OnePlus 15 source:x
Gadgets

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ആയ വണ്‍പ്ലസ് 16 ഒക്ടോബര്‍ 12ന് ചൈനീസ് വിപണിയില്‍ അവതരിപ്പിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ആയ വണ്‍പ്ലസ് 16 ഒക്ടോബര്‍ 12ന് ചൈനീസ് വിപണിയില്‍ അവതരിപ്പിക്കും. കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററിയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് എക്‌സ്ട്രീം ജെന്‍ 6 ചിപ്‌സെറ്റ് ആണ് ഇതിന്റെ കരുത്ത്. 9000 എംഎഎച്ച് കരുത്തുള്ള ബാറ്ററി 50w വയര്‍ലെസ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കും. 200എംപി മെയിന്‍ കാമറയും ഉയര്‍ന്ന റിഫ്രഷ് റേറ്റ് ഉള്ള ഡിസ്‌പ്ലേയുമാണ് മറ്റു ഫീച്ചറുകള്‍. 185hz റിഫ്രഷ് റേറ്റ് ആണ് ഡിസ്‌പ്ലേയില്‍ പ്രതീക്ഷിക്കുന്നത്.

ഇതിന് പുറമേ 50എംപി അള്‍ട്രാവൈഡ്, 50 എംപി ടെലിഫോട്ടോ കാമറകളും ഫോണില്‍ ഉണ്ടായേക്കാം. ഇന്ത്യയില്‍ എന്ന് ഫോണ്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

OnePlus 16 launch october 16

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രഥമദൃഷ്ട്യാ ഗുരുതര അഴിമതി; അന്വേഷണം തുടങ്ങും മുന്‍പ് എതിര്‍ക്കുന്നത് എന്തിന്?; പിഎസ്‌സിക്കെതിരെ ഹൈക്കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും ഇലക്ഷൻ കമ്മീഷനും സിഇസിക്കും നോട്ടീസ്

വൈഭവ് സൂര്യവംശി ഏറ്റവും പ്രായം കുറഞ്ഞ സ്വർണ മെഡൽ ജേതാവ്!

'ഞാനൊക്കെ ദോശ ഉണ്ടാക്കിയിട്ടുണ്ട്'; ദോശ ചുട്ട് കട ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി, വിഡിയോ

'വിജയന് കൈ പൊങ്ങുന്നില്ലേ കപ്പ് എടുക്കാന്‍?; ആ സൈക്കോ സെക്ഷ്വല്‍ പ്രഡേറ്ററിന്റെ ലൈംഗിക അതിക്രമങ്ങള്‍ ചര്‍ച്ചയാക്കണ്ടേ?'