

മലയാള സിനിമയുടെ യുവനിരയിലെ ശ്രദ്ധേയനാണ് ആന്റണി വര്‍ഗീസ് പെപ്പെ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് പെപ്പെ കടന്നു വരുന്നത്. പിന്നീട് നായകനായും സഹനടനായുമെല്ലാം തിളങ്ങിയ സിനിമകള്‍ നിരവധി. ആക്ഷന്‍ ചിത്രങ്ങളാണ് പെപ്പെയ്ക്ക് ആരാധകരെ നേടിക്കെടുത്തത്. ഡിസ്‌കോ ആണ് പെപ്പെയുടേതായി ഒടുവില്‍ തിയേറ്ററിലെത്തിയത്.
സിനിമയില്‍ നിന്നും തനിക്ക് ലഭിച്ച ആദ്യത്തെ പ്രതിഫലത്തെക്കുറിച്ച് സംസാരിക്കുകയാണ് പെപ്പെ. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് ആയിരുന്നു പെപ്പെയുടെ ആദ്യ ചിത്രം. വിജയ് ബാബുവായിരുന്നു സിനിമയുടെ നിര്‍മാണം. അങ്കമാലി ഡയറീസില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലമൊന്നും ലഭിച്ചിരുന്നില്ലെന്നാണ് പെപ്പെ പറയുന്നത്.
''അങ്കമാലി ഡയറീസിന് പ്രതിഫലം ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യം അര്‍ധരാത്രിയിലിന് 10 ലക്ഷം ആയിരുന്നു, 9 ലക്ഷം അങ്ങനെ എന്തോ ആയിരുന്നു കിട്ടിയത്. അതിന് വീട്ടിലേക്ക് കുറേ സാധനങ്ങള്‍ വാങ്ങി. പിന്നെ വീട്ടുകാര്‍ എല്ലാവരേയും കൊണ്ട് യാത്ര പോയി. ദുബായ്, ഒമാന്‍ ഒക്കെ എല്ലാവരേയും കൊണ്ടു പോയി'' താരം പറയുന്നു. കാര്യം സാമ്പത്തികമാണ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പെപ്പെ മനസ് തുറന്നത്.
''എനിക്ക് ആദ്യമായി വലിയൊരു പ്രതിഫലമായി ലഭിക്കുന്നത് പരസ്യചിത്ര കമ്പനിയില്‍ ജോലി ചെയ്യുമ്പോഴാണ്. ഞാനൊരു സ്‌ക്രിപ്റ്റ് ഡെവലപ് ചെയ്ത് അവിടെപ്പോയി പറഞ്ഞപ്പോള്‍ അത് വര്‍ക്കൗട്ടായി. അത് ഷൂട്ട് ചെയ്തു. അതിന് ഒരു ലക്ഷം കിട്ടി. ഞങ്ങള്‍ മൂന്ന് സുഹൃത്തുക്കള്‍ കൂടെയാണ് ചെയ്തത്. 2012 ആണോ 13 ആണോ എന്നറിയില്ല. ഡിഗ്രി കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴാണ് ഇങ്ങനൊരു അവസരം കിട്ടുന്നത്. ഒറ്റത്തവണയെ ഞാന്‍ സ്‌ക്രിപ്റ്റ് എഴുതിയിട്ടുള്ളൂ, പിന്നെ എഴുതിയിട്ടില്ല. ഞങ്ങള്‍ സുഹൃത്തുക്കള്‍ തമ്മില്‍ ഉടക്കായി. അങ്ങനെ ആ കമ്പനി അലമ്പായി'' എന്നും പെപ്പെ പറയുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates