7,000 എംഎഎച്ച് ബാറ്ററി, വാട്ടര്‍ ടച്ച് സാങ്കേതികവിദ്യ, 50 എംപി സോണി കാമറ; മോട്ടോ ജി മാക്‌സ് വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള തങ്ങളുടെ ജി സീരീസ് വിപുലീകരിച്ച് പുതിയ മോട്ടോ ജി മാക്‌സ് വിപണിയില്‍ അവതരിപ്പിച്ചു
Motorola G Max with 7,000 mAh battery
Motorola G Max with 7,000 mAh batterysource: Motorola
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള തങ്ങളുടെ ജി സീരീസ് വിപുലീകരിച്ച് പുതിയ മോട്ടോ ജി മാക്‌സ് വിപണിയില്‍ അവതരിപ്പിച്ചു. ആറു ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് 27,999 രൂപയാണ് വില. വിര്‍ച്വല്‍ റാം ബൂസ്റ്റ് വഴി റാം 18 ജിബി വരെ വികസിപ്പിക്കാന്‍ സാധിക്കും. ഉപഭോക്താക്കള്‍ക്ക് തുടക്കത്തില്‍ ആയിരം രൂപയുടെ ബാങ്ക് ഡിസ്‌കൗണ്ട് ലഭിക്കും. വ്യാഴാഴ്ച മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ട്, മോട്ടോറോള ഇ സ്‌റ്റോര്‍, റീട്ടെയില്‍ ചാനല്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവ വഴി ഫോണ്‍ ലഭ്യമാകും.

7,000 എംഎഎച്ച് സിലിക്കണ്‍ കാര്‍ബണ്‍ ബാറ്ററിയാണ് ഇതിന്റെ കരുത്ത്. ഇത് 33w ചാര്‍ജിങ്ങിനെ പിന്തുണയ്ക്കും. ആന്‍ഡ്രോയിഡ് 16ല്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ ഏറ്റവും വലിയ ആകര്‍ഷണം ഗൂഗിള്‍ ജെമിനി ഇന്റഗ്രേഷന്‍ ആണ്. ഉപയോക്താക്കള്‍ക്ക് രണ്ടു വര്‍ഷത്തെ ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഗ്രേഡുകളും മൂന്ന് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

സ്‌നാപ്ഡ്രാഗണ്‍ 6എസ് ജെന്‍ 4 ചിപ്‌സെറ്റാണ് ഫോണിന് ഉള്ളത്. 120hz റിഫ്രഷ് റേറ്റും 1050 നിറ്റ്‌സ് വരെ ഉയര്‍ന്ന ബ്രൈറ്റ്‌നസുമുള്ള 6.72 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് മറ്റൊരു ആകര്‍ഷണം. വാട്ടര്‍ ടച്ച് സാങ്കേതികവിദ്യയാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. ക്വാഡ് പിക്‌സല്‍ സാങ്കേതികവിദ്യയോട് കൂടിയ 50 എംപി സോണി lytia 600 പ്രധാന സെന്‍സറും എട്ട് എംപി അള്‍ട്രാ വൈഡ് കാമറയും ഇതിലുണ്ട്. സെല്‍ഫികള്‍ക്കായി ഡെഡിക്കേറ്റഡ് ആംബിയന്റ് ലൈറ്റ് സെന്‍സറുള്ള 32 എംപി ക്വാഡ് പിക്‌സല്‍ സെല്‍ഫി കാമറയും നല്‍കിയിരിക്കുന്നു. ഇതുവഴി വേഗത്തിലുള്ള ഓട്ടോഫോക്കസ് സാധ്യമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. നെറ്റ് വിഷന്‍, പോര്‍ട്രെയ്റ്റ് മോഡ്, പ്രോ മോഡ്, അഡോബ് സ്‌കാന്‍, കൂടാതെ മാജിക് ഇറേസര്‍, ഫോണ്‍ അണ്‍ബ്ലര്‍ തുടങ്ങിയ എഐ അധിഷ്ഠിത ഗൂഗിള്‍ ഫോട്ടോസ് എഡിറ്റിങ് ടൂളുകളും ഇതിലുണ്ട്. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 7ഐ സംരക്ഷണമാണ് എടുത്തുപറയേണ്ട മറ്റൊന്ന്.

Motorola G Max with 7,000 mAh battery
7,050 എംഎഎച്ച് ബാറ്ററി, 50 എംപി കാമറ, ഡ്യുവല്‍ വ്യൂ വിഡിയോ; വിവോ എസ്2 വിപണിയില്‍
Motorola G Max with 7,000 mAh battery
8000 എംഎഎച്ച് ബാറ്ററി, 50 എംപി ഡ്യുവല്‍ റിയര്‍ കാമറ; പോക്കോ എം8 പവര്‍ വിപണിയില്‍
Summary

Motorola G Max with 7,000 mAh battery, 50MP Sony camera launched in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com