വെര്‍ട്ടിക്കല്‍ കാമറ ഐലന്‍ഡ്, ഹോറിസോണ്‍ ലോക്ക്, ഗാലക്‌സി എഐ ഫീച്ചറുകള്‍; സാംസങ്ങിന്റെ പുതിയ ഫോണ്‍ അടുത്തമാസം

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ പുതിയ ഫോണായ ഗാലക്‌സി എസ്26 എഫ്ഇ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും
Samsung Galaxy S26 FE
Samsung Galaxy S26 FEsource: Samsung
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ പുതിയ ഫോണായ ഗാലക്‌സി എസ്26 എഫ്ഇ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഗാലക്‌സി എസ്26ല്‍ കാണുന്ന റിയര്‍ കാമറ ലേഔട്ടിനോട് സാദൃശ്യമുള്ളതായിരിക്കാം ഈ ഫാന്‍ എഡിഷന്‍ ഫോണിലെ കാമറ എന്നാണ് സൂചന. ഫോണുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

സെപ്റ്റംബറില്‍ ഫോണ്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സാംസങ്ങിന്റെ എക്‌സിനോസ് 2500 പ്രോസസറായിരിക്കും ഫോണിന് കരുത്തുപകരുക. 12 ജിബി റാമും 256ജിബി സ്റ്റോറേജും പ്രതീക്ഷിക്കുന്ന ഫോണിന് 6.7 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടായിരിക്കും. 120hz റിഫ്രഷ് റേറ്റായിരിക്കും ഡിസ്‌പ്ലേയുടെ പ്രത്യേകത.

ആന്‍ഡ്രോയിഡ് 17ല്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ട്രിപ്പിള്‍ റിയര്‍ കാമറ സെറ്റപ്പ് ആണ് ഉണ്ടാവുക. 50എംപി പ്രധാന സെന്‍സറും 12 എംപി ഫ്രണ്ട് കാമറയുമാണ് ഇതിലെ ഹൈലൈറ്റ്. മൂന്ന് സെന്‍സറുകള്‍ ഉള്‍ക്കൊള്ളുന്ന വെര്‍ട്ടിക്കല്‍ കാമറ ഐലന്‍ഡ് ആണ് എടുത്തുപറയേണ്ട മറ്റൊന്ന്. ഒപ്പം എല്‍ഇഡി ഫ്‌ലാഷും പ്രതീക്ഷിക്കുന്നു. 45w വയേര്‍ഡ് ചാര്‍ജിങ്ങോട് കൂടിയ 4900എംഎഎച്ച് ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്. പൊടിയും വെള്ളവും പ്രതിരോധിക്കാനുള്ള സംവിധാനവും ഫോണില്‍ ഉണ്ടാവും.

നിരവധി ഗാലക്‌സി എഐ ഫീച്ചറുകളും ഫോണില്‍ പ്രതീക്ഷിക്കുന്നുണ്ട്. ഫോട്ടോ അസിസ്റ്റ്, ഡോക്യൂമെന്റ് സ്‌കാന്‍ തുടങ്ങിയ എഐ ഫീച്ചറുകള്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫോണ്‍ തിരിക്കുമ്പോള്‍ വിഡിയോ ലെവലായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഹോറിസോണ്‍ ലോക്ക് ആണ് മറ്റൊരു പ്രത്യേകത.

Samsung Galaxy S26 FE
40,000 രൂപയ്ക്ക് താഴെ വില, 7,050 എംഎഎച്ച് ബാറ്ററി; ഐക്യൂഒഒ ഇസഡ്11 ലോഞ്ച് വ്യാഴാഴ്ച
Samsung Galaxy S26 FE
7,050 എംഎഎച്ച് ബാറ്ററി, 50 എംപി കാമറ, ഡ്യുവല്‍ വ്യൂ വിഡിയോ; വിവോ എസ്2 വിപണിയില്‍
Summary

Samsung Galaxy S26 FE launch timeline, design

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com