iQOO Z11 launched source: iQOO
Gadgets

7,050 എംഎഎച്ച് ബാറ്ററി, 32 എംപി ഫ്രണ്ട് കാമറ, 34,999 രൂപ മുതല്‍ വില; ഐക്യൂഒഒ ഇസഡ്11 വിപണിയില്‍

വിവോ സബ് ബ്രാന്‍ഡ് ആയ ഐക്യൂഒഒയുടെ പുതിയ ഫോണായ ഇസഡ്11 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: വിവോ സബ് ബ്രാന്‍ഡ് ആയ ഐക്യൂഒഒയുടെ പുതിയ ഫോണായ ഇസഡ്11 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മീഡിയടെക് ന്യൂ ഡൈമെന്‍സിറ്റി 7500 ടര്‍ബോ ചിപ്‌സെറ്റ് ആണ് ഇതിന് കരുത്തുപകരുന്നത്. കര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേയില്‍ വരുന്ന ഫോണിന് കരുത്തുറ്റ 7,050 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. 12 ജിബി റാം ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

ഡ്യുവല്‍ കാമറ സെറ്റപ്പില്‍ വരുന്ന ഫോണിന് 34,000 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 6.83 ഇഞ്ച് ത്രീഡി കര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേ, 1.5കെ റെസല്യൂഷന്‍, 144hz റിഫ്രഷ് റേറ്റ്, 2000 നിറ്റ്‌സ് ഉയര്‍ന്ന തെളിച്ചം, ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍. 7050 എംഎഎച്ച് ബാറ്ററി 44w ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കും. ഒറിജിന്‍ ഒഎസ് 6 അടിസ്ഥാനമാക്കിയുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് 16ലാണ് പ്രവര്‍ത്തിക്കുന്നത്. എഐ ക്രിയേഷന്‍, എഐ ക്യാപ്ഷന്‍ തുടങ്ങി നിരവധി എഐ ഫീച്ചറുകള്‍ ഇത് വാഗ്ദാനം ചെയ്യുന്നു. 3 വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്‌ഗ്രേഡുകളും അഞ്ചു വര്‍ഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

കാമറ വിഭാഗത്തില്‍ ഒപ്റ്റിക്കല്‍ ഇമേഷ് സ്റ്റെബിലൈസേഷന്‍ ഉള്ള 50 മെഗാപിക്‌സല്‍ സോണി IMX882 പ്രധാന കാമറയും എട്ട് മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് കാമറയുമാണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 32 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറയും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. മുന്നിലും പിന്നിലുമുള്ള കാമറ 4കെ വിഡിയോ റെക്കോര്‍ഡിങ്ങിനെ പിന്തുണയ്ക്കുന്നു. 34,999 രൂപ മുതല്‍ 49,999 രൂപ വരെയാണ് വില വരുന്നത്. ലോഞ്ച് ഓഫറിന്റെ ഭാഗമായി 3000 രൂപ വരെ ബാങ്ക് ഡിസ്‌കൗണ്ടുകളും 1000 രൂപയുടെ കൂപ്പണും ലഭ്യമാണ്. ആമസോണ്‍ ഇന്ത്യ, ഐക്യൂഒഒ വെബ്‌സൈറ്റ്, മറ്റ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവ വഴി ഓഗസ്റ്റ് 25 ഉച്ചയ്ക്ക് 12 മണി മുതല്‍ ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും.

iQOO Z11 launched in india

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തുടർഭരണം ഡിവൈഎഫ്ഐയുടെ പ്രവർത്തനത്തെ ബാധിച്ചു; സിജെപി മുന്നേറ്റം മാതൃകയാക്കണം': പ്രവർത്തന റിപ്പോർട്ടിൽ ആത്മവിമർശനം

ഒരു കോടിയുടെ ഒന്നാ സമ്മാനം ഈ നമ്പറിന്; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya Plus KN 637 lottery result

'ഒത്തില്ല, അറിയാത്ത പണിക്ക് നിക്കണോ അനി ?'; 'ജയിലർ 2' ഫസ്റ്റ് സിം​ഗിളിന് പിന്നാലെ അനിരുദ്ധിന് വിമർശനം

'ഉത്തരവാദിത്തം വേണം, ഹർജി നൽകാൻ പ്യൂണിനെയോ ക്ലർക്കിനെയോ ചുമതലപ്പെടുത്തരുത്': ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ താക്കീത്

'ഹരമാകുന്ന 'പുലികൾ' ശരിക്കും അനാരോഗ്യത്തിൻ്റെ വാസ്‌തുശിൽപരൂപങ്ങൾ, വികെ ശ്രീരാമൻ മാപ്പ് പറയുന്നതാണ് നല്ലത്'; ഡോക്ടറുടെ വൈറൽ കുറിപ്പ്