ഫൈൻഡ് എക്സ്10 സീരീസ് സിനിമാതാരം ആസിഫ് അലി ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിക്കുന്നു 
Gadgets

200 മെഗാപിക്സൽ കാമറ, 8000 എംഎഎച്ച് ബാറ്ററി, നിരവധി ഓഫറുകൾ; ഓപ്പോ ഫൈൻഡ് എക്സ്10 സീരീസ് വിപണിയിൽ

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ ഫ്ലാഗ്‌ഷിപ്പ് മോഡലായ 'ഓപ്പോ ഫൈൻഡ് എക്സ്10' സീരീസ് വിപണിയിൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ ഫ്ലാഗ്‌ഷിപ്പ് മോഡലായ 'ഓപ്പോ ഫൈൻഡ് എക്സ്10' സീരീസ് വിപണിയിൽ. കൊച്ചി ഫോറം മാളിൽ നടന്ന ചടങ്ങിൽ സിനിമാതാരം ആസിഫ് അലിയാണ് പുതിയ മോഡൽ ഔദ്യോഗികമായി അവതരിപ്പിച്ചത്. നൂതന കാമറ സാങ്കേതികവിദ്യകൾക്കും മികച്ച പെർഫോമൻസിനുമൊപ്പം അതി നൂതന എഐ ഫീച്ചറുകളും ഉൾപ്പെടുത്തിയാണ് ഫോൺ വിപണിയിലെത്തിയിരിക്കുന്നത്.

മികച്ച ഫോട്ടോഗ്രാഫി അനുഭവത്തിനായി 200 മെഗാപിക്സൽ ഹാസൽബ്ലാഡ് അൾട്രാ ക്ലിയർ മെയിൻ കാമറയും 200 മെഗാപിക്‌സൽ അൾട്രാ സെൻസിങ് ടെലിഫോട്ടോ കാമറയുമാണ് ഇതിലുള്ളത്. ഓപ്പോ ഹാസൽബ്ലാഡ് ടെലികൺവെർട്ടറും ട്രൂ കളർ കാമറയും മികച്ച ചിത്രീകരണ അനുഭവം ഉറപ്പാക്കുന്നു. ഫൈൻഡ് എക്സ് 10 പ്രോ മാക്‌സിൽ ഇതിനുപുറമെ 200 മെഗാപിക്സൽ ഹാസൽബ്ലാഡ് അൾട്രാ സെൻസിങ് അൾട്രാ വൈഡ് കാമറ കൂടി ഉൾപ്പെടുത്തി മൂന്ന് 200 മെഗാപിക്‌സൽ കാമറകൾ നൽകിയിട്ടുണ്ട്. സ്വാഭാവിക നിറങ്ങളോടെ മികച്ച സെൽഫികൾ പകർത്താൻ സഹായിക്കുന്നതാണ് 50 മെഗാപിക്‌സൽ അൾട്രാ ക്ലിയർ ഫ്രണ്ട് സെൽഫി കാമറ.

പ്രൊഫഷണൽ നിലവാരത്തിലുള്ള വീഡിയോഗ്രഫിക്കായി 8കെ 30 എഫ്പിഎസ് ലോഗ് വീഡിയോ, 4കെ ഓട്ടോ സ്ട്രെയിറ്റൻ വീഡിയോ, ഓപ്പൺ ഗേറ്റ് ക്യാപ്‌ചർ, ബ്ലാക്ക് മാജിക്ക് കാമറ ഫീച്ചർ എന്നിവ ഫോൺ പിന്തുണയ്ക്കുന്നുണ്ട്. പ്രോ മാക്‌സിൽ സിനിമാറ്റിക് നിലവാരത്തിലുള്ള 4കെ സിനി ഗ്രേഡ് എച്ച്ഡിആർ വീഡിയോ റെക്കോർഡിങ് സവിശേഷതയുമുണ്ട്.

മീഡിയടെക് ഡൈമൻസിറ്റി 9600 ചിപ്സെറ്റിന്റെ കരുത്തിലാണ് ഫൈൻഡ് എക്സ്10 പ്രവർത്തിക്കുന്നത്. ഫൈൻഡ് എക്‌സ്‌ 10 പ്രോ മാക്‌സിൽ ലോകത്തിലെ ആദ്യത്തെ 2 നാനോമീറ്റർ പ്രോസസ്സറായ മീഡിയടെക് ഡൈമൻസിറ്റി 9600 പ്രോയാണ് ഉപയോഗിച്ചിരിക്കുന്നത്. 8000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിക്കൊപ്പം 80 വാട്ട് വയേർഡ് ഫാസ്‌റ്റ് ചാർജിങ്ങും 50 വാട്ട് വയർലെസ് ചാർജിങ്ങും ഇതിലുണ്ട്. സൂപ്പർവൂക്ക്, മാഗ്നെറ്റിക് എയർവൂക്ക് അതിവേഗ ചാർജിങ് സംവിധാനങ്ങളും മോഡലിന്റെ പ്രധാന സവിശേഷതകളാണ്.

0.99 മില്ലിമീറ്റർ മാത്രം വീതിയുള്ള അൾട്രാ നാരോ ബെസലുകളോടുകൂടിയ 6.59 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഓപ്പോയുടെ തനത് എഐ സാങ്കേതികവിദ്യയുടെയും പുതിയ കളർ ഒഎസ് 17 ഓപ്പറേറ്റിങ് സിസ്‌റ്റത്തിന്റെയും കരുത്തിലാണ് ഫോൺ പ്രവർത്തിക്കുക. ചിത്രീകരണവും ഫോട്ടോ എഡിറ്റിങ്ങും കൂടുതൽ ലളിതമാക്കുന്നതിനായി ലൂമോ ഫ്രെയിം, ലൂമോ കളർ പാലറ്റ്, ഐഎ ഫോട്ടോ ഏജൻ്റ് തുടങ്ങിയ പുതിയ സംവിധാനങ്ങളും പുതിയ മോഡലിലുണ്ട്.

12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 1,39,999 രൂപയാണ് വില. ഗ്ലേസിയർ ബ്ലൂ നിറത്തിന് പുറമെ മിസ്‌റ്റ് ഗ്രേ, ഗ്ലോ കോറൽ എന്നീ ആകർഷകമായ നിറങ്ങളിലും ഈ മോഡൽ ലഭ്യമാണ്. ക്ലാസിക് ഹാസൽബ്ലാഡ് ഓറഞ്ച് ലൈൻ ഉൾപ്പെടുത്തിയ ഐക്കോണിക് ഓറഞ്ച് റിങ് ഡിസൈനുള്ള പ്രോ മാക്സ് വേരിയന്റ് (12 ജിബി റാം + 512 ജിബി സ്‌റ്റോറേജ്) ടൈറ്റാനിയം ഗ്രെ, ലൂണാ വൈറ്റ് നിറങ്ങളിൽ വിപണിയിലെത്തും. പ്രതിമാസം 3500 രൂപ മുതലുള്ള നോ കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ബോണസ് ഉൾപ്പെടെ 38000 രൂപ വരെയുള്ള ക്യാഷ് ബാക്കും കമ്പനി നൽകുന്നുണ്ട്. ഓപ്പോ ഫൈൻഡ് എക്സ് 10 പ്രോ മാക്സിന് യുപിഐ ട്രാൻസാക്ഷനിലൂടെ 30,000 രൂപയും ഫൈൻഡ് എക്സ് 10ന് 21,000 രൂപയും ഫ്ലാറ്റ് ഡിസ്കൗണ്ടും ലഭിക്കും.

ഫോൺ വിപണിയിൽ ഔദ്യോ​ഗികമായി അവതരിപ്പിച്ച ചടങ്ങിൽ സിബിൻ പിഎസ് (എച്ച്ആർ & ട്രെയിനിംഗ് ഹെഡ്), ആതിര മോഹൻദാസ് (മാർക്കറ്റിംഗ് ഹെഡ്), അജീഷ് കുര്യൻ (ജിടി ഹെഡ്), രാജേഷ് നായർ (സെയിൽസ് ഡയറക്ടർ), ആന്റണി ടിഎസ് (എംടി ഹെഡ്) എന്നിവരും പങ്കെടുത്തു.

Oppo Find X10 series in the market

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഐഎഎസ് തലപ്പത്ത് വന്‍ മാറ്റം; രാജമാണിക്യത്തെ മാറ്റി എന്‍ പ്രശാന്ത് കെഎസ്ഇബി ചെയര്‍മാന്‍; കെആര്‍ ജ്യോതിലാല്‍ ആഭ്യന്തര സെക്രട്ടറി

ശരീരം സ്വയം ചെയ്യും ചികിത്സ, ഇക്കാര്യങ്ങളൊക്കെ ഒന്നു ശ്രദ്ധിച്ചാല്‍...

'വീക്കായ സമയത്ത് കൂടെ നിന്നത് ലിബിൻ, എന്ത് വന്നാലും ഒരാൾ കൂടെയുണ്ട് എന്നുള്ള ധൈര്യമുണ്ടിപ്പോൾ; അതിലാണ് ഞാൻ വീണത്'

ഡല്‍ഹിയില്‍ ദീപാവലിക്ക് 'ഹരിത പടക്കങ്ങള്‍' പൊട്ടിക്കാം; നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീംകോടതി

3 മുന്‍ ലോക ചാംപ്യന്‍മാരെ തള്ളി... അഫ്ഗാന് ഏകദിന റാങ്കിങില്‍ വന്‍ മുന്നേറ്റം!