Kakka irachi Roast Pinterest
Food

രണ്ട് മിനിറ്റിൽ കക്കായിറച്ചി വൃത്തിയാക്കാം, വീട്ടിൽ പരീക്ഷിക്കാൻ ഒരു സിംപിൾ ടെക്നിക്

പോരാ, കക്കായിറച്ചിയുടെ ഉള്ളിലെ അഴുക്ക് നീക്കാതെ അവ കറിവയ്ക്കാൻ പാടില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

കാൽസ്യം, സിങ്ക്, പ്രോട്ടീൻ, വിറ്റാമിനുകൾ തുടങ്ങി ആരോ​ഗ്യത്തിന് ആവശ്യമായ നിരവധി പോഷകങ്ങളുടെ കലവറയാണ് കക്കായിറച്ചി. കക്കായിറച്ചി കൊണ്ട് നാടൻ വിഭവങ്ങൾ ഒരുപാടുണ്ടെങ്കിലും വൃത്തിയാക്കുന്നതിലുള്ള ബുദ്ധിമുട്ട് കാരണമാണ് പലരും കക്കായിറച്ചി വീട്ടിൽ വാങ്ങാൽ മടിക്കുന്നത്. അങ്ങനെയുള്ളവർക്ക് കക്കായിറച്ചി വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാനുള്ള ഒരു മാർ​ഗം പറഞ്ഞു തരാം.

ചെറിയ കക്കയാണെങ്കിൽ കഴുകിയെടുത്താൽ പോരേ!

പോരാ, കക്കായിറച്ചിയുടെ ഉള്ളിലെ അഴുക്ക് നീക്കാതെ അവ കറിവയ്ക്കാൻ പാടില്ല. അത് ചിലരിൽ അലർജിയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടാക്കാം. അഴുക്ക് നീക്കിയാലും കക്കായിറച്ചി ഇത്തിരി തൈര് അല്ലെങ്കിൽ വിനാഗിരിയോ ഒഴിച്ച് നന്നായി കഴുകി വൃത്തിയാക്കാനും ശ്രദ്ധിക്കണം.

വെറും രണ്ടു മിനിറ്റിൽ കക്കായിറച്ചി ക്ലീൻ ചെയ്യാം

ഒരു പ്ലാസ്റ്റിക് കവർ നിവർത്തിവയ്ക്കുക. അതിൻ്റെ ഒരു വശത്ത് വൃത്തിയാക്കേണ്ട കക്കായിറച്ചി ഒരുപിടി വാരി വിതറിയിടുക ശേഷം പ്ലാസ്റ്റിക് കവറിൻ്റെ ഒരുവശം മറ്റേ വശത്തിൻ്റെ മുകളിലൂടെ മടക്കാം. അതിന് ശേഷം ചപ്പാത്തി കോൽ ഉപയോഗിച്ച് ചപ്പാത്തി പരത്തുന്നത് പോലെ തന്നെ അതിൻ്റെ മുകളിലൂടെ പരത്തുക.

രണ്ടു മൂന്ന് തവണ ആവർത്തിച്ച ശേഷം പ്ലാസ്റ്റിക് കവർ നിവർത്തി നോക്കിയാൽ കക്ക ഇറച്ചിയുടെ ഉള്ളിലുള്ള അഴുക്ക് പൂർണമായും പുറത്ത് വന്നതായി കാണാം. ശേഷം ഇവ നന്നായി കഴുകി എടുക്കാം. ആവശ്യമുള്ള രീതിയിൽ ഇഷ്ടമുള്ളത് പോലെ കറിവച്ച് കഴിക്കാവുന്നതാണ്.

How to clean clam meat, Kakka irachi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യന്‍ ക്രിക്കറ്റര്‍ യുസ്‌വേന്ദ്ര ചഹല്‍ ബിജെപിയില്‍!

ഒടുവിൽ ഫുൾഹാം മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റില്ല!!!

ഫെയ്‌സ് ക്രീം ഉപയോഗത്തെ തുടര്‍ന്ന് വൃക്കരോഗമെന്ന പരാതി: അന്വേഷണം ആരംഭിച്ച് പൊലീസ്

അഭിറാം കൊലക്കേസ്: 17കാരന്റെ ജാമ്യാപേക്ഷ തള്ളി; സ്ഥിരം കുറ്റവാളിക്ക് സമാനമായ മനോനിലയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

'നദാല്‍' ഫുട്‌ബോളും 'ഭരിക്കും', റയൽ മാഡ്രിഡിൽ!