നാനോ ബനാന 
Gadgets

ട്രെന്‍ഡിനൊപ്പം പിടിച്ചാലോ? എന്താണ് 'നാനോ ബനാന', ആ വൈറല്‍ ചിത്രങ്ങള്‍ക്ക് പിന്നില്‍, അറിയേണ്ടതെല്ലാം

സാധരണ നിലയിലുള്ള ഒരു ചിത്രത്തെ റിയലിസ്റ്റിക് 3ഡി ഡിജിറ്റല്‍ രൂപങ്ങളാക്കുന്നതാണ് ഈ ഫീച്ചര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുതിയ അപ്‌ഡേറ്റുകളും ഓണ്‍ലൈന്‍ ട്രെന്‍ഡുകള്‍കൊണ്ടും കളം പിടിക്കുകയാണ് എഐ ഫീച്ചറുകള്‍. ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം വൈറലാകുന്നത് 'നാനോ ബനാന' എന്ന പേരാണ്. ഗൂഗിളിന്റെ എഐ അസിസ്റ്റന്റായ ജെമിനി 2.5 ഫ്‌ലാഷ് ഇമേജ് ഉപയോഗിച്ച് അനായാസം സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഫിഗറൈന്‍ ഇമേജുകള്‍ സൃഷ്ടിക്കാനാകുമെന്നതാണ് ഇവയുടെ പ്രത്യേകത.

സാധരണ നിലയിലുള്ള ഒരു ചിത്രത്തെ റിയലിസ്റ്റിക് 3ഡി ഡിജിറ്റല്‍ രൂപങ്ങളാക്കുന്നതാണ് ഈ ഫീച്ചര്‍. ജെമിനി 2.5 ഫ്‌ലാഷ് ഇമേജ് ടൂള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ എഐ മോഡലിന് നിമിഷങ്ങള്‍ക്കുള്ളില്‍ ഡിജിറ്റല്‍ മിനിയേച്ചര്‍ രൂപങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. മുഖഭാവങ്ങള്‍, വസ്ത്രങ്ങള്‍, പശ്ചാത്തല ഘടകങ്ങള്‍ എന്നിവ വളരെ ആകര്‍ഷണീയമാക്കി റിയലസ്റ്റിക്ക് ചിത്രങ്ങളായി മാറ്റാന്‍ കഴിയും. ഗൂഗിള്‍ ജെമിനി ഉപയോഗിച്ച് ആര്‍ക്കും ഇവ നിര്‍മ്മിക്കാന്‍ കഴിയും. സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റികള്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെയുള്ളവര്‍ സ്വന്തമായി 'നാനോ ബനാന' വഴി 3ഡി ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും പങ്കിടുകയും ചെയ്യുന്നു.

ജെമിനിയില്‍ ഫിഗറൈന്‍ ഇമേജ് എങ്ങനെ നിര്‍മ്മിക്കാം?

ആദ്യം നിങ്ങളുടെ ഫോണില്‍ ഗൂഗിള്‍ ജെമിനി ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. അല്ലെങ്കില്‍ നിങ്ങള്‍ ഗൂഗിളില്‍ ജെമിനി സെര്‍ച്ച് ചെയ്യുക. ജെമിനി ആപ്പില്‍ പ്രവേശിച്ച് താഴെ ഇടതുവശത്തായി കാണുന്ന + ചിഹ്നത്തില്‍ ക്ലിക്ക് ചെയ്ത് ഉയര്‍ന്ന റെസലൂഷനിലുള്ള ഒരു ഫോട്ടോ അപ്ലോഡ് ചെയ്യുക. അതിന് ശേഷം ചുവടെ നല്‍കിയിരിക്കുന്ന മാതൃകയിലൊരു പ്രോംപ്റ്റ് നല്‍കിയാല്‍ ജെമിനി നിങ്ങള്‍ക്ക് ത്രിമാന ഫിഗറൈന്‍ ഇമേജ് നിര്‍മ്മിച്ചുതരും.

സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന റിയലിസ്റ്റിക് ഫിഗറൈന്‍ ഇമേജിന്റെ പ്രോംപ്റ്റുകളിലൊന്ന്

Create a 1/6 scale commercialized figurine of the character in the picture, in a realistic style, in a real environment. The figurine is placed on a computer desk. The figurine has a round transparent acrylic base, with no text on the base. The content on the computer screen is the ZBrush modeling process of this figurine. Next to the computer screen is a toy packaging box designed in a style reminiscent of high-quality collectible figures, printed with the original artwork. The packaging features two-dimensional flat illustrations.

How to use nano banana ai step by step guide and tips to create 3d ​images

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാത്സംഗ കേസ്: രാഹുലിന് നിര്‍ണായകം, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

അന്വേഷണ സംഘം എത്തുന്നതിന് തൊട്ടുമുന്‍പ് രാഹുല്‍ മുങ്ങി; പൊലീസില്‍ നിന്ന് വിവരം ചോരുന്നതായി സംശയം

ഗില്‍ കളിക്കുമോ? ടി20 പരമ്പര ചൊവാഴ്ച തുടങ്ങും, ടീമില്‍ സഞ്ജുവും

കൊച്ചിയിലെ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യയും ഭര്‍ത്താവും പൊള്ളലേറ്റ നിലയില്‍; അന്വേഷണം

പ്രസാര്‍ഭാരതി ചെയര്‍പേഴ്‌സണ്‍ നവനീത്കുമാര്‍ സെഗാള്‍ രാജിവെച്ചു

SCROLL FOR NEXT