Motorola Edge 70 Neo source: Motorola
Gadgets

7000 എംഎഎച്ച് ബാറ്ററി, നാല് കളര്‍ ഓപ്ഷന്‍; മോട്ടോറോള എഡ്ജ് 70 നിയോ വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള അവരുടെ എഡ്ജ് സീരീസ് വിപുലീകരിച്ച് പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള അവരുടെ എഡ്ജ് സീരീസ് വിപുലീകരിച്ച് പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. എഡ്ജ് 70 നിയോ എന്ന പേരിലാണ് പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 40,999 രൂപയാണ് വില.

6.8 ഇഞ്ച് ഡിസ്‌പ്ലേ, 7000 എംഎഎച്ച് ബാറ്ററി, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍ എന്നിവയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മൗണ്ടന്‍ വ്യൂ,​ഗ്രേ ലൈലാക്ക്, മില്‍ക്കി ബ്ല്യൂ, സേജ് എന്നിങ്ങനെ നാലു നിറങ്ങളില്‍ ഇത് ലഭ്യമാണ്.ഫ്‌ലിപ്പ്കാര്‍ട്ട്, Motorola.in , കൂടാതെ പ്രമുഖ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ വഴി ഇത് വിപണിയില്‍ എത്തും.

6.8 ഇഞ്ച് വലിപ്പമുള്ള, 144hz റിഫ്രഷ് റേറ്റും HDR10+ പിന്തുണയുള്ള 1.5കെ അമോലെഡ് ക്വാഡ് കര്‍വ്ഡ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 5200 നിറ്റ്‌സ് വരെ ഉയര്‍ന്ന തെളിച്ചം നല്‍കാന്‍ ഇതിന് സാധിക്കും. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 7എസ് ജെന്‍ 3 ചിപ്‌സെറ്റാണ് ഇതിന് കരുത്തുപകരുന്നത്. ഇതിനൊപ്പം എട്ട് ജിബി റാമും 128 ജിബി സ്റ്റോറേജും നല്‍കിയിട്ടുണ്ട്.

45w ഫാസ്റ്റ് വയര്‍ഡ് ചാര്‍ജിങ്ങിനെയും 7.5w വയേര്‍ഡ് റിവേഴ്‌സ് ചാര്‍ജിങ്ങിനെയും പിന്തുണയ്ക്കുന്നതാണ് ബാറ്ററി. പിന്നാല്‍ 50 എംപി മെയിന്‍ കാമറയും രണ്ട് എംപി മാക്രോ സെന്‍സറും 3 ഇന്‍ വണ്‍ ലൈറ്റ് സെന്‍സറും നല്‍കിയിട്ടുണ്ട്. സെല്‍ഫികള്‍ക്ക് വിഡിയോ കോളുകള്‍ക്കുമായി മുന്‍വശത്ത് 32 എംപി കാമറയുണ്ട്. ആന്‍ഡ്രോയിഡ് 16നെ അടിസ്ഥാനമാക്കിയുളള ഹലോ യുഎക്‌സ് ആണ് ഇതിലെ ഓപ്പറേറ്റിങ് സിസ്റ്റം. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണവും ഇതിനുണ്ട്.

Motorola Edge 70 Neo with 7,000 mAh battery launched in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പരസ്യസംവാദത്തിന് തയ്യാറുണ്ടോ; ഞാന്‍ എല്ലാം ഡയറിയില്‍ എഴുതിവച്ചിട്ടുണ്ട്; വെല്ലുവിളിച്ച് ഉണ്ണിത്താന്‍

മിഷൻ ചക്കക്കൊമ്പൻ പുരോഗമിക്കുമ്പോഴും ചിന്നക്കനാലിൽ ഒറ്റയാന്റെ വിളയാട്ടം; ഒരേക്കറോളം ഏലക്കൃഷി തകർത്തു

കാലാവസ്ഥ മാറിയപ്പോൾ താരൻ കൂടിയോ? സ്കാൽപ്പിന് വേണം എക്സ്ട്രാ കെയർ

അഞ്ച് വര്‍ഷം, ദുബൈയുടെ മുഖം മാറും; ഇത്തിഹാദ് റെയില്‍ അല്‍ മക്തും വിമാനത്താവളത്തിലേക്ക്

'സിപിഎം പച്ചയ്ക്ക് വലിച്ചു കീറിയപ്പോള്‍ പ്രതിരോധിച്ചത് ഉണ്ണിത്താന്‍; ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന് അത് മറക്കാനാകില്ല, കടപ്പാട് എന്നുമുണ്ടാകും'