Nokia phone maker HMD just launched a smartphone with feature phone specs image credit:HMD
Gadgets

വെറും 3999 രൂപ, ഇന്ത്യയിലെ ആദ്യത്തെ ഹ്രൈബിഡ് ഫോണുമായി നോക്കിയ നിര്‍മ്മാതാക്കള്‍; അറിയാം ടച്ച് 4ജി ഫീച്ചറുകള്‍

നോക്കിയ ബ്രാന്‍ഡഡ് ഫീച്ചര്‍ ഫോണുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയായ എച്ച്എംഡി ഇന്ത്യയില്‍ ഹൈബ്രിഡ് ഫോണ്‍ പുറത്തിറക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നോക്കിയ ബ്രാന്‍ഡഡ് ഫീച്ചര്‍ ഫോണുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയായ എച്ച്എംഡി ഇന്ത്യയില്‍ ഹൈബ്രിഡ് ഫോണ്‍ പുറത്തിറക്കി. ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് ഫോണ്‍ ആണ് ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ടച്ച് 4ജി എന്ന പേരിലാണ് പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചത്. സ്മാര്‍ട്ട്ഫോണുകളുടെയും ഫീച്ചര്‍ ഫോണുകളുടെയും ലോകത്ത് നിന്ന് സമതുലിതമായ അനുഭവം ടച്ച് 4ജി നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

സ്മാര്‍ട്ട്ഫോണിന്റെ കണക്റ്റിവിറ്റിയും ഫീച്ചര്‍ ഫോണിന്റെ താങ്ങാനാവുന്ന വിലയും ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് അനുയോജ്യമായ ഫോണായാണ് ഇത് അവതരിപ്പിച്ചത്.320x240 പിക്സല്‍ റെസല്യൂഷനുള്ള 3.2 ഇഞ്ച് ടച്ച് സ്‌ക്രീനാണ് ഇതിലുള്ളത്. വീഡിയോ കോളുകള്‍ക്കുള്ള പിന്തുണയും ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എക്സ്പ്രസ് ചാറ്റ് ആപ്പും ഫോണിലുണ്ട്. വീഡിയോ കോളുകള്‍ക്ക് പുറമേ, മറ്റേതൊരു മെസേജിങ് പ്ലാറ്റ്ഫോമിനെയും പോലെ മെസേജിങും ഗ്രൂപ്പ് ചാറ്റുകളും ആപ്പ് പിന്തുണയ്ക്കുന്നു. എക്സ്പ്രസ് ചാറ്റ് ആപ്പ് ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമാണ്. ഇത് ടച്ച് 4ജി ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്ന മറ്റുള്ളവരുമായി ആശയവിനിമയം നടത്താന്‍ സഹായിക്കുന്നു. 0.3-മെഗാപിക്‌സല്‍ സെല്‍ഫി കാമറയും രണ്ടു മെഗാപിക്‌സല്‍ പിന്‍ കാമറയും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. പിന്നില്‍ LED ഫ്‌ലാഷും ഉണ്ട്.

ക്രിക്കറ്റ് അപ്ഡേറ്റുകള്‍ അറിയുന്നതിന് ക്ലൗഡ് ഫോണ്‍ സേവനവുമായാണ് ഫോണ്‍ വരുന്നത്. ഇത് ഉപയോക്താക്കള്‍ക്ക് തത്സമയ ക്രിക്കറ്റ് അപ്ഡേറ്റുകളും കാലാവസ്ഥാ പ്രവചനങ്ങളും ട്രെന്‍ഡിംഗ് വീഡിയോകളും പോലുള്ള മറ്റ് വിവരങ്ങളും നേടാന്‍ അനുവദിക്കുന്നു. Unisoc T127 പ്രോസസറാണ് ഇതിന് കരുത്തുപകരുന്നത്. ആന്‍ഡ്രോയിഡില്‍ അല്ല ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. പകരം, ഇത് റിയല്‍-ടൈം ഓപ്പറേറ്റിംഗ് സിസ്റ്റത്തിലോ RTOS ടച്ചിലോ പ്രവര്‍ത്തിക്കുന്നു. അടിയന്തര കോളുകള്‍ക്കോ വോയ്സ് സന്ദേശങ്ങള്‍ റെക്കോര്‍ഡുചെയ്യുന്നതിനോ വേണ്ടിയുള്ള ഒരു ക്വിക്ക് കോള്‍ ബട്ടണുമായാണ് ഫോണ്‍ വരുന്നത്. WiFI ഹോട്ട്സ്പോട്ട് പിന്തുണയും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഫോണിലുണ്ട്.

ടൈപ്പ്-സി ചാര്‍ജിങ്ങുള്ള നീക്കം ചെയ്യാവുന്ന 1,950mAh ബാറ്ററിയാണ് ഫോണില്‍ ക്രമീകരിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 30 മണിക്കൂര്‍ വരെ ഈ ഫോണ്‍ പ്രവര്‍ത്തിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 64MB റാമും 128MB സ്റ്റോറേജുമായാണ് വേരിയന്റ് വരുന്നത്. മൈക്രോ എസ്ഡി ഉപയോഗിച്ച് 32GB വരെ സ്റ്റോറേജ് വികസിപ്പിക്കാന്‍ കഴിയും.വില 3,999 രൂപയാണ്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഇത് വാങ്ങാം.

Nokia phone maker HMD just launched a smartphone with feature phone specs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജോലി, സാമ്പത്തികം, പ്രണയം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

SCROLL FOR NEXT