iQOO 15 Launch In India on tomorrow image credit: iqoo
Gadgets

ഐക്യൂഒഒ 15 നാളെ ഇന്ത്യൻ വിപണിയിൽ; അറിയാം വിലയും ഫീച്ചറുകളും

വിവോ സബ് ബ്രാൻഡായ ഐക്യൂഒഒയുടെ പുതിയ ഫോണായ ഐക്യൂഒഒ 15 നാളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിവോ സബ് ബ്രാൻഡായ ഐക്യൂഒഒയുടെ പുതിയ ഫോണായ ഐക്യൂഒഒ 15 നാളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഐക്യൂഒഒ 15 ഇതിനകം ചൈനയിൽ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്. ഇന്ത്യയിൽ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന് 72,999 രൂപയും ഉയർന്ന 16 ജിബി, 512 ജിബി ഓപ്ഷന് 79,999 രൂപയുമാണ് വിലയായി പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ വൺപ്ലസ് 15ന് സമാനമായ വിലയായിരിക്കും ഐക്യൂഒഒ 15നും. വരുംദിവസങ്ങളിൽ ഇവ തമ്മിൽ കടുത്ത മത്സരത്തിനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

രണ്ട് വേരിയന്റുകളും ആൽഫ, ലെജൻഡ് എന്നീ രണ്ട് നിറങ്ങളിൽ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറും ഒറിജിൻ ഒഎസ് 6ൽ നിർമ്മിച്ച പുനർരൂപകൽപ്പന ചെയ്ത യൂസർ ഇന്റർഫേസും ഇതിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഐക്യൂഒഒ 15ന് കരുത്തുപകരുക പുതിയ ഒറിജിൻ ഒഎസ് 6 ഇന്റർഫേസ് ആണ്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിങ് സിസ്റ്റം ചിത്രങ്ങൾക്ക് കൂടുതൽ ചാരുത നൽകും. പുനർരൂപകൽപ്പന ചെയ്ത 'ഡൈനാമിക് ഗ്ലോ' ഇന്റർഫേസിൽ ഹോം സ്‌ക്രീൻ, ലോക്ക് സ്‌ക്രീൻ, ആപ്പ് ലേഔട്ട് എന്നിവ ക്രമീകരിക്കും.

ആപ്പിളിന്റെ ലിക്വിഡ് ഗ്ലാസ് ലുക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒറിജിൻ ഒഎസ് 6 ചൈനയിൽ അവതരിപ്പിച്ചത്. മെച്ചപ്പെട്ട ദൃശ്യത്തിനായി റിയൽ-ടൈം, പ്രോഗ്രസീവ് ബ്ലർ, സ്റ്റാക്ക്ഡ് നോട്ടിഫിക്കേഷനുകൾ തുടങ്ങിയ പുതിയ ഫീച്ചറുകളും ഇതിൽ ഉണ്ട്. ആപ്പിളിന്റെ ഡൈനാമിക് ഐലൻഡിനെ മാതൃകയാക്കി നിർമ്മിച്ച 'ആറ്റോമിക് ഐലൻഡ്' ആണ് മറ്റൊരു സവിശേഷത. സ്‌ക്രീനിന്റെ മുകളിൽ നിന്ന് നേരിട്ട് സ്റ്റോപ്പ് വാച്ച്, മ്യൂസിക് പ്ലേബാക്ക് പോലുള്ള അലർട്ടുകളും കൺട്രോൾ ടൂളുകളും പ്രയോജനപ്പെടുത്താൻ സാധിക്കും.

2K (1,440 × 3,168 പിക്സലുകൾ) റെസല്യൂഷനോടുകൂടിയ 6.85 ഇഞ്ച് സാംസങ് M14 AMOLED ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 144Hz വരെ പുതുക്കൽ നിരക്കും 508 ppi പിക്സൽ സാന്ദ്രതയും ഇത് വാഗ്ദാനം ചെയ്യുന്നു. ഇത് അഡ്രിനോ 840 GPUയുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 SoCയിൽ പ്രവർത്തിക്കുന്നു. ഇതിൽ 16GB വരെ LPDDR5X അൾട്രാ റാമും 1TB വരെ UFS 4.1 സ്റ്റോറേജും ഉൾപ്പെടുന്നു.

ഫോട്ടോഗ്രാഫിക്ക് വിഭാഗത്തിൽ സ്മാർട്ട്‌ഫോണിൽ 50MP മെയിൻ സെൻസറുള്ള ട്രിപ്പിൾ റിയർ കാമറ സിസ്റ്റം, 100x ഡിജിറ്റൽ സൂമുള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, 50MP അൾട്രാ-വൈഡ് കാമറ എന്നിവയുണ്ട്. സെൽഫികൾക്കും വീഡിയോ കോളിങ്ങിനുമായി 32MP ഫ്രണ്ട് കാമറയും ഇതിലുണ്ട്. 100W വയർഡ്, 40W വയർലെസ് ചാർജിങ് പിന്തുണയുള്ള 7,000mAh ബാറ്ററിയാണ് മറ്റൊരു പ്രത്യേകത.

iQOO 15 Launch In India on tomorrow; know the rate and features

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണക്കൊള്ള: കടകംപള്ളിയുടെ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും മറുപടി നല്‍കാതെ വിഡി സതീശന്‍

'രാഹുലിനെ അവിശ്വസിക്കുന്നില്ല'; രാഹുല്‍ സജീവമായി രംഗത്തുവരണമെന്ന് കെ സുധാകരന്‍

വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി; സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

സാമ്പത്തിക ഇടപാടുകളില്‍ എപ്പോഴൊക്കെ പിന്‍ നമ്പര്‍ നല്‍കണം? സൈബര്‍ തട്ടിപ്പുകളില്‍ പൊലീസ് മുന്നറിയിപ്പ്

മുഖ്യമന്ത്രിക്കെതിരെ കൊലവിളി പരാമര്‍ശം; കന്യാസ്ത്രീക്കെതിരെ കേസ്

SCROLL FOR NEXT