AI  instagram
Gadgets

മറച്ചുവച്ച മറുക് 'സാരി എഐ' ചിത്രത്തില്‍, ഇതെങ്ങനെ? ജെമിനിക്കു ഫോട്ടോ നല്‍കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് യുവതി

ട്രെന്‍ഡിനൊപ്പം ചേര്‍ന്നു സാരിയിലുള്ള സ്വന്തം ചിത്രം നല്‍കിയപ്പോള്‍ മറച്ചുവച്ചിരുന്നിട്ടും ശരീരത്തിലെ മറുക് തിരിച്ചറിഞ്ഞുവെന്നും അത് പുതിയ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയെന്നും യുവതി പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ഗൂഗിള്‍ ജെമിനിയുടെ 'ബനാന എഐ സാരി ട്രെന്‍ഡ്' ഉപയോഗിച്ചപ്പോഴുണ്ടായ വിചിത്ര അനുഭവം പറഞ്ഞ് യുവതി. ഇത്തരത്തിലുള്ള എഐ ടൂളുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും യുവതി വിഡിയോയില്‍ പറഞ്ഞു. യുവതിയുടെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

ഒരു ചിത്രം നല്‍കി പ്രോംപ്ട് നല്‍കിയാല്‍ വ്യത്യസ്ത മോഡലുകളിലുള്ള സാരികളണിഞ്ഞുള്ള ചിത്രങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന എഐ ടൂളാണ് ഗൂഗിള്‍ ജെമിനി നാനോ. ഇത്തരത്തില്‍ ചിത്രങ്ങള്‍ തയാറാക്കി നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

എന്നാല്‍ വളരെ വ്യത്യസ്ത അനുഭവമാണ് യുവതി പറഞ്ഞത്. ട്രെന്‍ഡിനൊപ്പം ചേര്‍ന്നു സാരിയിലുള്ള സ്വന്തം ചിത്രം നല്‍കിയപ്പോള്‍ മറച്ചുവച്ചിരുന്നിട്ടും ശരീരത്തിലെ മറുക് തിരിച്ചറിഞ്ഞുവെന്നും അത് പുതിയ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയെന്നും യുവതി പറയുന്നു. ' മറച്ചു വച്ചിരുന്ന ഭാഗത്തെ മറുക് ജെമിനിക്ക് എങ്ങനെ അറിയാന്‍ കഴിയുമെന്നും യുവതി ചോദിക്കുന്നു.

യുവതിയുടെ ഡിജിറ്റല്‍ ഫൂട്ട്പ്രിന്റില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിലൂടെയാണ് എഐ ചിത്രം പൂര്‍ത്തിയാക്കുന്നത്. അതുപോലെ ഒരു എഐ ചിത്ര നിര്‍മാണ ടൂളായതിനാല്‍ ജെമിനി ഇന്റര്‍നെറ്റില്‍ നിന്ന് ശേഖരിക്കുന്ന ചിത്രങ്ങളില്‍ നിന്നുള്ള വിവരങ്ങളെ വിശകലനം ചെയ്യുകയും അത് ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കുകയും ചെയ്യുന്നു. സമൂഹമാധ്യമങ്ങളിലേതോ അല്ലെങ്കില്‍ ഗൂഗിള്‍ അക്കൗണ്ടിന്റെ പ്രൊഫൈല്‍ ചിത്രമോ ഉപയോഗിച്ചിരിക്കാമെന്ന് കരുതുന്നു. പക്ഷേ അനുവാദമില്ലാതെ ഇത്തരത്തില്‍ ഉപയോഗിക്കാമോ?

ഗൂഗിളിന്റെ ജെമിനി ആപ്പില്‍ ഉള്‍ച്ചേര്‍ത്ത ഒരു ഇമേജ് എഡിറ്റിങ് എഐ ആണ് ജെമിനി നാനോ. തുടക്കത്തില്‍ ത്രിമാന രൂപങ്ങളുണ്ടാക്കുന്നതിലൂടെയാണ് ഈ ടൂള്‍ ജനപ്രിയമായതെങ്കിലും, ഇപ്പോള്‍ സാരി മോഡലിലുള്ള ഫോട്ടോകളാണ് ഏറെ പ്രചാരത്തിലുള്ളത്. ഇത്തരത്തിലുള്ള പുനര്‍സൃഷ്ടിച്ച ചിത്രങ്ങള്‍ ഉപയോഗിച്ച് മൊബൈല്‍, ലാപ്ടോപ്പ് പോലുള്ള ഫേസ് അണ്‍ലോക്ക് സംവിധാനങ്ങള്‍ ചതിക്കപ്പെടാനിടയുണ്ട്. വ്യാജ ഐഡികള്‍, അക്കൗണ്ട് സൃഷ്ടികള്‍, അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കാന്‍ ഇത്തരം ചിത്രങ്ങള്‍ ഉപയോഗിക്കപ്പെടാം.ഒരിക്കല്‍ അപ്ലോഡ് ചെയ്താല്‍ ചിത്രങ്ങള്‍ എവിടെ സംഭരിക്കപ്പെടും എന്നതും ചോദ്യമാണ്.

'Banana AI saree trend', a woman has shared a 'creepy' encounter with the technology that has stunned the internet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം അവസാനിച്ചെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ എങ്ങനെ ആചാരത്തോട് സ്‌നേഹം വന്നു?, കേസെടുത്തതില്‍ എല്ലാവരും ചിരിക്കുന്നു'

കേരള കേന്ദ്ര സര്‍വകലാശാലയിൽ രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍, ലൈബ്രേറിയന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ ആറുവരിപ്പാത വൈകും, പൂര്‍ത്തിയാകുക അടുത്ത വര്‍ഷം പകുതിയോടെ

കോഴിയിറച്ചിയോ മുട്ടയോ! ആരോ​ഗ്യത്തിന് കൂടുതൽ മെച്ചം ഏത്?

വി ബി ജി റാം ജി തൊഴിലുറപ്പ് ബിൽ ലോക്സഭ പാസ്സാക്കി; ബില്ല് വലിച്ചുകീറിയെറിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം

SCROLL FOR NEXT