OnePlus 15 source:x
Gadgets

കരുത്തുറ്റ 9000 mAh ബാറ്ററി, പുതിയ സ്മാര്‍ട്ട്‌ഫോണുമായി വണ്‍പ്ലസ്; കോഡ് നാമം 'ഫോക്‌സ്‌വാഗണ്‍'

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് കരുത്തുറ്റ 9000 mAh ബാറ്ററിയോടു കൂടിയ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് കരുത്തുറ്റ 9000 mAh ബാറ്ററിയോടു കൂടിയ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കമ്പനിക്കുള്ളില്‍ ഈ ഫോണിന് 'ഫോക്സ്വാഗണ്‍' എന്ന കോഡ് നാമമാണ് നല്‍കിയിരിക്കുന്നത്. ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 8s ജെന്‍ 4 പ്രോസസറാണ് ഇതിന് കരുത്ത് പകരുക.

വണ്‍പ്ലസ് നോര്‍ഡ് 6 അല്ലെങ്കില്‍ വണ്‍പ്ലസ് ടര്‍ബോ എന്ന പേരില്‍ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുമെന്നാണ് സൂചന. അടുത്ത മാസം ആദ്യം ചൈനയില്‍ ഇത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.നിലവില്‍ വണ്‍പ്ലസ് നോര്‍ഡ് 5 ന് കരുത്തുപകരുന്നത് സ്‌നാപ്ഡ്രാഗണ്‍ 8s ജെന്‍ 3 പ്രോസസറാണ്. ഇതിനേക്കാള്‍ കരുത്തുറ്റ പ്രോസസറാണ് പുതിയ ഫോണില്‍ പ്രതീക്ഷിക്കുന്നത്. 9,000mAh ബാറ്ററി പായ്‌ക്കോടെ വരുന്ന ഫോണ്‍ 80W ഫാസ്റ്റ് വയര്‍ഡ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.

വണ്‍പ്ലസ് ടര്‍ബോ എന്ന പേരിലായിരിക്കാം ഫോണ്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിക്കുക. എന്നാല്‍ മറ്റു പ്രദേശങ്ങളില്‍ വണ്‍പ്ലസ് ടര്‍ബോ റീബ്രാന്‍ഡ് ചെയ്ത് വണ്‍പ്ലസ് നോര്‍ഡ് 6 ആയി ലോഞ്ച് ചെയ്യാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഡിസ്പ്ലേയുടെ കാര്യത്തില്‍, 165Hz റിഫ്രഷ് റേറ്റുള്ള 1.5K റെസല്യൂഷന്‍ പാനല്‍ സ്മാര്‍ട്ട്ഫോണില്‍ ഉണ്ടായിരിക്കുമെന്ന് പറയപ്പെടുന്നു. ഡ്യുവല്‍ റിയല്‍ കാമറ ആയിരിക്കാം ഫോണ്‍ വാഗ്ദാനം ചെയ്യുക എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

OnePlus may launch new smartphone with 9000mAh battery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഡിഎഫ് വഴിയമ്പലമല്ല, അന്‍വര്‍ കുറച്ച് കൂടി അനുസരണയോടെയും മാന്യതയോട് കൂടി ഇടപെടണം'

കരിയറില്‍ ആദ്യം; ദീപ്തി ശര്‍മ ടി20 ബൗളര്‍മാരില്‍ ഒന്നാം സ്ഥാനത്ത്

ഡ്രോണ്‍ ഉപയോഗിച്ച് സ്ത്രീകളുടേയും കുട്ടികളുടേയും ദൃശ്യങ്ങൾ പകർത്തി, സ്വകാര്യത ലംഘിച്ചു; മാധ്യമങ്ങൾക്കെതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

അല്ല, ഈ ക്രിസ്മസ് എന്തിനാ നിരോധിച്ചത്? ജിംഗിള്‍ ബെല്‍സില്‍ ക്രിസ്മസ് ഉണ്ടോ?

'യക്ഷിയേ ചിരി'യുമായി സാം സിഎസ്; ശ്രീനാഥ് ഭാസിയും പ്രവീണും ഒന്നിക്കുന്ന 'കറക്ക' ത്തിലെ ആദ്യ ഗാനം പുറത്ത്

SCROLL FOR NEXT