നമ്മുടെ ശരീരത്തിന് അവശ്യ പോഷകമായ അയൺ ധാരാളം അടങ്ങിയ ഈന്തപ്പഴം ദിവസവും ഡയറ്റിൽ ചേർക്കുന്നവർ ധാരാളമുണ്ട്. എന്നാൽ അമിതമായാൽ ആരോഗ്യത്തിന് പണികിട്ടാനും സാധ്യതയുണ്ട്. വിറ്റാമിനുകളും ധാതുക്കളും ഫൈബറും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ ഈന്തപ്പഴത്തിൽ കലോറിയും പഞ്ചസാരയുടെ അളവും കൂടുതലായിരിക്കും.
അതുകൊണ്ട് തന്നെ മിതമായി കഴിച്ചില്ലെങ്കിൽ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കുന്നത് ആരോഗ്യം ശോഷിക്കുന്നതിന് കാരണമായേക്കാം. ഈന്തപ്പഴം സമീകൃതാഹാരത്തിനൊപ്പം കഴിക്കുന്നതാണ് നല്ലത്. ആരോഗ്യവാനായ ഒരു വ്യക്തിക്ക് ദിവസത്തിൽ രണ്ട് മുതൽ നാല് എണ്ണം വരെ കഴിക്കാം.
ഹൈപ്പർകലീമിയയിലേക്ക് നയിച്ചേക്കാം
രക്തത്തിൽ പൊട്ടാസ്യത്തിൻ്റെ അളവ് അമിതമായി വർദ്ധിക്കുന്ന അവസ്ഥയാണ് ഹൈപ്പർകലീമിയ. ഈന്തപ്പഴം പൊട്ടാസ്യത്തിൻ്റെ സമ്പന്നമായ ഉറവിടമാണ്. അവ കൂടുതൽ കഴിക്കുന്നത് ഹൈപ്പർകലീമിയ എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം.
രക്തത്തിൽ പൊട്ടാസ്യത്തിൻ്റെ അളവ് ലിറ്ററിന് 3.6 മുതൽ 5.2 മില്ലിമോൾ വരെയാണ് ഉണ്ടാവേണ്ടത്. പൊട്ടാസ്യത്തിൻ്റെ അളവ് ലിറ്ററിന് 7 മില്ലിമോളിൽ കൂടുതലായാൽ ഉടൻ വൈദ്യസഹായം തേടണം.
ശരീരഭാരം വർദ്ധിപ്പിക്കും
ഈന്തപ്പഴത്തിൽ കലോറിയും ഊർജ്ജ സാന്ദ്രതയും കൂടുതലായതിനാൽ ശരീരഭാരം വർധിക്കാനും കാരണമാകും. ഈന്തപ്പഴത്തിൻ്റെ ഒരു ഗ്രാമിൽ 2.8 കലോറിയാണ് അടങ്ങിയിട്ടുള്ളത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും ഈന്തപ്പഴം അമിതമായി കഴിക്കുന്നത് കാരണമാകും
ഈന്തപ്പഴത്തിൽ ചേർക്കുന്ന സൾഫൈറ്റുകൾ ഗുരുതരം
ഉണങ്ങിയ പഴങ്ങൾ സംരക്ഷിക്കുന്നതിനും ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കുന്നതിനും ചേർക്കുന്ന രാസ വസ്തുവാണ് സൾഫൈറ്റുകൾ. ഈന്തപ്പഴത്തിനൊപ്പം ശരീരത്തിലേക്ക് കടക്കുന്ന സൾഫൈറ്റുകൾ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും.
ചർമത്തിൽ തിണർപ്പ്, വയറുവേദന, വയറിളക്കം തുടങ്ങിയ ആരോഗ്യ പ്രശ്‍നങ്ങൾക്കും സൾഫൈറ്റുകൾ കാരണമാകും. പല ഉണങ്ങിയ പഴങ്ങളിലും കാണപ്പെടുന്ന പൂപ്പൽ മൂലവും തിണർപ്പ് ഉണ്ടാകാം.
നാരുകൾ അമിതമായാൽ പ്രശ്നം
നാരുകളാൽ സമ്പന്നമാണ് ഈന്തപ്പഴം. ഈന്തപ്പഴം അമിതമായി കഴിക്കുന്നത് അമിതമായി നാരുകൾ കഴിക്കുക എന്നാണ്. അതുകൊണ്ട് തന്നെ മലബന്ധം, വയറുവേദന തുടങ്ങിയ വയറുവേദന പ്രശ്നങ്ങൾക്ക് കാരണമാകും.
അലർജി ഉണ്ടാക്കാം
ആസ്ത്മയുള്ളവരിൽ 80% ആളുകൾക്കും പൂപ്പൽ പോലുള്ള വായുവിലൂടെ പകരുന്ന വസ്തുക്കളോട് അലർജിയുണ്ട്. ഈന്തപ്പഴം പോലുള്ള ഉണങ്ങിയ പഴങ്ങളിലും കാണപ്പെടുന്ന പൂപ്പലുകളും അലർജിക്ക് കാരണമാകാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates