One Plus 15 series OnePlus
Gadgets

പുതിയ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍, ട്രിപ്പിള്‍ റിയര്‍ കാമറ; വണ്‍ പ്ലസ് 15 നവംബര്‍ 13ന് ഇന്ത്യയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ആയ വണ്‍ പ്ലസ് 15ന്റെ ഇന്ത്യന്‍ ലോഞ്ച് തീയതി പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ആയ വണ്‍ പ്ലസ് 15ന്റെ ഇന്ത്യന്‍ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. നവംബര്‍ 13 ന് വൈകുന്നേരം 7 മണിക്ക് വണ്‍ പ്ലസ് 15 ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ആമസോണില്‍ അന്ന് രാത്രി എട്ടു മണിക്ക് വില്‍പ്പന ആരംഭിക്കും.

പുതിയ ഫോണ്‍ പുതിയ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രോസസറുമായാണ് വിപണിയില്‍ എത്തുന്നത്. കൂടാതെ ട്രിപ്പിള്‍ കാമറ സജ്ജീകരണവും വണ്‍പ്ലസ് 13 സീരീസിനെ അനുസ്മരിപ്പിക്കുന്ന രൂപകല്‍പ്പനയും ഇതില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കാമറ

കാമറയുടെ കാര്യത്തില്‍, വണ്‍പ്ലസ് 15ല്‍ 50എംപി മെയിന്‍ സെന്‍സര്‍, 50എംപി ടെലിഫോട്ടോ ലെന്‍സ്, 50എംപി അള്‍ട്രാ-വൈഡ് ഷൂട്ടര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഡിസ്‌പ്ലേ

ഫോണില്‍ 6.82 ഇഞ്ച് LTPO AMOLED സ്‌ക്രീന്‍, വളഞ്ഞ അരികുകള്‍, അള്‍ട്രാ-സ്ലിം 1.15mm ബെസലുകള്‍, 165Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന 1.5K റെസല്യൂഷന്‍ എന്നിവ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ബാറ്ററി

സ്മാര്‍ട്ട്ഫോണില്‍ 7,300mAh ബാറ്ററിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 120W റാപ്പിഡ് ചാര്‍ജിങ്ങും മിന്നല്‍ വേഗത്തിലുള്ള ടോപ്പ്-അപ്പുകളും സാധ്യമാക്കുന്ന തരത്തിലായിരിക്കും ബാറ്ററി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വില

ബ്രാന്‍ഡിന്റെ പതിവ് വിലനിര്‍ണ്ണയ രീതികള്‍ അനുസരിച്ച് വണ്‍പ്ലസ് 15 ഫൈവ്ജിക്ക് ഇന്ത്യയില്‍ 70,000 രൂപയ്ക്ക് അടുത്ത് വില വരുമെന്നാണ് കരുതുന്നത്.

OnePlus 15 with Snapdragon 8 Elite Gen 5 India launch date announced

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

ദൂരദർശനിൽ സീനിയ‍ർ കറസ്പോണ്ട​ന്റ് , ആറ്റിങ്ങൽ ഗവ ഐ ടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ഒരുമാസത്തില്‍ ചേര്‍ന്നത് 3.21 കോടി സ്ത്രീകള്‍; ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡ്

SCROLL FOR NEXT