Spinach Soup recipe Pinterest
Food

തണുപ്പുകാലത്ത് ചൂടോടെ സൂപ്പ് കുടിക്കാം, ചീര വെച്ചൊരു വെറൈറ്റി പരീക്ഷിക്കാം

ചീര കൊണ്ടുള്ള സൂപ്പ് തണുപ്പുകാലത്ത് തീര്‍ച്ചയായും പരീക്ഷിച്ചിരിക്കേണ്ട ഒന്നാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

തണുപ്പുള്ള രാത്രിയിൽ ചൂടുള്ള ഒരു സൂപ്പ് കുടിക്കുന്നത് മനസ്സിലും ശരീരത്തിനും ആശ്വാസമാണ്. തണുപ്പുകാലത്ത് ഒരു ബൗള്‍ സൂപ്പ് ദിവസവും പതിവാക്കുന്നത് നല്ലതാണ്. ഇത് തണുപ്പിനെ ചെറുക്കാന്‍ സഹായിക്കുമെന്ന് മാത്രമല്ല നിങ്ങളുടെ പ്രതിരോധശേഷിയെ ശക്തിപ്പെടുത്തുകയും ചുമ, ജലദോഷം തുടങ്ങിയ പതിവ് പ്രശ്‌നങ്ങളെ അകറ്റിനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.

തണുപ്പുകാലത്ത് കൂട്ടുപിടിക്കാന്‍ വളരെ നല്ലതാണ് ചീര. ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള ചീര വിറ്റാമിന്‍ എ, സി, അയണ്‍, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങി... ശരീരത്തിന് ഏറെ ആരോഗ്യഗുണങ്ങള്‍ സമ്മാനിക്കും. അതുകൊണ്ട് തന്നെ ചീര കൊണ്ടുള്ള സൂപ്പ് തണുപ്പുകാലത്ത് തീര്‍ച്ചയായും പരീക്ഷിച്ചിരിക്കേണ്ട ഒന്നാണ്.

തയ്യാറാക്കുന്ന വിധം

പാത്രം ചൂടാക്കി എണ്ണ ഒഴിക്കുക. ഇതിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ക്കണം. ലൈറ്റ് ബ്രൗണ്‍ നിറം എത്തുന്നത് വരെ ഇളക്കുക. ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ചീര ചേര്‍ത്ത് നന്നായി ഇളക്കുക.

കുറച്ച് മൈദയിട്ട് വേകുന്നത് വരെ നന്നായി ഇളക്കിക്കൊണ്ടിരിക്കുക. കുരുമുളക് പൊടി, പഞ്ചസാര, ഉപ്പ്, ഒരു കപ്പ് വെള്ളം എന്നിവ ചേര്‍ത്തശേഷം പത്ത് മിനിറ്റ് മാറ്റിവയ്ക്കുക. വെള്ളം മാത്രമെടുത്ത് ചൂടാക്കിയ ശേഷം ഇതിലേക്ക് പാലും ചേര്‍ക്കണം. രണ്ട് മിനിറ്റോളം വീണ്ടും ചൂടാക്കണം. ചൂടോടെ വിളമ്പാം.

Winter Diet tips, how to make spinach soup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡിഎംകെയുടെ പിന്തുണ തേടി സോണിയയും രാഹുലും ഖർഗെയും ചെന്നൈയിൽ; സ്റ്റാലിനുമായി നിർണ്ണായക കൂടിക്കാഴ്ച ഉടൻ

'കാലത്തിന്റെ അധിപൻ, ശിവന്റെ ഉ​ഗ്രരൂപം'; കാലഭൈരവ ജയന്തി ചൊവ്വാഴ്ച, അറിയാം കേരളത്തിലെ കാലഭൈരവ ക്ഷേത്രങ്ങൾ

2000- ഒഴിവുകളിലേക്ക് ഇനിയും അപേക്ഷിച്ചില്ലേ?, അഭിമുഖം 5ന്

'ഹനുമാൻ ഭക്തനാണ്, ഇതൊന്നും ഞാൻ ചെയ്യില്ല'; മദ്യപിക്കാൻ നിർബന്ധിച്ചവരോട് അന്ന് പറഞ്ഞ വാക്കുകൾ ഓർത്തെടുത്ത് ചിരഞ്ജീവി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴ; ജാഗ്രത