OnePlus 15R Source: OnePlus
Gadgets

കരുത്തുറ്റ 7,800mAh ബാറ്ററി, ഏകദേശം 32,000 രൂപ മുതല്‍ വില; വണ്‍പ്ലസ് 15ആര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ആയ വണ്‍പ്ലസ് 15ആര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ആയ വണ്‍പ്ലസ് 15ആര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഓക്‌സിജന്‍ OS 16 അപ്‌ഡേറ്റ് കരുത്തുപകരുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് 16ലാണ് പ്രവര്‍ത്തിക്കുക. മള്‍ട്ടി-ഫങ്ഷണല്‍ കീ ആയ പ്ലസ് കീ ആയിരിക്കും ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ പുതിയ ഫോണിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

കമ്പനി കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് ചൈനയില്‍ അവതരിപ്പിച്ച വണ്‍പ്ലസ് Ace 6 റീബ്രാന്‍ഡ് ചെയ്തായിരിക്കാം വണ്‍പ്ലസ് 15ആര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. Ace 6ല്‍ 165Hz റിഫ്രഷ് റേറ്റ് ഉള്ള 6.83 ഇഞ്ച് 1.5K LTPS AMOLED ഡിസ്പ്ലേയാണ് ഉള്ളത്. വണ്‍പ്ലസ് 15ലേതിന് സമാനമായി IP66, IP68, IP69, IP69K വാട്ടര്‍-ഡസ്റ്റ് പ്രതിരോധ സംരക്ഷണവും ഇതിലുണ്ട്.

പ്രോസസറിനെ സംബന്ധിച്ചിടത്തോളം, Ace 6ല്‍ OIS ഉള്ള 50MP പ്രൈമറി കാമറയും 8MP അള്‍ട്രാ-വൈഡ് ലെന്‍സും ഉണ്ടായിരിക്കും. മുന്‍വശത്ത്, സെല്‍ഫികള്‍ക്കും വിഡിയോ കോളുകള്‍ക്കുമായി 16എംപി കാമറയും ഉണ്ടാകും. 120W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങിനുള്ള പിന്തുണയുള്ള 7,800mAh ബാറ്ററിയുമായാണ് ഫോണ്‍ വരുന്നത്. മുന്‍കാലങ്ങളില്‍ R ലൈനപ്പില്‍ വയര്‍ലെസ് ചാര്‍ജിങ് പിന്തുണ നല്‍കുന്നതില്‍ നിന്ന് വണ്‍പ്ലസ് വിട്ടുനിന്നിരുന്നു. ഇതിലും ഇത് തുടരാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

കോംപറ്റിറ്റീവ് ബ്ലാക്ക്, ഫ്‌ലാഷ് വൈറ്റ്, ക്വിക്ക്സില്‍വര്‍ എന്നി കളര്‍ വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്. വണ്‍പ്ലസ് Ace 6 അടിസ്ഥാന വേരിയന്റിന് ചൈനയില്‍ ഏകദേശം 32,000 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

OnePlus 15R teased in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT