iQOO Z11 source: iQOO
Gadgets

40,000 രൂപയ്ക്ക് താഴെ വില, 7,050 എംഎഎച്ച് ബാറ്ററി; ഐക്യൂഒഒ ഇസഡ്11 ലോഞ്ച് വ്യാഴാഴ്ച

വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒയുടെ പുതിയ മോഡലായ ഐക്യൂഒഒ ഇസഡ്11 വ്യാഴാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒയുടെ പുതിയ മോഡലായ ഐക്യൂഒഒ ഇസഡ്11 വ്യാഴാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇസഡ്11എക്‌സ്, ഇസഡ്11 ലൈറ്റ് എന്നി മോഡലുകള്‍ക്ക് ശേഷം ഈ നിരയിലെ ഏറ്റവും കരുത്തുറ്റ മോഡലാണ് മിഡ് റേഞ്ച് സെഗ്മന്റില്‍ വരുന്ന ഇസഡ്11 എന്ന് കമ്പനി അവകാശപ്പെടുന്നു. ഈ സ്മാര്‍ട്ട്‌ഫോണ്‍ ആമസോണിലും ഐക്യൂഒഒ ഇന്ത്യ സ്‌റ്റോറിലും മറ്റ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും ലഭ്യമാകും.

അറോറ ഗ്രീന്‍, സെലേഷ്യല്‍ ബ്ല്യൂ എന്നി നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ത്രീഡി കര്‍വ്ഡ് ഡിസ്‌പ്ലേയോട് കൂടിയ കര്‍വ്ഡ് ഡിസൈന്‍ ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിലെ ഹോറിസോണ്ടല്‍ കാമറ ബാറില്‍ രണ്ട് സെന്‍സറുകളും ഒരു എല്‍ഇഡി റിങ് ലൈറ്റും ഉള്‍പ്പെടുത്തിയിരിക്കുന്നു. 1.5 കെ റെസല്യൂഷന്‍, 144hz റിഫ്രഷ് റേറ്റ്, 5000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവയോടുകൂടിയ 6.8 ഇഞ്ച് ത്രീഡി കര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്.

മീഡിയടെക് ഡൈമെന്‍സിറ്റി 7500 ടര്‍ബോ പ്രൊസസറാണ് ഇതിന് കരുത്തുപകരുന്നത്. ഒരു ദിവസത്തിലധികം ചാര്‍ജ് നില്‍ക്കുന്ന 7,050 എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിന്‍ ഒഎസ് സിക്‌സിലാണ് ഇത് പ്രവര്‍ത്തിക്കുക. സര്‍ക്കിള്‍ ടു സര്‍ച്ച്, എഐ ക്യാപ്ഷന്‍സ് തുടങ്ങിയ ഫീച്ചറുകളാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 40,000 രൂപയ്ക്ക് താഴെയാണ് വില പ്രതീക്ഷിക്കുന്നത്.

iQOO Z11 India launch date, specifications, and expected pricing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നുവെന്ന് ഇന്ത്യയില്‍ നിന്നൊരു വ്യാജ പോസ്റ്റ്; തൊണ്ടതൊടാതെ വിഴുങ്ങി നെതന്യാഹു, വിവാദം

ജില്ലയിൽ മാല പൊട്ടിക്കൽ സംഘം സജീവം; അതീവ ജാഗ്രത പാലിക്കണമെന്ന് വയനാട് പൊലീസ്

സയൻസ്,കോമേഴ്‌സ്, ആർട്സ് വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്! ടാറ്റ കൺസൾട്ടൻസിയിൽ കരിയർ തുടങ്ങാം; ഓൺലൈനായി അപേക്ഷിക്കാം

ആദ്യമായി 'കിരീട മധുരം നുണഞ്ഞ്' മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ്, ട്രെന്റ് റോക്കറ്റ്സ്!

'അച്ഛനെ സന്തോഷിപ്പിക്കാൻ എനിക്ക് ഒരു കാര്യം പോലും ചെയ്യാൻ പറ്റിയിട്ടില്ല, ഇന്നും അതിൽ കുറ്റബോധമുണ്ട്'; കിച്ചു സുധി