സംസ്ഥാനത്ത് ഇഡി റെയ്ഡ്; കോഴിക്കോട് കേന്ദ്രീകരിച്ച് ഒമ്പത് ഇടങ്ങളില്‍ പരിശോധന

വിദേശ നാണ്യ വിനിമയുമായി ബന്ധപ്പെട്ട് എടുത്ത കേസിലാണ് നടപടി.
ED raids in the state; searches conducted at nine locations centered in Kozhikode
ഇഡി റെയ്ഡ്/ഫയല്‍
Edited By:
Updated on: 
1 min read

കോഴിക്കോട്: സംസ്ഥാനത്ത് പല ഇടങ്ങളിലായി ഇഡി റെയ്ഡ്. കോഴിക്കോട് കേന്ദ്രീകരിച്ച് ഒമ്പതോളം ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. സ്വര്‍ണക്കടത്ത്- ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇഡി റെയ്ഡ്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള റെയ്ഡ് പുലര്‍ച്ചെ മുതല്‍ ആരംഭിച്ചതായണ് ഇഡി വൃത്തങ്ങള്‍ അറിയിക്കുന്നത്.

വിദേശ നാണ്യ വിനിമയുമായി ബന്ധപ്പെട്ട് എടുത്ത കേസിലാണ് നടപടി. സംസ്ഥാനത്ത് സമീപകാലത്തായി സ്വര്‍ണക്കടത്ത് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇഡിയുടെ ശ്രദ്ധയില്‍ വന്നിരുന്നു. ഇതിന്റെ ഭാഗമായുള്ള അന്വേഷണത്തിലാണ് റെയ്ഡ് നടക്കുന്നത്. സംസഥാനത്ത് നിന്ന് ഹവാലയായി പണം കടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചും അവരുമായി ബന്ധപ്പെട്ട ഇടങ്ങളിലും പരിശോധന ശക്തമാക്കിയിരിക്കുകയാണ് ഇഡി.

ED raids in the state; searches conducted at nine locations centered in Kozhikode
11 അല്ല, കേരളത്തിലെത്തിയപ്പോള്‍ 1.55 രൂപ കൂടി; ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയതിന്റെ വിശദാംശങ്ങള്‍ പുറത്ത്
Summary

ED raids in the state; searches conducted at nine locations centered in Kozhikode

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER