Vivo X300 series  vivo chinese website
Gadgets

വണ്‍പ്ലസ് 15 ആര്‍, വിവോ എക്സ് 300 സീരീസ്....; അറിയാം ഡിസംബറിലെ സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ചുകള്‍

മുന്‍ മാസങ്ങളിലെ പോലെ ഡിസംബറിലും നിരവധി ബ്രാന്‍ഡുകളാണ് അവരുടെ പുതിയ മൊബൈല്‍ ഫോണ്‍ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്

സമകാലിക മലയാളം ഡെസ്ക്

മുന്‍ മാസങ്ങളിലെ പോലെ ഡിസംബറിലും നിരവധി ബ്രാന്‍ഡുകളാണ് പുതിയ മൊബൈല്‍ ഫോണ്‍ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. വണ്‍പ്ലസ്, വിവോ, റിയല്‍മി അടക്കമുള്ള കമ്പനികളാണ് അവരുടെ പുതിയ ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നത്. വിവിധ കമ്പനികള്‍ ഈ മാസം വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്ന മോഡലുകളുടെ വിശദാംശങ്ങള്‍ ചുവടെ:

വണ്‍പ്ലസ് 15ആര്‍

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ആയ വണ്‍പ്ലസ് 15ആര്‍ ഡിസംബര്‍ 17ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഓക്സിജന്‍ OS 16 അപ്ഡേറ്റ് കരുത്തുപകരുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് 16ലാണ് പ്രവര്‍ത്തിക്കുക. മള്‍ട്ടി-ഫങ്ഷണല്‍ കീ ആയ പ്ലസ് കീ ആയിരിക്കും ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

കമ്പനി കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് ചൈനയില്‍ അവതരിപ്പിച്ച വണ്‍പ്ലസ് Ace 6 റീബ്രാന്‍ഡ് ചെയ്തായിരിക്കാം വണ്‍പ്ലസ് 15ആര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. Ace 6ല്‍ 165Hz റിഫ്രഷ് റേറ്റ് ഉള്ള 6.83 ഇഞ്ച് 1.5K LTPS AMOLED ഡിസ്‌പ്ലേയാണ് ഉള്ളത്. വണ്‍പ്ലസ് 15ലേതിന് സമാനമായി IP66, IP68, IP69, IP69K വാട്ടര്‍-ഡസ്റ്റ് പ്രതിരോധ സംരക്ഷണവും ഇതിലുണ്ട്.

OnePlus 15R

പ്രോസസറിനെ സംബന്ധിച്ചിടത്തോളം, Ace 6ല്‍ OIS ഉള്ള 50MP പ്രൈമറി കാമറയും 8MP അള്‍ട്രാ-വൈഡ് ലെന്‍സും ഉണ്ടായിരിക്കും. മുന്‍വശത്ത്, സെല്‍ഫികള്‍ക്കും വിഡിയോ കോളുകള്‍ക്കുമായി 16എംപി കാമറയും ഉണ്ടാകും. 120W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങിനുള്ള പിന്തുണയുള്ള 7,800mAh ബാറ്ററിയുമായാണ് ഫോണ്‍ വരുന്നത്. മുന്‍കാലങ്ങളില്‍ ഞ ലൈനപ്പില്‍ വയര്‍ലെസ് ചാര്‍ജിങ് പിന്തുണ നല്‍കുന്നതില്‍ നിന്ന് വണ്‍പ്ലസ് വിട്ടുനിന്നിരുന്നു. ഇതിലും ഇത് തുടരാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

കോംപറ്റിറ്റീവ് ബ്ലാക്ക്, ഫ്ലാഷ് വൈറ്റ്, ക്വിക്ക്‌സില്‍വര്‍ എന്നി കളര്‍ വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്. വണ്‍പ്ലസ് Ace 6 അടിസ്ഥാന വേരിയന്റിന് ചൈനയില്‍ ഏകദേശം 32,000 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

ഓപ്പോ റെനോ 15സി

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ പുതിയ ഫോണായ റെനോ 15സി ഡിസംബറില്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അടുത്തിടെ നടന്ന റെനോ 15, റെനോ 15 പ്രോ ഇവന്റില്‍ റെനോ 15സിയുടെ ലോഞ്ചിനെക്കുറിച്ച് ഓപ്പോ സൂചന നല്‍കി. എല്ലാ ഫീച്ചറുകളും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫോണില്‍ 1.5K റെസല്യൂഷനും 120 Hz വരെ റിഫ്രഷ് റേറ്റും ഉള്ള 6.59 ഇഞ്ച് ഡിസ്പ്ലേ ഉള്‍പ്പെട്ടേക്കാം. ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 4 ചിപ്സെറ്റ് ആയിരിക്കും ഫോണിന് കരുത്തുപകരുക. കാമറയുടെ ഭാഗമായി ഫോണില്‍ 50-മെഗാപിക്‌സല്‍ സോണി IMX 600 പ്രധാന കാമറ, 8-മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ലെന്‍സ്, 50-മെഗാപിക്‌സല്‍ സാംസങ് JN5 ടെലിഫോട്ടോ സെന്‍സര്‍ എന്നിവ ഉള്‍പ്പെട്ടേക്കാം.

വിവോ എക്‌സ് 300 സീരീസ്

പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വിവോയുടെ പുതിയ എക്‌സ്300 സീരീസ് ഇന്ത്യയിൽ ഡിസംബർ രണ്ടിന് ( ചൊവ്വാഴ്ച) അവതരിപ്പിക്കും. എക്‌സ്300 സീരീസിന് കീഴിൽ എക്‌സ്300, എക്‌സ്300 പ്രോ എന്നി മോഡലുകളാണ് ഉണ്ടാവുക. ലോഞ്ച് തീയതി കമ്പനി സ്ഥിരീകരിച്ചു.

വിവോ എക്‌സ് 300 പ്രോയിൽ 2800×1260 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.78 ഇഞ്ച് ഫ്‌ലാറ്റ് ഒഎൽഇഡി ബിഒഇ ക്യു 10 + ഡിസ്‌പ്ലേ, 8 ടി എൽടിപിഒ (1-120 ഹെർട്‌സ്) അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 4500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവയാണ് പ്രധാന സവിശേഷതകൾ.

Vivo X300 series

എൽപിഡിഡിആർ 5 എക്‌സ് റാമും ക്വാഡ്-ചാനൽ യുഎഫ്എസ് 4.1 സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 9500 ചിപ്സെറ്റ് ആണ് ഫോണിന് കരുത്തുപകരുക. പെട്ടെന്ന് ചൂടാവാതിരിക്കാൻ ഇതിന് ഐസ് പൾസ് ഫ്‌ലൂയിഡ് വിസി കൂളിങ് സിസ്റ്റവും ഇതിന് ലഭിച്ചേക്കാം. 90W വയർഡ്, 40W വയർലെസ് ചാർജിങ്ങിന് പിന്തുണയുള്ള 6,510mAh ബാറ്ററിയുമായാണ് ഫോൺ വിപണിയിൽ എത്തുക.

കാമറയെക്കുറിച്ച് പറയുകയാണെങ്കിൽ, സ്മാർട്ട്ഫോണിന് 50എംപി സോണി LYT-828 (OIS) മെയിൻ സെൻസർ, 50എംപി സാംസങ് S5KJN1 അൾട്രാ-വൈഡ്, 200എംപി സാംസങ് HPB പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് എന്നിവ ലഭിച്ചേക്കാം. മുൻ കാമറ ഓട്ടോഫോക്കസുള്ള 50എംപി സാംസങ് S5KJN1 സെൻസറായിരിക്കുമെന്ന് സൂചനയുണ്ട്.

സോഫ്റ്റ്വെയർ ഭാഗത്ത് ഒറിജിൻഒഎസ് 6 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16, അൾട്രാസോണിക് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സ്പീക്കറുകൾ, എക്‌സ്-ആക്‌സിസ് ലീനിയർ മോട്ടോർ (751440), മെച്ചപ്പെട്ട കണക്റ്റിവിറ്റിക്കായി യൂണിവേഴ്‌സൽ സിഗ്‌നൽ ആംപ്ലിഫിക്കേഷൻ സിസ്റ്റം 3.0 (1+4 ചിപ്പ് ഡിസൈൻ) തുടങ്ങിയ സവിശേഷതകൾക്കൊപ്പം ഫോൺ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ വിപണിയിൽ ഇതിന് ഏകദേശം 99,999 രൂപ വില വരുമെന്ന് പറയപ്പെടുന്നു. വൈൽഡർനെസ് ബ്രൗൺ, ഫ്രീ ബ്ലൂ, സിമ്പിൾ വൈറ്റ്, പ്യുവർ ബ്ലാക്ക് എന്നിവയുൾപ്പെടെ വ്യത്യസ്ത നിറങ്ങളിൽ ഇത് പുറത്തിറങ്ങിയേക്കാം.

റിയൽമി പി4എക്‌സ്

പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ റിയൽമിയുടെ പുതിയ ഫോണായ റിയൽമി പി4എക്‌സ് ഫൈവ്ജി ഫോൺ ഡിസംബർ നാലിന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. പി4 സീരീസിൽ പുതിയ കൂട്ടിച്ചേർക്കലായി പി4എക്‌സ് അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. പി4, പി4 പ്രോ എന്നിവയാണ് ഈ സീരീസിലെ മറ്റു പ്രധാനപ്പെട്ട ഫോണുകൾ.

ഫോണിന്റെ സ്‌പെസിഫിക്കേഷനുകളെ കുറിച്ചുള്ള പൂർണ രൂപം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും പി4എക്‌സിൽ VC കൂളിങ് അവതരിപ്പിക്കുമെന്ന് കമ്പനി പറയുന്നു. ഫോൺ അധികമായി ഉപയോഗിച്ചാലും സ്ഥിരത പുലർത്താൻ ഇതുവഴി സാധിക്കും. മൾട്ടിടാസ്‌കിങ്ങിനെ പിന്തുണയ്ക്കുന്ന സോഫ്റ്റ്വെയർ ഒപ്റ്റിമൈസേഷനാണ് മറ്റൊരു പ്രത്യേകത. ഇതുവഴി ഒരേസമയം 18 ആപ്പുകൾ വരെ കൈകാര്യം ചെയ്യാൻ ഫോണിന് സാധിക്കും. GT മോഡിൽ 90FPS ഗെയിമിങ്ങിനെ പിന്തുണയ്ക്കും. ബൈപാസ് ചാർജിങ്ങിനൊപ്പം 45W ഫാസ്റ്റ് ചാർജിങ്ങിനെയും ഫോൺ പിന്തുണയ്ക്കും. ഗെയിമിങ് അല്ലെങ്കിൽ മറ്റ് ജോലികൾ ചെയ്യുന്നതിനിടെ പ്ലഗ് ഇൻ ചെയ്യുമ്പോഴും ഹാൻഡ്സെറ്റ് കൂളായി തുടരാൻ ഇത് സഹായിക്കും.

Realme GT 8 Pro

ഔദ്യോഗിക ചാനലുകൾ വഴി പ്രോസസർ, ബാറ്ററി ശേഷി എന്നിവയെ സംബന്ധിച്ച് റിയൽമി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഈ ഫോണിന് മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ്സെറ്റാണ് കരുത്തു പകരുക എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആൻഡ്രോയിഡ് 15 ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും ഫോൺ പ്രവർത്തിക്കുക.

Smartphone launches in December 2025: OnePlus 15R, Vivo X300 series and more

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജാമ്യമില്ല; രാഹുൽ ഈശ്വർ ജയിലിലേക്ക്

'ഇത് പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും'

തിരുവനന്തപുരം ഒളിംപിക്‌സ് വേദിയാക്കുമെന്ന ബിജെപിയുടെ പ്രകടന പത്രിക വോട്ടിന് വേണ്ടി: മന്ത്രി വി ശിവന്‍കുട്ടി

വിവരാവകാശ നിയമം പഠിക്കാൻ അവസരം, ഓണ്‍ലൈന്‍ കോഴ്സിന് രജിസ്ട്രേഷന്‍ തുടങ്ങി

രാജ്യത്തെ വിമാനത്താവളങ്ങളുടെ പരിധിയില്‍ ജിപിഎസ് സ്പൂഫിങ് നടന്നു; സ്ഥിരീകരിച്ച് കേന്ദ്രം

SCROLL FOR NEXT