Google Launches Pixel 10a source: google
Gadgets

ആഡ് മീ, കാമറ കോച്ച്..., നിരവധി എഐ ഫീച്ചറുകള്‍; കുറഞ്ഞ വിലയില്‍ പ്രീമീയം ഫീച്ചറുകളുമായി പിക്‌സല്‍ 10എ

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഗൂഗിളിന്റെ പിക്‌സല്‍ 10എ വിപണിയില്‍ അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഗൂഗിളിന്റെ പിക്‌സല്‍ 10എ വിപണിയില്‍ അവതരിപ്പിച്ചു. മധ്യനിര സ്മാര്‍ട്ട്ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇഷ്ടപ്പെടുന്ന ഫോണാണിത്. പിക്സല്‍ 10എ ബേസ് വേരിയന്റ് 49,999 രൂപയ്ക്ക് ലഭ്യമാകും.

പിക്സല്‍ 9എ മോഡലിനെ അനുസ്മരിപ്പിക്കുന്നതാണ് പിക്സല്‍ 10എയുടെ നിര്‍മ്മാണ രീതിയെന്ന് കമ്പനി പറയുന്നു. കൂടുതല്‍ ഈടുനില്‍ക്കുന്ന ഗൊറില്ല ഗ്ലാസ് 7i, അലുമിനിയം ഫ്രെയിം, പ്ലാസ്റ്റിക് ബാക്ക് എന്നിവ പ്രത്യേകതകളാണ്. 5,100mAh ബാറ്ററിയോടെ വരുന്ന ഫോണ്‍ വേഗതയേറിയ ചാര്‍ജിംഗ് ഉറപ്പാക്കുന്നു. 30W വയര്‍ഡ്, 10W വയര്‍ലെസ് ചാര്‍ജിങ്ങോടെയാണ് ഫോണ്‍ വരുന്നത്. 6.3 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയുള്ള ഫോണില്‍ 3000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് ഉണ്ട്.

പിക്സല്‍ 10എ ഫോണില്‍ കഴിഞ്ഞ വര്‍ഷത്തെ പിക്സല്‍ 9എയില്‍ കണ്ട പ്രൊസസര്‍ ടെന്‍സര്‍ ജി4 ആണുള്ളത്. ഒപ്പം 8ജിബി റാമും. കഴിഞ്ഞ വര്‍ഷത്തെ പിക്സല്‍ 9എ മോഡലില്‍ കണ്ട അതേ ഇരട്ട പിന്‍ കാമറ സിസ്റ്റമാണ് പിക്സല്‍ 10എയിലും ഉള്ളത്. 48എംപി പ്രധാന കാമറ, 13എംപി അള്‍ട്രാ വൈഡ് എന്നിവ പിന്നിലും, 13എംപി സെല്‍ഫി കാമറയും നല്‍കിയിരിക്കുന്നു.

പിക്സല്‍ 10എയില്‍ എഐ ഫീച്ചറുകള്‍ ഉണ്ട്. ഫോട്ടോ എടുക്കുമ്പോള്‍ ഉപയോഗിക്കാവുന്ന 'ആഡ് മീ' (Add Me) ഫീച്ചറാണ് അതിലൊന്ന്. രണ്ടുപേര്‍ ഒരിടത്തു ചെല്ലുമ്പോള്‍ ഒരാള്‍ ആഡ് മീ ഫീച്ചര്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നു എന്നു കരുതുക. ആരുടെ ഫോട്ടോ ആണോ എടുത്തത് അയാള്‍ ഫോണ്‍ വാങ്ങി താന്‍ നിന്നിടത്ത് രണ്ടാമത്തെയാളെ നിര്‍ത്തി ഫോട്ടോ എടുത്താല്‍ ഇരുവരും ചേര്‍ന്നുള്ള ഫോട്ടോ ലഭിക്കും. സോഫ്റ്റ്വെയറാണ് ഇരു ഫോട്ടോകളും ലയിപ്പിച്ച് ഒന്നാക്കുന്നത്. കാമറ കോച്ച് ഫീച്ചര്‍ ആണ് മറ്റൊന്ന്. ഷട്ടര്‍ അമര്‍ത്തുന്നതിനു മുന്‍പ് നടത്തേണ്ട ക്രമീകരണങ്ങള്‍ പറഞ്ഞു കൊടുക്കുന്നു തരത്തിലാണ് ഈ ഫീച്ചറിന്റെ പ്രവര്‍ത്തനം.

Google Launches Pixel 10a, features

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്മജ വേണുഗോപാല്‍ തൃശൂരില്‍, ശോഭാ സുരേന്ദ്രന്‍ പാലക്കാട്; നിര്‍ദേശിച്ച് ബിജെപി ദേശീയ നേതൃത്വം

ഇടതോ വലതോ? ഉറങ്ങുമ്പോൾ ഏത് വശം കിടന്നുറങ്ങണം?

'വിരോഷിന്റെ കല്യാണം'; ഞങ്ങളുടെ ഒത്തുച്ചേരലിന് ആരാധകരിട്ട പേര്; വിവാഹം സ്ഥിരീകരിച്ച് രശ്മികയും വിജയ് ദേവരക്കൊണ്ടയും

'സംശയിക്കണ്ട, അത് ഔട്ട് ആണ്'; സൂര്യകുമാറിന്റെ ക്യാപ്റ്റൻസിയിൽ ബുംറയ്ക്ക് ഒരു റെക്കോർഡ് നേട്ടം കൂടി

പ്രായം 30 ആണോ?, ഒറ്റത്തവണയായി അഞ്ചുലക്ഷം രൂപ നിക്ഷേപിക്കൂ!; റിട്ടയര്‍മെന്റ് കാലത്ത് പ്രതിമാസം 1.75 ലക്ഷം നേടാം, പ്ലാന്‍ ഇങ്ങനെ

SCROLL FOR NEXT