 55350- 101400 രൂപവരെയുമുള്ള ശമ്പള സ്കെയിലിലായിരിക്കും നിയമനം.
ഡിസംബർ 31 നകം അപേക്ഷിക്കണം. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.
ഒഴിവ് - ഒന്ന്
പ്രായം: 01.12.2025 ന് 35 വയസ്സിന് താഴെ.
കാലാവധി: അഞ്ച് വർഷം - (ഒരു വർഷത്തെ പ്രൊബേഷൻ). പിന്നീട് കാലാവധി നീട്ടിയേക്കാവുന്നതുമാണ്.
പ്രതിഫലം: 29200- 62400 രൂപ.
സർക്കാർ നിരക്കിൽ ഡിഎ, എച്ച്ആർഎ, സിസിഎ എന്നിവയും ലഭിക്കും. ടെക്നോപാർക്കിന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
യോഗ്യതയും പരിചയവും
യോഗ്യത: ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ബി ടെക് (സർക്കാർ അംഗീകൃത റഗുലർ കോഴ്‌സ്)
അഭികാമ്യ യോഗ്യതയും പരിചയവും
സർക്കാർ നടപടിക്രമങ്ങൾ/ജോലികളിൽ പരിചയം/അറിവ്.
ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി: 2025 ഡിസംബർ 31 (വൈകുന്നേരം 5 മണി)
ടെക്നോപാർക്കിന്റെ കാമ്പസുകളിലുടനീളമുള്ള സുരക്ഷാ പ്രവർത്തനങ്ങൾ നയിക്കാനും കൈകാര്യം ചെയ്യാനും യോഗ്യതയുള്ളതും പരിചയസമ്പന്നനുമായ ചീഫ് സെക്യൂരിറ്റി ഓഫീസറെ നിയമിക്കുന്നു. താൽപ്പര്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവുകളുടെ എണ്ണം : ഒന്ന്
ശമ്പള സ്കെയിൽ - 55350- 101400 രൂപ.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സംസ്ഥാന സർക്കാർ നിരക്കുകളിൽ ഡിഎ, എച്ച്ആർഎ, സിസിഎ എന്നിവയും ലഭിക്കും. ടെക്നോപാർക്കിന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി മറ്റ് ആനുകൂല്യങ്ങൾ.
യോഗ്യത
പ്രായം: 01/12/2025 ന് 55 വയസ്സിന് താഴെ.
ലെഫ്റ്റനന്റ് കേണലിൽ കുറയാത്ത റാങ്കോടെ ഇന്ത്യൻ ആർമിയിൽ കമ്മീഷൻഡ് ഓഫീസറായി കുറഞ്ഞത് 15 വർഷത്തെ സേവന പരിചയം ഉണ്ടായിരിക്കണം.
മികച്ച നേതൃത്വവും ടീം മാനേജ്മെന്റ് കഴിവുകളും.
ആശയവിനിമയ കഴിവുകൾ
ആധുനിക സുരക്ഷാ സംവിധാനങ്ങളിലും ഉപകരണങ്ങളിലും സാങ്കേതിക വൈദഗ്ദ്ധ്യം.
സെൻസിറ്റീവും രഹസ്യാത്മകവുമായ വിവരങ്ങൾ പരമാവധി വിവേചനാധികാരത്തോടെ കൈകാര്യം ചെയ്യാനുള്ള കഴിവ്.
അഭികാമ്യ യോഗ്യതകൾ
സർട്ടിഫൈഡ് പ്രൊട്ടക്ഷൻ പ്രൊഫഷണൽ (CPP) അല്ലെങ്കിൽ ഫിസിക്കൽ സെക്യൂരിറ്റി പ്രൊഫഷണൽ(PSP), അല്ലെങ്കിൽ തത്തുല്യമായ സർട്ടിഫിക്കേഷനുകൾ.
വലിയ കാമ്പസുകൾ, വ്യാവസായിക മേഖലകൾ, സർക്കാർ സ്ഥാപനങ്ങൾ, ടെക്നോളജി പാർക്കുകൾ, അല്ലെങ്കിൽ നിർണായക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ സുരക്ഷാ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരിചയം
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2025 ഡിസംബർ 31 (വൈകുന്നേരം 5 മണി)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates