തിരഞ്ഞെടുപ്പ്

പഠിച്ചു നേടിയതാണ്, പൊരുതി നേടിയതാണ്, അതാണ് നമ്മുടെയൊക്കെ വിദ്യാഭ്യാസം; പികെ ബിജു

അതിനിടെ പാടത്ത് പണിയെടുത്ത് കിട്ടുന്ന പൈസ കൊണ്ട് തന്‍റെ വിദ്യാഭ്യാസം നടത്തിയ അച്ഛനെക്കുറിച്ചും വിദ്യാഭ്യാസ ജീവിതത്തെക്കുറിച്ചും പികെ ബിജു പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്‍റെ  വേറിട്ട പ്രചാരണ ശൈലിയെ അദ്ധ്യാപിക ദീപ നിശാന്ത് വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കത്തുകയാണ്. എംഎല്‍എ അനില്‍ അക്കരയും ദീപ നിശാന്തും തമ്മിൽ കടുത്ത ആരോപണ പ്രത്യാരോപണങ്ങളാണ് നടക്കുന്നത്. അതിനിടെ ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ബിജു ഡോക്ടറേറ്റ് നേടിയത് കോപ്പിയടിച്ചാണോ എന്ന് പരോക്ഷമായൊരു പരിഹാസ ചോദ്യം അനില്‍ അക്കര എംഎല്‍എ തന്റെ കുറിപ്പിൽ ഉന്നയിച്ചിരുന്നു.

അതിനിടെ പാടത്ത് പണിയെടുത്ത് കിട്ടുന്ന പൈസ കൊണ്ട് തന്‍റെ വിദ്യാഭ്യാസം നടത്തിയ അച്ഛനെക്കുറിച്ചും വിദ്യാഭ്യാസ ജീവിതത്തെക്കുറിച്ചും പികെ ബിജു പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ‌നെന്മാറയില്‍ വോട്ടഭ്യര്‍ത്ഥനയുമായി ചെന്നപ്പോള്‍ ടൗണില്‍ ചെരുപ്പ് തുന്നുന്ന കുമാരേട്ടന്‍ ചോദിച്ചത് പഠനത്തെക്കുറിച്ചാണെന്നും മകളെ ഡോക്ടറേറ്റ് എടുപ്പിക്കണമെന്ന അദ്ദേഹത്തിന്‍റെ ആഗ്രഹം തന്നോട് പങ്കുവെച്ചതായും പി കെ ബിജു പറയുന്നു. എല്ലാ സഹായവുമുണ്ടാവുമെന്ന് പറഞ്ഞ് മടങ്ങുമ്പോൾ മനസ്സിൽ മുഴുവൻ എന്‍റെ അച്ഛൻ മാത്രമായിരുന്നു. പകലന്തിയോളം പാടത്ത് പണിയെടുത്തുണ്ടാക്കുന്ന ചെറിയ പൈസ പഠനത്തിനായി ചെലവാക്കുന്ന അച്ഛൻ. ആ അച്ഛനായിരുന്നു തെരുവിൽ ചെരുപ്പ് തുന്നുന്നുണ്ടായിരുന്നത്. ഇത്തരം അനേകായിരം രക്ഷിതാക്കളുടെ ചോരയും നീരുമാണ് ഞങ്ങളുടെയൊക്കെ വിദ്യാഭ്യാസമെന്നും ബിജു പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

പികെ ബിജുവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ ദിവസം നെന്മാറയിൽ വോട്ടഭ്യർത്ഥനയുമായി ചെന്നപ്പോഴാണ് ടൗണിൽ ചെരുപ്പ് തുന്നുന്ന കുമാരേട്ടനെ കാണാനിടയായത്. 
കൈ കൊടുത്തപ്പോൾ തന്നെ കുമാരേട്ടൻ ചോദിച്ചത് പഠനത്തേക്കുറിച്ചായിരുന്നു. പഠനം ജീവിതാവസാനം വരെ തുടരുന്നതാണെന്നും മറുപടി നൽകി. എനിക്ക് ഒരു മകളുണ്ട്. അഖില എന്നാണ് പേര്. നിങ്ങൾ പഠിച്ച എം ജി യൂണിവേഴ്സിറ്റിയിൽ തന്നെയാണ് പഠിക്കുന്നത്. നിങ്ങളെ പോലെ അവളേയും ഡോക്ടറേറ്റ് എടുപ്പിക്കണം. മകളുടെ ടീച്ചർമാർ ബിജുവിനെ കുറിച്ച് പറയാറുണ്ട്. സഹായങ്ങൾ ചെയ്തു തരണമെന്നായി അദ്ദേഹം.

എല്ലാ സഹായവുമുണ്ടാവുമെന്ന് പറഞ്ഞ് മടങ്ങുമ്പോൾ മനസ്സിൽ മുഴുവൻ എന്‍റെ അച്ഛൻ മാത്രമായിരുന്നു. മണ്ണെണ്ണ വിളക്കിന്‍റെ വെട്ടത്തിൽ ഒഴിഞ്ഞ വയറുമായി പഠിക്കാനിരിക്കുന്ന എനിക്ക് കൂട്ടായി അച്ഛനുണ്ടായിരുന്നു. പകലന്തിയോളം പാടത്ത് പണിയെടുത്തുണ്ടാക്കുന്ന ചെറിയ പൈസ പഠനത്തിനായി ചെലവാക്കുന്ന അച്ഛൻ. ആ അച്ഛനായിരുന്നു തെരുവിൽ ചെരുപ്പ് തുന്നുന്നുണ്ടായിരുന്നത്.

ഇത്തരം അനേകായിരം രക്ഷിതാക്കളുടെ ചോരയും നീരുമാണ് ഞങ്ങളുടെയൊക്കെ വിദ്യാഭ്യാസം. പഠിച്ചു നേടിയതാണ്, പൊരുതി നേടിയതാണ്
തലമുറകൾ പകർന്നു നൽകിയതാണ്. അതാണ് നമ്മുടെയൊക്കെ വിദ്യാഭ്യാസം...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT