OnePlus N6 Lite source: OnePlus
Gadgets

7000 എംഎഎച്ച് ബാറ്ററി, 20,000 രൂപ വില; വണ്‍പ്ലസ് എന്‍6 ലൈറ്റ് ഉടന്‍ വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ ഫോണായ വണ്‍പ്ലസ് എന്‍6 ലൈറ്റ് അടുത്തയാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ ഫോണായ വണ്‍പ്ലസ് എന്‍6 ലൈറ്റ് അടുത്തയാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. സെപ്റ്റംബര്‍ 22ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി സ്ഥിരീകരിച്ചത്.

താങ്ങാവുന്ന വിലയില്‍ നിരവധി ഫീച്ചറുകളുള്ള ഫോണ്‍ തിരയുന്നവരെ ലക്ഷ്യമിട്ടാണ് വണ്‍പ്ലസിന്റെ പുതിയ ഫോണ്‍. 7000 എംഎഎച്ച് ബാറ്ററി കരുത്തോടെയാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. രണ്ട് കളര്‍ ഓപ്ഷന്‍ ഉണ്ടാവുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മറ്റു കാര്യങ്ങളെ കുറിച്ച് കമ്പനി വ്യക്തത നല്‍കിയിട്ടില്ല.

ഇതിന് ഏകദേശം 20,000 രൂപ വില വരുമെന്നാണ് കരുതുന്നത്. 120hz റിഫ്രഷ് റേറ്റോടു കൂടിയ 6.75 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍ ആണ് പ്രതീക്ഷിക്കുന്നത്. യൂണിസോക് ടി7250 ചിപ്പ്‌സെറ്റ് ആണ് ഇതിന് കരുത്തുപകരുക. നാലു ജിബി റാമും 128 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജുമാണ് മെമ്മറി വിഭാഗത്തില്‍ വരുന്നത്. മിഡ്‌നൈറ്റ് ഹൈപ്പ്, നിയോ ഗ്രീന്‍ എന്നി രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഈ ഫോണ്‍ വിപണിയില്‍ എത്തുക. ഡ്യുവല്‍ കാമറ സെറ്റപ്പ് ആണ് പ്രതീക്ഷിക്കുന്നത്. 50 എംപി പ്രൈമറി കാമറയും അഞ്ച് എംപി സെക്കന്‍ഡറി കാമറയും സെല്‍ഫികള്‍ക്കും വിഡിയോ കോളുകള്‍ക്കുമായി അഞ്ച് എംപി കാമറയുമാണ് കാമറ വിഭാഗത്തില്‍ വരാന്‍ സാധ്യത. കളര്‍ഒഎസ് 16ലാണ് ഇത് പ്രവര്‍ത്തിക്കുക.

OnePlus N6 Lite launch next week

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍

'ജബ് വീ മെറ്റ്' എഴുതിയത് ആരാണ്?; സംവിധായകനെന്ന് അവതാരകന്‍, അല്ലെന്ന് പൃഥ്വിരാജ്; രാജുവേട്ടന് തെറ്റിയെന്ന് കമന്റുകള്‍

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം !

തറ തുടയ്ക്കുമ്പോൾ പലരും ചെയ്യുന്ന 10 അബദ്ധങ്ങൾ; വീട് വൃത്തിയാകാൻ ഇങ്ങനെ ചെയ്യൂ

കുട്ടികള്‍ സ്‌കൂള്‍ ബസില്‍ നിന്നിറങ്ങുന്നത് ലൈവായി കാണാം, ഒറ്റ ബട്ടണ്‍ അമര്‍ത്തിയാല്‍ പൊലീസ് എത്തും, ഷാര്‍ജയില്‍ പുത്തന്‍ സാങ്കേതികവിദ്യ