Kerala High Court Recruitment 2026 17 Office Attendant Vacancies Apply by October 26 FILE
Career

ഇനി ഒരാഴ്ച കൂടി... കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡർ; പത്താം ക്ലാസ് യോഗ്യത

ആകെ 17 ഒഴിവുകളാണ് ഉള്ളത്. ഒഴിവുകളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡർ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ആകെ 17 ഒഴിവുകളാണ് ഉള്ളത്. ഒഴിവുകളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 26.

വിദ്യാഭ്യാസ യോഗ്യത

അപേക്ഷകർ പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർ ആയിരിക്കണം. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയില്ല.

പ്രായ പരിധി

ജനറൽ വിഭാഗത്തിന് 18 മുതൽ 40 വയസ് വരെയുള്ളവർക്ക് ആണ് അവസരം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാർ നിയമനങ്ങൾ പ്രകാരമുള്ള ഇളവുകൾ ലഭിക്കും.

ശമ്പളം

നിയമനം ലഭിക്കുന്നവർക്ക് 23,000 രൂപ മുതൽ 50,200 രൂപ വരെ ശമ്പളം ലഭിക്കാം.

അപേക്ഷ ഫീസ്

ജനറൽ വിഭാഗത്തിന് 500 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി,എസ്.ടി വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും തൊഴിൽ ഇല്ലാത്ത ഭിന്നശേഷിക്കാർക്കും ഫീസില്ല.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

തിരഞ്ഞെടുപ്പ് പ്രക്രിയ

എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. എഴുത്ത് പരീക്ഷയ്ക്ക് 100 മാർക്കാണ്. 75 മിനിറ്റാണ് സമയം.

ജനറൽ നോളജ് & കറന്റ് അഫയേഴ്സ്,ന്യൂമറിക്കൽ എബിലിറ്റി,മെന്റൽ എബിലിറ്റി,ജനറൽ ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ നിന്നാകും ചോദ്യങ്ങൾ വരിക. ഇംഗ്ലീഷ്,മലയാളം ഭാഷയിൽ ചോദ്യങ്ങൾ ഉണ്ടാകും.

തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ,തൃശൂർ,കോഴിക്കോട് എന്നി സ്ഥലങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടാകും.

അപേക്ഷിക്കേണ്ട വിധം

  • അപേക്ഷകൻ ആദ്യം www.hckrecruitment.keralacourts.in സന്ദർശിച്ച് One Time Registration Login വഴി രജിസ്റ്റർ ചെയ്യുക.

  • My Profile -ൽ വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ, ഒപ്പ് എന്നിവ നൽകുക.

  • Dashboard → Office Attendant (Rec No. 21/2026) → Apply Now തിരഞ്ഞെടുക്കുക.

  • തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവയിൽ പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കുക.

  • Preview പരിശോധിച്ച് അപേക്ഷ സമർപ്പിക്കുക. സമർപ്പിച്ച ശേഷം തിരുത്തൽ അനുവദിക്കില്ല.

  • പൊതുവിഭാഗത്തിന് 500 രൂപയാണ് അപേക്ഷാ ഫീസ്. SC/ST വിഭാഗക്കാർക്കും ജോലിയില്ലാത്ത ഭിന്നശേഷിക്കാർക്കും ഫീസില്ല.

  • ഓൺലൈൻ അല്ലെങ്കിൽ ചലാൻ വഴി ഫീസ് അടയ്ക്കാം.

  • അപേക്ഷ പൂർത്തിയാക്കിയ ശേഷം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക. തപാലിലോ നേരിട്ടോ ഹൈക്കോടതിയിൽ സമർപ്പിക്കേണ്ടതില്ല.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://hckrecruitment.keralacourts.in/hckrecruitment/

FILE NAME : Notification issued - Office Attendant (21/2026).

Kerala High Court Recruitment 2026 17 Office Attendant Vacancies Apply by October 26

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫ്രാൻസും അൽബേനിയയും ചൂണ്ടിക്കാട്ടി മുന്നറിയിപ്പ്; രാജ്യത്ത് ഭരണമാറ്റത്തിനായുള്ള നീക്കങ്ങളെന്ന് ആർഎസ്എസ് മേധാവി

മൂന്ന് നിറങ്ങള്‍ ചേര്‍ന്ന ഡിസൈന്‍; ഹോണ്ട എഡിവി 160 ട്രികോ എഡിഷന്‍, ഫീച്ചറുകള്‍

'കൃത്യമായി ഉപയോ​ഗിച്ചാൽ ഇന്ത്യയിലെ മികച്ച നടൻമാരിലൊരാളാകും സുരാജേട്ടൻ; അദ്ദേഹത്തിന്റെ കണ്ണുകളിലാണ് ആ കഥാപാത്രത്തിന്റെ ലൈഫ്'

കോഴിക്കോട് അച്ഛന്‍ മകനെ അടിച്ചുകൊന്നു

കക്ഷിരാഷ്ട്രീയത്തിനപ്പുറമുള്ള സൗഹൃദം കേരളത്തിന്റെ സംസ്കാരം: രമേശ് ചെന്നിത്തലയുടെ സന്ദർശനത്തിൽ വിഎസ് സുനിൽകുമാർ