Vacancies for Assistant Manager Posts at IFSCA chat gpt
Career

ഫിനാൻഷ്യൽ സർവീസസ് സെന്റേഴ്സ് അതോറിറ്റിയിൽ നിരവധി അവസരങ്ങൾ; കേരളത്തിലും പരീക്ഷയെഴുതാം

20 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകർ രാജ്യത്തിന് അകത്തും പുറത്തും ജോലി ചെയ്യാൻ തയ്യാറായിരിക്കണം.

സമകാലിക മലയാളം ഡെസ്ക്

ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റേഴ്സ് അതോറിറ്റി (IFSCA) യിൽ ഒഴിവുകൾ. ഓഫീസർ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജർ) തസ്തികയിലേക്ക് ആണ് നിയമനം നടത്തുന്നത്. 20 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകർ രാജ്യത്തിന് അകത്തും പുറത്തും ജോലി ചെയ്യാൻ തയ്യാറായിരിക്കണം.

സ്റ്റാറ്റിസ്റ്റിക്സ്/ ഇക്കണോമിക്സ്/ കൊമേഴ്‌സ്/ ബിസിനസ് അഡ്മിനിസ്ട്രേഷൻ (ഫിനാൻസ്) എന്നിവയിൽ സ്പെഷ്യലൈസേഷനോടുകൂടിയ ബിരുദാനന്തര ബിരുദം. ഇക്കണോമെട്രിക്സ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം. കൊമേഴ്‌സിലും സിഎ/സിഎഫ്എ/സിഎസ്/ഐസിഡബ്ല്യുഎയിലും ബിരുദം. നിയമത്തിൽ ബിരുദം. ഇതിൽ ഏതെങ്കിലും കോഴ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.

ഉയർന്ന പ്രായ പരിധി 30 വയസ്സാണ്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും. അപേക്ഷ നൽകേണ്ട അവസാന തീയതി സെപ്റ്റംബർ 25. രണ്ട് ഘട്ടമായി നടക്കുന്ന ഓൺലൈൻ പരീക്ഷയുടെയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടത്തുക. ആദ്യ ഘട്ട പരീക്ഷയ്ക്ക് തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്രങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് https://www.ifsca.gov.in/ സന്ദർശിക്കുക.

Job alert: Vacancies for Assistant Manager Posts at International Financial Services Centers Authority.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

SCROLL FOR NEXT