One Plus 15 series OnePlus
Gadgets

വൺ പ്ലസ് 15 വ്യാഴാഴ്ച ഇന്ത്യൻ വിപണിയിൽ; അറിയാം പ്രത്യേകതകൾ

പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വൺപ്ലസിന്റെ പുതിയ ഫോൺ ആയ വൺ പ്ലസ് 15 വ്യാഴാഴ്ച ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വൺപ്ലസിന്റെ പുതിയ ഫോൺ ആയ വൺ പ്ലസ് 15 വ്യാഴാഴ്ച ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. നവംബർ 13 ന് വൈകുന്നേരം 7 മണിക്ക് വൺ പ്ലസ് 15 ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ആമസോണിൽ അന്ന് രാത്രി എട്ടു മണിക്ക് വിൽപ്പന ആരംഭിക്കും.

പുതിയ ഫോൺ പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറുമായാണ് വിപണിയിൽ എത്തുന്നത്. കൂടാതെ ട്രിപ്പിൾ കാമറ സജ്ജീകരണവും വൺപ്ലസ് 13 സീരീസിനെ അനുസ്മരിപ്പിക്കുന്ന രൂപകൽപ്പനയും ഇതിൽ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കാമറ

കാമറയുടെ കാര്യത്തിൽ, വൺപ്ലസ് 15ൽ 50എംപി മെയിൻ സെൻസർ, 50എംപി ടെലിഫോട്ടോ ലെൻസ്, 50എംപി അൾട്രാ-വൈഡ് ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ കാമറ സജ്ജീകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഡിസ്‌പ്ലേ

ഫോണിൽ 6.82 ഇഞ്ച് LTPO AMOLED സ്‌ക്രീൻ, വളഞ്ഞ അരികുകൾ, അൾട്രാ-സ്ലിം 1.15mm ബെസലുകൾ, 165Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന 1.5K റെസല്യൂഷൻ എന്നിവ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ബാറ്ററി

സ്മാർട്ട്ഫോണിൽ 7,300mAh ബാറ്ററിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 120W റാപ്പിഡ് ചാർജിങ്ങും മിന്നൽ വേഗത്തിലുള്ള ടോപ്പ്-അപ്പുകളും സാധ്യമാക്കുന്ന തരത്തിലായിരിക്കും ബാറ്ററി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വില

ബ്രാൻഡിന്റെ പതിവ് വിലനിർണ്ണയ രീതികൾ അനുസരിച്ച് വൺപ്ലസ് 15 ഫൈവ്ജിക്ക് ഇന്ത്യയിൽ 70,000 രൂപയ്ക്ക് അടുത്ത് വില വരുമെന്നാണ് കരുതുന്നത്.

OnePlus 15 with Snapdragon 8 Elite Gen 5 will launch in India 0n thursday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

സത്യജിത് റേയ്ക്ക് ഓസ്‌കാര്‍ കിട്ടിയപ്പോള്‍ സങ്കടപ്പെട്ടു; ശാസ്ത്ര നൊബേല്‍ നേടാനായിരുന്നു എന്‍റെ ആഗ്രഹം: റസൂല്‍ പൂക്കുട്ടി

സംസ്ഥാനത്ത് തുലാവര്‍ഷം വീണ്ടും സജീവമായി, തിരുവനന്തപുരത്ത് ശക്തമായ മഴ; അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തും; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'ഒന്നും ഒളിക്കാനില്ല‌, ഇതൊരു തുടക്കം മാത്രം'; ശ്രദ്ധേയമായി സാമന്തയുടെ കുറിപ്പ്

വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ തുങ്ങിമരിച്ചു, ദുരുഹത ആരോപിച്ച് കുടുംബം

SCROLL FOR NEXT