പബ്ലിക് ബീറ്റ 
Gadgets

ഐഫോണ്‍ വേഗത 80% വരെ കൂടും; ഐഒഎസ് 27 പബ്ലിക് ബീറ്റ എത്തി, പുത്തന്‍ ഫീച്ചറുകള്‍ അറിയാം

തുടര്‍ച്ചയായ സംഭാഷണങ്ങള്‍ നടത്താനും മെയില്‍, മെസ്സേജ്, നോട്ട്‌സ്, കലണ്ടര്‍ തുടങ്ങിയ വിവിധ ആപ്പുകളില്‍നിന്നുള്ള വിവരങ്ങള്‍ പരിശോധിക്കാനും സിരി എഐയ്ക്ക് സാധിക്കും.

Author : Amal Joy

ഴിഞ്ഞ മാസം നടന്ന വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സ് 2026-ല്‍ ആണ് പുതിയ ഓപ്പറേറ്റിങ് സംവിധാനം ആദ്യമായി അവതരിപ്പിച്ചത്. ഈ വര്‍ഷം സെപ്റ്റംബറില്‍ ഐഫോണ്‍ 18 പ്രോ സീരീസിനൊപ്പം ഐഒഎസ് 27 ഔദ്യോഗികമായി പുറത്തിറങ്ങും. അതിനുമുമ്പ് തന്നെ ഈ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലെ മികച്ച ഫീച്ചറുകള്‍ പരീക്ഷിക്കാന്‍ പബ്ലിക് ബീറ്റയിലൂടെ ഉപയോക്താക്കള്‍ക്ക് സാധിക്കും.

ഡെവലപ്പര്‍മാര്‍ക്കായി ബീറ്റ പതിപ്പ് ലഭ്യമാക്കിയിരുന്നെങ്കിലും ഇപ്പോഴാണ് പൊതുജനങ്ങള്‍ക്കും പരീക്ഷിക്കാനായി പബ്ലിക് ബീറ്റ പുറത്തിറക്കിയിരിക്കുന്നത്. ഇതോടൊപ്പം ഐപാഡ് ഒഎസ് 27, വാച്ച് ഒഎസ് 27, മാക് ഒഎസ് ഗോള്‍ഡന്‍ ഗേറ്റ് എന്നിവയുടെ പബ്ലിക് ബീറ്റ പതിപ്പുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

എഐ അസിസ്റ്റന്റുകളായ ചാറ്റ്ജിപിടിയോടും ജെമിനിയോടും മത്സരിക്കാനായി, തങ്ങളുടെ വോയ്സ് അസിസ്റ്റന്റായ സിരിയെ പൂര്‍ണ്ണമായും മാറ്റിയെഴുതിയിരിക്കുകയാണ് ആപ്പിള്‍. ഗൂഗിളിന്റെ ജെമിനി എഐ മോഡലുകളില്‍ പ്രവര്‍ത്തിക്കുന്ന പുതിയ സിരി, ഇപ്പോള്‍ 'സിരി എഐ' എന്ന പേരിലാണ് അറിയപ്പെടുന്നത്, കൂടാതെ ഇതിനായി ഒരു പ്രത്യേക ആപ്പും ആപ്പിള്‍ നല്‍കുന്നുണ്ട്.

തുടര്‍ച്ചയായ സംഭാഷണങ്ങള്‍ നടത്താനും മെയില്‍, മെസ്സേജ്, നോട്ട്‌സ്, കലണ്ടര്‍ തുടങ്ങിയ വിവിധ ആപ്പുകളില്‍നിന്നുള്ള വിവരങ്ങള്‍ പരിശോധിക്കാനും സിരി എഐയ്ക്ക് സാധിക്കും. കൂടാതെ, ആപ്പുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കാനും സ്‌ക്രീനില്‍ കാണുന്ന കാര്യങ്ങളോട് പ്രതികരിക്കാനും പുതിയ സിരിക്ക് കഴിയും. കൂടുതല്‍ സ്വാഭാവികമായി സംഭാഷണം നടത്താനും മുമ്പ് ചോദിച്ച കാര്യങ്ങള്‍ ഓര്‍ത്തുവെച്ച് തുടര്‍ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും ഒന്നിലധികം ഘട്ടങ്ങളുള്ള ജോലികള്‍ പൂര്‍ത്തിയാക്കാനും പുതിയ സിരിഎഐക്കാകും. ഐഫോണില്‍ പ്രത്യേക ആപ്പായും മാക്കില്‍ സ്‌പോട്ട്ലൈറ്റിലൂടെയും സിരി ഉപയോഗിക്കാം. കൂടാതെ ഡൈനാമിക് ഐലന്‍ഡിലും സിരിയുടെ പുതിയ ആനിമേറ്റഡ് ദൃശ്യസൂചന ലഭ്യമാകും. ഈ എഐ ഫീച്ചര്‍ ഉപയോഗിക്കാന്‍ ഐഫോണ്‍ 15 പ്രോയോ അതിനു മുകളിലുള്ള മോഡലുകളോ ആവശ്യമാണ്. നിലവില്‍ ചില ഇംഗ്ലീഷ് വകഭേദങ്ങളില്‍ മാത്രമാണ് ഇത് ലഭ്യമാകുക.

ഐഒഎസ് 26-ല്‍ അവതരിപ്പിച്ച ലിക്വിഡ് ഗ്ലാസ് രൂപകല്‍പനയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഉപയോക്താക്കളുടെ അഭിപ്രായം പരിഗണിച്ച് സുതാര്യതയുടെ അളവ് ക്രമീകരിക്കാന്‍ പുതിയ സ്ലൈഡര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോട്ടോസ് ആപ്പില്‍ പശ്ചാത്തലം വൃത്തിയാക്കുക, ആവശ്യമില്ലാത്ത വസ്തുക്കള്‍ നീക്കം ചെയ്യുക, ചിത്രത്തിന്റെ പരിധി വികസിപ്പിക്കുക, പുതിയ കാഴ്ചപ്പാടുകള്‍ സൃഷ്ടിക്കുക തുടങ്ങിയ എഐ അധിഷ്ഠിത ഫോട്ടോ എഡിറ്റിങ് ടൂളുകളും ലഭ്യമാക്കിയിട്ടുണ്ട്.

സിരിക്ക് പുറമെ മറ്റ് പല ആപ്പുകളിലും ആപ്പിള്‍ എഐ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്: ചിത്രങ്ങളില്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഒഴിവാക്കാന്‍ 'ക്ലീന്‍ അപ്പ്' ടൂളും, എഐ ഉപയോഗിച്ച് ചിത്രങ്ങള്‍ വലുതാക്കാന്‍ സഹായിക്കുന്ന 'എക്സ്റ്റന്‍ഡ്' ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഫാരി ബ്രൗസര്‍: വിഷയങ്ങള്‍ക്കനുസരിച്ച് ടാബുകള്‍ ക്രമീകരിക്കാനും നാച്ചുറല്‍ ലാംഗ്വേജ് പ്രോംപ്റ്റുകള്‍ വഴി എക്സ്റ്റന്‍ഷനുകള്‍ ഉണ്ടാക്കാനും സാധിക്കും.

പാസ്വേഡുകള്‍: ദുര്‍ബലമായതോ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുള്ളതോ ആയ പാസ്വേഡുകള്‍ പാസ്വേഡ് ആപ്പ് തനിയെ മാറ്റി നല്‍കും. കലണ്ടറില്‍ പുതിയ ഇവന്റുകള്‍ ഉണ്ടാക്കാനും, സിരിയുടെ സഹായത്തോടെ എഴുതാനും സ്‌പെല്ലിങ്ങും ഗ്രാമറും തിരുത്താനും ഐഒഎസ് 27-ല്‍ സാധിക്കും.

ഐഒഎസ് 27-ല്‍ ആപ്പുകള്‍ 30% വേഗത്തില്‍ തുറക്കുമെന്നും എയര്‍ഡ്രോപ്പ് വഴിയുള്ള ഫയല്‍ കൈമാറ്റം 80% വരെ വേഗത്തിലാകുമെന്നും ആപ്പിള്‍ അവകാശപ്പെടുന്നു.

ഏതൊക്കെ ഐഫോണുകള്‍ക്ക് ലഭിക്കും?

ആപ്പിള്‍ ബീറ്റ സോഫ്റ്റ്വെയര്‍ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഐഫോണ്‍ 11 മുതല്‍ പുറത്തിറങ്ങിയ എല്ലാ മോഡലുകള്‍ക്കും ഐഒഎസ് 27 പബ്ലിക് ബീറ്റ ലഭ്യമാണ്. എന്നാല്‍ ആപ്പിള്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ ഐഫോണ്‍ 17 സീരീസ്, ഐഫോണ്‍ എയര്‍, ഐഫോണ്‍ 16 സീരീസ്, ഐഫോണ്‍ 15 പ്രോ മോഡലുകളില്‍ മാത്രമായിരിക്കും ലഭ്യമാകുക. ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ? ആദ്യം ആപ്പിള്‍ ബീറ്റ സോഫ്റ്റ്വെയര്‍ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ഐഫോണിലെ സെറ്റിങ്‌സ് - പബ്ലിക് - സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റ് - ബീറ്റ അപ്‌ഡേറ്റുകള്‍ എന്ന വിഭാഗത്തില്‍ ഐഒഎസ് 27 പബ്ലിക് ബീറ്റ തെരഞ്ഞെടുക്കുക. തുടര്‍ന്ന് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

Apple has officially released the public beta of iOS 27

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓപ്പറേഷന്‍ തൂഫാന് പിന്തുണയുമായി വിജയ്; മോഹന്‍ലാലിനൊപ്പം കൊച്ചിയില്‍ വേദി പങ്കിടും

തൃശ്ശൂരിലെ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ അവസരം; തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, നഴ്‌സ് ഒഴിവുകൾ

ബ്രേക്ക്ഫാസ്റ്റിന് പ്രോട്ടീൻ ഷേക്ക് മാത്രം മതിയോ? ഈ അബദ്ധങ്ങൾ ഒഴിവാക്കിയാൽ ഗുണം ഇരട്ടിയാകും

പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; യുവാവ് അറസ്റ്റിൽ, പിന്നിൽ വൻ റാക്കറ്റെന്ന് പൊലീസ്

എസ്‌ഐപി vs സുകന്യ സമൃദ്ധി യോജന vs പിപിഎഫ്; പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ മികച്ച സ്‌കീം ഏത്?, താരതമ്യപഠനം