honor magic v5 image credit: honor
Gadgets

കരുത്തുറ്റ 10,000mAh ബാറ്ററി, മീഡിയാടെക് ഡൈമെന്‍സിറ്റി 8500 ചിപ്‌സെറ്റ്; ഹോണറിന്റെ പുതിയ ഫോണ്‍ വരുന്നു

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഹോണര്‍ കരുത്തുറ്റ ബാറ്ററിയോട് കൂടിയ പുതിയ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഹോണര്‍ കരുത്തുറ്റ ബാറ്ററിയോട് കൂടിയ പുതിയ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 10,000mAh ബാറ്ററിയുള്ള ഒരു പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. മീഡിയാടെക് ഡൈമെന്‍സിറ്റി 8500 ചിപ്സെറ്റോട് കൂടി വരുന്ന ഫോണ്‍ ഹാന്‍ഡ്സെറ്റ് വിപണിയിലെ ആദ്യ ഓപ്ഷനുകളില്‍ ഒന്നായിരിക്കുമെന്ന് അഭ്യൂഹമുണ്ട്.

ഫോണിന്റെ പേര് അജ്ഞാതമായി തുടരുന്നുണ്ടെങ്കിലും ഉദ്ദേശിച്ച മോഡല്‍ ഹോണര്‍ പവര്‍ 2 എന്ന പേരില്‍ അവതരിപ്പിക്കപ്പെടുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2026 ന്റെ ആദ്യ പകുതിയില്‍ ഫോണ്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത്രയും വലിയ ബാറ്ററി പായ്‌ക്കോടെ വരുമ്പോഴും ഉപകരണത്തിന് 8.5mmല്‍ താഴെ മാത്രമേ വീതി ഉണ്ടാവുകയുള്ളൂ എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഹോണര്‍ പവര്‍ 2 എന്ന പേരില്‍ ഫോണ്‍ വിപണിയില്‍ എത്താനാണ് സാധ്യത. ഈ വര്‍ഷം ഏപ്രിലില്‍ പുറത്തിറക്കിയ 8,000mAh സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററിയുള്ള ഹോണര്‍ പവറിന്റെ പിന്‍ഗാമിയായി ഈ ഹാന്‍ഡ്സെറ്റിനെ അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Honor is working on a new smartphone that will be equipped with a 10,000mAh battery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നിങ്ങള്‍ പ്രണയത്തിലാണ്, ഈ ആഴ്ച എങ്ങനെയെന്നറിയാം

ഈ രാശിക്കാര്‍ക്ക് ചെറുയാത്രകൾ ഗുണകരം

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

SCROLL FOR NEXT