iQOO 15 5G launch next month image credit: IQOO
Gadgets

ഐക്യൂഒഒ 15 ഫൈവ് ജി ലോഞ്ച് അടുത്ത മാസം; അറിയാം വിലയും പ്രധാനപ്പെട്ട ഫീച്ചറുകളും

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ സബ് ബ്രാന്‍ഡായ ഐക്യൂഒഒയുടെ പുതിയ ഫോണായ ഐക്യൂഒഒ 15 ഫൈവ് ജി അടുത്ത മാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ സബ് ബ്രാന്‍ഡായ ഐക്യൂഒഒയുടെ പുതിയ ഫോണായ ഐക്യൂഒഒ 15 ഫൈവ് ജി അടുത്ത മാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഫോണില്‍ 2കെ റെസല്യൂഷന്‍ വാഗ്ദാനം ചെയ്യുന്ന 6.8 ഇഞ്ച് സാംസങ് അമോലെഡ് ഡിസ്പ്ലേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രകടനത്തിന്റെ കാര്യത്തില്‍, സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് 2 പ്രോസസര്‍ ആണ് സ്മാര്‍ട്ട്ഫോണിന് കരുത്തുപകരുക.

16 ജിബി വരെ റാമും 1 ടിബി വരെ ഇന്റേണല്‍ സ്റ്റോറേജും ഫോണില്‍ ഉണ്ടായിരിക്കും. ഫോണില്‍ കരുത്തുറ്റ 7,000 എംഎഎച്ച് ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്. 100W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയും ഇത് വാഗ്ദാനം ചെയ്യുന്നു. ഫോട്ടോഗ്രാഫിയെ സംബന്ധിച്ചിടത്തോളം ഐക്യുഒഒ 15ല്‍ 50എംപി 1/1.5 ഇഞ്ച് പ്രധാന കാമറ, 50എംപി പെരിസ്‌കോപ്പ് കാമറ, അള്‍ട്രാവൈഡ് ലെന്‍സ് എന്നിവ ഉള്‍പ്പെടുന്ന ഒരു ട്രിപ്പിള്‍ കാമറ സജ്ജീകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഫോണില്‍ അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഡ്യുവല്‍ സ്പീക്കറുകള്‍ എന്നിവയും ഉണ്ടായേക്കാം.

വിലയെ സംബന്ധിച്ചിടത്തോളം, ഇത് ഇന്ത്യയില്‍ ഏകദേശം 60,000 രൂപയ്ക്ക് ലോഞ്ച് ചെയ്യപ്പെടാനാണ് സാധ്യത. ഇതിനുപുറമെ, മറ്റ് രണ്ട് ഫോണുകളായ ഐക്യുഒഒ 15 മിനി, ഐക്യുഒഒ 15 അള്‍ട്രാ എന്നിവയും അടുത്ത വര്‍ഷം അവസാനത്തോടെ ഈ നിരയില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

iQOO 15 5G mobile price in India, launch date, camera, and other features

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

SCROLL FOR NEXT