'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ'; പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യവുമായി എല്‍ഡിഎഫ്‌

എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളും മുദ്രാവാക്യത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
LDF Launches New Election Slogan
പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യവുമായി എല്‍ഡിഎഫ്‌
Updated on
1 min read

തിരുവനന്തപുരം: 'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ?' എന്ന പുതിയ മുദ്രാവാക്യവുമായി എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. സിപിഎം ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യം പുറത്തിറക്കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളും മുദ്രാവാക്യത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

LDF Launches New Election Slogan
സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപേ ചുവരെഴുത്ത്; കൊല്ലത്ത് മുകേഷിന് പകരം ജയമോഹൻ

ഇത്തവണ മൂന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിട്ടാണ് വോട്ടഭ്യര്‍ഥന. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഒന്നൊന്നായി ജനങ്ങളെ അറിയിക്കുന്ന രീതിയിലാണ് പ്രചാരണം. വയനാടിന് ലോകോത്തര ടൗണ്‍ഷിപ്പ് നല്‍കാന്‍ എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്നാണ് ഒരു പ്രചാരണ മുദ്രാവാക്യം.കേരളത്തെ അതിദാരിദ്ര്യമുക്തമാക്കാന്‍ എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്, എല്ലാവര്‍ക്കും വീടുകള്‍ നല്‍കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, എല്ലാവര്‍ക്കും തൊഴില്‍ നല്‍കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, എല്ലാവര്‍ക്കും സ്വന്തമായി ഭൂമി നല്‍കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, എല്ലാ സര്‍ക്കാര്‍ ആശുപത്രികളും ലോകോത്തരമാക്കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ... എന്നിങ്ങനെ പോകുന്നു മുദ്രാവാക്യങ്ങള്‍.

എല്‍ഡിഎഫില്‍ സിപിഐ- സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനം ഏതാണ്ട് പൂര്‍ത്തിയായി. പ്രഖ്യാപനം അടുത്ത ദിവസത്തിലുണ്ടാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Summary

LDF Launches New Election Slogan; Front Gears Up for Campaign

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com