Dates pickle Pinterest
Food

10 മിനിറ്റിൽ ഈന്തപ്പഴം കൊണ്ട് അച്ചാർ ഇടാം, റെസിപ്പി

ബിരിയാണിക്കൊപ്പവും ചോറിനൊപ്പവും ഇവ നല്ല കോമ്പിനേഷനാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

മിക്ക അടുക്കളയിലും പലതരം അച്ചാറു കുപ്പികൾ പതിവാണ്. എരിവും പുളിയും കയറി നിൽക്കുന്ന അച്ചാറുകൾ ഊണിന് ഒരു പ്രത്യേക സ്വാദ് തരും. മാങ്ങ, നാരങ്ങ, പാവയ്ക്ക, കാരറ്റ്, വെളുത്തുള്ളി അങ്ങനെ തുടങ്ങി വെജിറ്റേറയിനും നോൺ-വെജിറ്റേറിയനുമായ നിരവധി അച്ചാർ വെറൈറ്റികളുണ്ട്.

എന്നാൽ അതിൽ നിന്നെല്ലാം അല്പം വ്യത്യസ്തനാണ് ഈന്തപ്പഴം അച്ചാർ. ബിരിയാണിക്കൊപ്പവും ചോറിനൊപ്പവും ഇവ നല്ല കോമ്പിനേഷനാണ്. 10 മിനിറ്റു കൊണ്ട് തയ്യാറാക്കാവുന്ന ഈന്തപ്പഴം അച്ചാറിൻ്റെ ഈസി റെസിപ്പി ഇതാ:

ചേരുവകൾ

  • എണ്ണ

  • കടുക്

  • ഉലുവ

  • വറ്റൽമുളക്

  • ഇഞ്ചി

  • വെളുത്തുള്ളി

  • പച്ചമുളക്

  • കറിവേപ്പില

  • മഞ്ഞൾപ്പൊടി

  • മുളകുപൊടി

  • ഈന്തപ്പഴം

  • പുളിയും

  • ശർക്കര

തയ്യാറാക്കുന്ന വിധം

ഒരു പാൻ​ അടുപ്പിൽ വെച്ച് ഒരു ടേബിൾസ്പൂൺ എണ്ണയൊഴിച്ചു ചൂടാക്കി അര ടീസ്പൂൺ കടുക് ചേർത്ത് വറുക്കാം.

ഇതിലേയ്ക്ക് മൂന്ന് വറ്റൽമുളക്, ഒരു ടേബിൾസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് രണ്ടു ടേബിൾസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, രണ്ട് പച്ചമുളക്, അൽപം കറിവേപ്പില എന്നിവ ചേർത്തു വഴറ്റാം.

കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒന്നര ടേബിൾസ്പൂൺ മുളകുപൊടിയും ചേർത്തിളക്കിയതിലേയ്ക്ക് കുരുകളഞ്ഞ ഈന്തപ്പഴം ചേർത്ത് നന്നായി ഇളക്കാം.

വെന്തു വരുമ്പോൾ ആവശ്യത്തിന് ഉപ്പും വാളംപുളി കുതിർത്തു വെച്ച വെള്ളവും, രണ്ട് ടേബിൾസ്പൂൺ ശർക്കരയും ചേർത്തിളക്കി വഴറ്റാം.

വെള്ളം വറ്റി കട്ടിയായി വരുമ്പോൾ അടുപ്പണച്ച് വൃത്തിയുള്ള ഒരു പാത്രത്തിലേയ്ക്കു മാറ്റാം.

ഇങ്ങനെ തയ്യാറാക്കുന്ന അച്ചാർ ഒരു ഗ്ലാസ് ജാറിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ദൂർഘനാൾ കേടുകൂടാതെയിരിക്കും.

How to make Dates Pickle, Recipe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെസി വേണുഗോപാലിനെതിരെ പോരിനുറച്ച് മുസ്ലീം ലീഗ്; രാഹുൽ ഗാന്ധിക്ക് പരാതി നൽകി, കോൺഗ്രസിൽ ഗ്രൂപ്പ് യുദ്ധം രൂക്ഷം

'സീത മാത്രമല്ല നിത്യയും ഞെ‌ട്ടിച്ചു'! സായ് പല്ലവിയെ തേടി കരൺ ജോഹറും യഷ് രാജ് ഫിലിംസും; വമ്പൻ ഓഫറുകളെന്ന് റിപ്പോർട്ട്

'15 ദിവസത്തിൽ കൂടുതൽ ഞാനത് ഉപയോ​ഗിച്ചു, നല്ല റിസൽറ്റും കിട്ടി; വാർത്ത കണ്ടപ്പോൾ ശരിക്കും ഞെട്ടി', ഫെയ്സ് ക്രീം പ്രൊമോട്ട് ചെയ്തതിൽ നടി റെനീഷ

വീട്ടിൽ വാട്ടർ ഫിൽറ്റർ ഉണ്ടോ? ഉപയോഗിക്കുമ്പോൾ ഈ 7 കാര്യങ്ങൾ മറക്കരുത്

'അങ്കമാലി ഡയറീസിന് പ്രതിഫലം ഉണ്ടായിരുന്നില്ല; ആദ്യമായി വലിയ തുക ലഭിച്ചത് ആ പരസ്യ ചിത്രത്തിലൂടെ'; തുറന്നു പറഞ്ഞ് പെപ്പെ