Lava International launches AGNI 4 image credit:Lava
Gadgets

23,000ല്‍ താഴെ വില, 50 എംപി കാമറ; ലാവയുടെ പുതിയ ഫോണ്‍ വിപണിയില്‍, അറിയാം അഗ്നി ഫോര്‍ ഫീച്ചറുകള്‍

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ലാവയുടെ അഗ്‌നി സീരീസിലെ പുതിയ ഫോണായ അഗ്‌നി ഫോര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ:പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ലാവയുടെ അഗ്‌നി സീരീസിലെ പുതിയ ഫോണായ അഗ്‌നി ഫോര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രീമിയം ഫീച്ചറുകളോടെയും ഉയര്‍ന്ന സാങ്കേതികവിദ്യയോടെയും വിപണിയില്‍ എത്തിയ ഫോണിന് 22,999 രൂപയാണ് വില.

ഫാന്റം ബ്ലാക്ക്, ലൂണാര്‍ മിസ്റ്റ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. നവംബര്‍ 25 മുതല്‍ ആമസോണില്‍ വില്‍പ്പന ആരംഭിക്കും. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണിന്റെ റാം 16 ജിബി വരെ നീട്ടാനുള്ള ഓപ്ഷനുണ്ട്. അടുത്ത തലമുറ LPDDR5X റാമും UFS 4.0 സ്റ്റോറേജും സഹിതമുള്ള മീഡിയടെക് ഡൈമെന്‍സിറ്റി 8350 5G ചിപ്സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. യഥാര്‍ത്ഥ കാഴ്ചയ്ക്കായി 6.67 ഇഞ്ച് 1.5K AMOLED ഡിസ്പ്ലേയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.

50MP പ്രധാന കാമറയും 50MP മുന്‍ കാമറയും ഫോണിലുണ്ട്. ഇവ രണ്ടും 60FPSല്‍ 4K വിഡിയോ റെക്കോര്‍ഡിങ് പ്രാപ്തമാക്കുന്നു. 8MP അള്‍ട്രാ-വൈഡ് ലെന്‍സുമായി ജോടിയാക്കിയിരിക്കുന്ന കാമറ സിസ്റ്റം, സീന്‍ ഒപ്റ്റിമൈസേഷനും ഇന്ത്യന്‍ സ്‌കിന്‍ ടോണ്‍ ഡിറ്റക്ഷനും വേണ്ടി എഐ ഫീച്ചറുകള്‍ പ്രയോജനപ്പെടുത്തുന്നു.

66W ഫാസ്റ്റ് ചാര്‍ജിങ്ങുള്ള 5000mAh ബാറ്ററി (19 മിനിറ്റിനുള്ളില്‍ 50 ശതമാനം ചാര്‍ജ്), പ്രീമിയം അലുമിനിയം അലോയ് ഫ്രെയിം, IP64 വാട്ടര്‍ ആന്‍ഡ് ഡസ്റ്റ് റെസിസ്റ്റന്‍സ്, കസ്റ്റമൈസ് ചെയ്യാവുന്ന ആക്ഷന്‍ കീ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ആന്‍ഡ്രോയിഡ് 15ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

Lava International launches AGNI 4, its new flagship smartphone, at Rs 22,999 in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ചു; 6 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, 2 പേരുടെ നില ​ഗുരുതരം

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ഇന്ന്

ധർമ്മസ്ഥല കേസ്; 6 പ്രതികൾക്കെതിരെ എസ്ഐടി കുറ്റപത്രം

മാനസിക പീഡനത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്റെ ആത്മഹത്യ; ഹെഡ്മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്തു

ദയനീയം ഇന്ത്യന്‍ ഫുട്‌ബോള്‍; ഫിഫ റാങ്കിങില്‍ വീണ്ടും വന്‍ തിരിച്ചടി

SCROLL FOR NEXT